Headlines

കേരള സർവകലാശാലയിൽ വി.സിയുടെ പ്രതികാര നടപടി തുടരുന്നു; രജിസ്ട്രാറുടെ പിഎയെ മാറ്റി

കേരള സർവകലാശാലയിൽ വിസി ഡോ. മോഹനനൻ കുന്നുമ്മൽ പ്രതികാര നടപടി തുടരുന്നു. രജിസ്ട്രാറുടെ പിഎയെ മാറ്റി. രജിസ്ട്രാറുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെയും മാറ്റി. മുൻപ് മിനി കാപ്പൻ ആവശ്യപ്പെട്ടിട്ട് രജിസ്ട്രാറുടെ ഓഫീസ് സീൽ പി എ വിട്ടു നൽകിയിരുന്നില്ല. കെ എസ് അനിൽകുമാറിന്റെ പേഴ്സണൽ അസിസ്റ്റൻായ അൻവർ അലിയെയെയാണ് മാറ്റിയത്. പകരം ചുമതല അസിസ്റ്റൻ്റ് രജിസ്ട്രാർ ജെ എസ് സ്മിതയ്ക്ക് നൽകി. മിനി കാപ്പൻ ഒപ്പിട്ട ഫയലുകളിൽ സീൽ വയ്ക്കാൻ അൻവർ അലി വിസമ്മതിച്ചിരുന്നു. കെ എസ്…

Read More

‘രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുപിടിക്കുന്നതില്‍ പ്രശ്‌നമില്ല; പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുത്’; കെ മുരളീധരന്‍

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുപിടിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നാല്‍ നേതാക്കളുമായി വേദി പങ്കിടരുത്. പാര്‍ട്ടി നടപടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അവകാശമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തെ സഹായിച്ച പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഡോര്‍ ടു ഡോര്‍ ക്യാംപെയ്ന്‍ നടത്തുന്നതില്‍ തടസമൊന്നുമില്ല. പക്ഷേ പാര്‍ട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ പാര്‍ട്ടിയുടെ നടപടിക്രമങ്ങളില്‍ പങ്കെടുക്കാനോ അദ്ദേഹത്തിന് അവകാശമില്ല. കാരണം അദ്ദേഹം സസ്‌പെന്‍ഷനിലാണ്. പാര്‍ട്ടിയെ സംബന്ധിച്ച് ഇപ്പോള്‍ അദ്ദേഹം…

Read More

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന; യുഎഇയിലും ആക്രമണശ്രമം

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. കിഴക്കന്‍ പ്രവിശ്യക്ക് നേരെ വന്ന 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന അറിയിച്ചു. വടക്കന്‍ അതിര്‍ത്തിയിലും ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായി. (iran attempted to attack saudi and uae) യുഎഇയിലും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിലെ ശവാമെഖില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരുക്കേറ്റു. അമേരിക്കയുമായുള്ള സുരക്ഷാപങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് യുഎഇ പ്രതികരിച്ചു. യുഎഇ ഇന്നലെ മാത്രം ആകെ നേരിട്ടത് 4 മിസൈലുകളും 25 ഡ്രോണുകളുമാണ്….

Read More

ഏറെ ഉയരങ്ങളിലേക്ക് എത്തട്ടെ: സഹപാഠിയായ നിയുക്ത മന്ത്രി മുഹമ്മദ് റിയാസിന് ഭാവുകങ്ങൾ നേർന്ന് മുനവ്വറലി തങ്ങൾ

  നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസിന് ഭാവുകങ്ങൾ നേർന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കോഴിക്കോട് ഫാറൂഖ് കോളേജിൽ ഇരുവരും സഹപാഠികളായിരുന്നു. റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷം.ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു,മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം.നല്ല സംഘാടകനും…

Read More

മുട്ടില്‍ മരംമുറിക്കല്‍; മുഖ്യപ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

മുട്ടില്‍ മരംമുറിക്കല്‍ കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. നാല് ദിവസത്തേക്കായിരുന്നു സുല്‍ത്താന്‍ ബത്തേരി ഒന്നാംക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികളായ റോജി അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റില്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. രണ്ടുദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെയാണ് മരംമുറിക്കല്‍ നടന്ന മുട്ടിലിലെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മുട്ടില്‍ സൗത്ത് വില്ലേജിലെ പ്രദേശങ്ങളിലായിരുന്നു വ്യാഴാഴ്ച തെളിവെടുപ്പ്. പ്രതികളെ ഇന്ന് ബത്തേരി കോടതിയില്‍ ഹാജരാക്കും. മരംമുറിക്കലില്‍ ആദ്യം കേസെടുത്ത…

