കൊല്ലത്ത് ചികിത്സ കിട്ടാതെ ആംബുലൻസിൽ വച്ച് കോവിഡ് രോഗി മരിച്ചു

കൊ​ല്ലം: ചികിത്സ കിട്ടാതെ ആംബുലൻസിൽ വച്ച് കോവിഡ് രോഗി മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. കാ​ലി​ല്‍ വെ​രി​ക്കോ​സി​ന്‍റെ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം കോ​വി​ഡ് പോ​സി​റ്റീ​വാ​യ രോ​ഗി​യാ​ണ് ചി​കി​ത്സ കി​ട്ടാ​തെ കൊല്ലം ജില്ലയിൽ ആ​ശു​പ​ത്രി​യ്ക്ക് പു​റ​ത്ത് ആം​ബു​ല​ന്‍​സി​ല്‍ കി​ട​ന്ന് മ​രി​ച്ച​ത്. പ​ര​വൂ​ര്‍ പാ​റ​യി​ല്‍​കാ​വ് പു​തു​വ​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പാ​രി​പ്പ​ള്ളി പ​ള്ളി​വി​ള വീ​ട്ടി​ല്‍ ബാ​ബു(67)​ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ വച്ചായിരുന്നു മരണം. ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ബാബുവിനെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ക്കുകയായിരുന്നു. പക്ഷെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍…

Read More

വയനാട്ടിൽ 118 പേര്‍ക്ക് കൂടി കോവിഡ്; 83 പേര്‍ക്ക് രോഗമുക്തി, ·113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (03.11.20) 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7325 ആയി. 6429 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 54 മരണം. നിലവില്‍ 842 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 421…

Read More

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 2558,കോഴിക്കോട് 2236,തൃശൂര്‍ 2027,എറണാകുളം 1957,പാലക്കാട് 1624,കൊല്ലം 1126,കോട്ടയം 1040,കണ്ണൂര്‍ 919,ആലപ്പുഴ 870,തിരുവനന്തപുരം 844,വയനാട് 648,പത്തനംതിട്ട 511,ഇടുക്കി 460,കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,481 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,01,70,011 ആകെ…

Read More

8 വർഷത്തെ നിർമാണം, 263 കോടി രൂപ ചെലവ്; ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനകം പാലം പൊളിഞ്ഞുവീണു

ബീഹാറിൽ ശതകോടികൾ ചെലവിട്ട് എട്ട് വർഷം കൊണ്ട് നിർമിച്ച പാലം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ തകർന്നുവീണു. ഗോപാൽഗഞ്ച് ഗന്ധക് നദിക്ക് കുറുകെ പണിത പാലമാണ് തകർന്നുവീണത്. ഒരു മാസം മുമ്പ് ജൂൺ 16നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ പാലം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. പട്‌നയിൽ നിന്നും 150 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സത്തർഘട്ട് പാലമാണ് തകർന്നത്. 263 കോടി രൂപ ചെലവിട്ട് എട്ട് വർഷമെടുത്താണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്….

Read More

Al Adil Supermarket Jobs In Dubai UAE 2022

Supermarket Jobs In Dubai Snatch these unimaginable open doors declared for Al Adil Supermarket Jobs In Dubai Walk in Interviews For Supermarket Incharge. Quantities of 6 Requests for employment are being reported by the main FMCG Group called Al Adil Trading LLC who is effectively maintaining various business, for example, Supermarket, Wholesales Foodstuff and substantially…

Read More

ഒ എൻ വി സാഹിത്യ പുരസ്‌കാരം തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്

ഒ എൻ വി സാഹിത്യ പുരസ്‌കാരം തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവർമ, ആലങ്കോട് ലീലാകൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത് കഴിഞ്ഞ വർഷം ഡോ. എം ലീലാവതിയാണ് ഒഎൻവി പുരസ്‌കാരം നേടിയത്. നാൽപത് വർഷത്തിലേറെയായി ചലചിത്ര ഗാനരചനയിൽ സജീവമാണ് വൈരമുത്തു. 2003ൽ അദ്ദേഹത്തിന് പത്മശ്രീയും 2014ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.

Read More

സവാള വില വർധന നിയന്ത്രിക്കാൻ ഇടപെടൽ

സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർ ഫെഡ് എന്നീ ഏജൻസികൾ നാഫെഡിൽ നിന്നും 1800 ടൺ വലിയ ഉള്ളി വാങ്ങാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്തെ സവാള വില വർദ്ധന നിയന്ത്രിക്കാൻ അടിയന്തിര ഇടപെടൽ നടത്താൻ ചേർന്ന ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. സപ്ലൈകോ 1000 ടൺ, കൺസ്യൂമർ ഫെഡ് 300 ടൺ, ഹോർട്ടികോർപ്പ് 500 ടൺ, എന്ന പ്രകാരമാണ് നാഫെഡിൽ നിന്നും സവാള…

Read More

500, 2000 രൂപ നോട്ടുകളിൽ നിന്നും ​ഗാന്ധിജിയുടെ ചിത്രം മാറ്റണം; മോദിക്ക് കത്തയച്ച് കോൺ​ഗ്രസ് എം.എൽഎ

  രാജ്യത്തെ 500, 2000 രൂപ നോട്ടുകളിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ​ഗാന്ധിയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് എം.എൽ.എ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. രാജസ്ഥാനിലെ കോൺ​ഗ്രസ് എം.എൽ.എ ഭരത് സിം​ഗ് കുന്ദർപുർ ആണ് പ്രധാനമന്ത്രിക്ക് വിചിത്രമായ കത്ത് അയച്ചത്. 500, 2000 രൂപ നോട്ടുകളിൾ അഴിമതിക്കും കൈക്കൂലിക്കും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ഇതിനാൽ ​ഗാന്ധിജിയുടെ ചിത്രം ഇതിൽ നിന്നും ഒഴിവാക്കണമെന്നുമാണ് ഭരത് സിം​ഗ് ആവശ്യപ്പെടുന്നത്. 5, 10, 20, 50, 100, 200 ​ഗാന്ധിയുടെ ചിത്രം ഉപയോ​ഗിക്കാമെന്നും…

Read More

102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 102 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപകരിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ആര്‍ദ്രം മിഷന്‍റെ ഒന്നാം ഘട്ടത്തില്‍ 170 കുടുംബാരോഗ്യകേന്ദ്രങ്ങളായിരുന്നു ലക്ഷ്യം വച്ചത്. രണ്ടാം ഘട്ടത്തില്‍ 504 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും അതില്‍ 407 സ്ഥാപനങ്ങളുടെ നിര്‍മാണത്തിന് ഭരണാനുമതി ലഭ്യമാകുകയും ചെയ്തു. സംസ്ഥാനം ആരോഗ്യമേഖലയില്‍ നേരത്തെ പ്രസംശ പിടിച്ചുപറ്റിയതാണെന്നും…

Read More

ഇന്നും ഒറ്റപ്പെട്ടെ ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് രണ്ട് ജില്ലകൾക്ക് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. ഗുജറാത്ത് മുതൽ വടക്കൻ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും, ഉയർന്ന തിരമാലക്കും സാധ്യത ഉള്ളതിനാൽ തീരദേശത്തുള്ളവർക്ക് ജാഗ്രത നിർദേശവും, മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനു വിലക്കും ഏർപ്പെടുത്തി.

Read More