മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തിയ പത്ത് ലക്ഷം രൂപ പിടികൂടി : രണ്ട് പേർ കസ്റ്റഡിയിൽ
കൽപ്പറ്റ: മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 1063200 രൂപയുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി. തിരൂരങ്ങാടി സ്വദേശികളായ നിസ്സാർ ( 36), അബ്ദുൾ നാസർ ( 36) എന്നിവരാണ് വാഹന പരിശോധനക്കിടെ എക്സൈസിൻ്റെ പിടിയിലായത്. ബാംഗ്ളൂരിൽ നിന്നും വരുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന KA 01 AG 7632 അശോക് ലൈലൻഡ് – ലോറിയിൽ നിന്നുമാണ് ഇന്ന് രാവിലെ പണം പിടികൂടിയത്. കോഴിക്കോട് നിന്നും മീൻ കയറ്റി ബാംഗ്ലൂരിൽ ഇറക്കി തിരികെ…