Read More

ചുമ മരുന്ന് സിറപ്പ് മരണം; മധ്യപ്രദേശിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു; 9 കുട്ടികൾ വെന്റിലേറ്ററിൽ

ചുമ മരുന്ന് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ ചികിത്സയിലായിരുന്ന രണ്ടു കുട്ടികൾ കൂടി മരിച്ചു. മൂന്നും രണ്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. വൃക്ക തകരാറിലായതാണ് മരണകാരണം. മധ്യപ്രദേശിൽ ചുമ മരുന്ന് മരണങ്ങൾ 20 ആയി. 9 കുട്ടികളാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്നത്. കഫ് സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. വ്യാജ ചുമ മരുന്ന് സിറപ്പുകൾ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകളുടെ രാജ്യവ്യാപക പരിശോധന തുടരുന്നു. പഞ്ചാബിലും കോൾഡ്രിഫ്…

Read More

സഹപ്രവർത്തകന്റെ മകളെ പീഡിപ്പിച്ച് പൊലീസുകാരൻ; മകനൊപ്പം കാവൽ നിന്ന് മറ്റൊരു ഉദ്യോഗസ്ഥൻ

  ഭോപാൽ ∙ സഹപ്രവർത്തകന്റെ പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിനിയെ തന്ത്രപരമായി വിജനമായ സ്ഥലത്തെത്തിച്ചാണ് പ്രതികൾ കുറ്റകൃത്യം ചെയ്തത്. ബുധനാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം.മധ്യപ്രദേശ് സ്പെഷൽ ടാസ്ക്‌ഫോഴ്സിലെ (എസ്ടിഎഫ്) ഉദ്യോഗസ്ഥനായ സന്തോഷ് സെൻ ആണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. ഇയാൾക്കു കാവൽനിന്ന് ഒത്താശ ചെയ്തതിന് ഗ്വാളിയറിൽനിന്നുള്ള കോൺസ്റ്റബിൾ ജിതേന്ദ്ര രജപുത് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേനയാണു…

Read More

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

  പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഭീകരവാദികളെയും വിഘടനവാദി നേതാക്കളെയും മഹത്വവൽക്കരിക്കുന്ന പുസ്തകം സ്‌കൂൾ ലൈബ്രറികളിൽ ഉൾപ്പെടുത്തി എന്നാണ് ആരോപണം.     സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിക്ക് കീഴിലാണ് വിവാദ പുസ്തകങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്തത്. ബിജെപി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. പേഴ്സണാലിറ്റീസ് ആൻഡ് ലെജൻഡ്സ് ഓഫ് ജെ ആൻഡ് കെ, ഗ്രേറ്റ്‌ പേഴ്സണാലിറ്റീസ് ഓഫ് ജമ്മു ആൻഡ്…

Read More

ശിവൻകുട്ടി രാജിവെക്കണം; സിപിഎം ധാർമികതയില്ലാത്ത പാർട്ടിയായി മാറിയെന്ന് കെ മുരളീധരൻ

  നിയമസഭ കയ്യാങ്കളി കേസിൽ ധാർമികതയില്ലാത്ത പാർട്ടിയായി സിപിഐഎം മാറിയെന്ന് കെ മുരളീധരൻ. മന്ത്രി കോടതിയുടെ മുന്നിൽ കൈയ്യും കെട്ടി നിൽക്കുമ്പോൾ ധാർമികത ബാധകമല്ലേയെന്നും മുരളീധരൻ ചോദിച്ചു. ധാർമികതയുടെ പേരിൽ മന്ത്രി ശിവൻകുട്ടി രാജിവക്കണം. അല്ലെങ്കിൽ നാണം കെട്ട് പുറത്ത് പോകേണ്ടി വരും. ശിവൻകുട്ടിയെ മന്ത്രിസഭയിൽ എടുത്തത് തന്നെ തെറ്റ്. ശിവൻകുട്ടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയത് അതിലും വലിയ തെറ്റാണെന്നും കെ മുരളീധരൻ പറഞ്ഞു.

Read More

എൻ എം വിജയന്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു; കൈഞരമ്പ് മുറിച്ച പത്മജ ആശുപത്രിയിൽ

വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് എൻ എം വിജയന്റെ മരുമകൾ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പത്മജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പാർട്ടി വഞ്ചിച്ചെന്ന് ഇന്നലെ പത്മജ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബം രംഗത്തുവന്നിരുന്നു. നേതാക്കൾ പറഞ്ഞ് പറ്റിച്ചുവെന്ന് മരുമകൾ പത്മജ പറഞ്ഞിരുന്നു.കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നുമാണ് എൻ എം…

Read More