സൗദിയിൽ ബാസ്കറ്റ് ബോൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ച വിദ്യാർഥിയുടെ ഖബറടക്കം ഇന്ന്

സൗദിയിലെ ദമ്മാമിൽ ബാസ്കറ്റ് ബോൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ച പ്ലസ്‌ടു വിദ്യാർത്ഥിയും ക4ണാടക മോഡ്ബിദ്രി സ്വദേശിയുമായ മുഹമ്മദ് റയാൻ(17)ന്റെ മൃതദേഹം ഇന്ന് ഖബറടക്കും. വൈകിട്ട് അസർ നമസ്കാരാനന്തരം അൽകോബാർ കിംഗ് ഫഹദ് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും. ശേഷം തുഖ്ബ ഖബർസ്ഥാനിൽ ഖബറടക്കും. ഇന്നലെ ഉച്ചക്ക് ശേഷമാണ് ദമ്മാം അൽമുന ഇന്റർനാഷണൽ സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയായ മുഹമ്മദ് റയാൻ കുഴഞ്ഞുവീണ് മരിച്ചത്. ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ സ്കൂൾ സോണൽ തല മത്സരത്തിൽ ബാസ്കറ്റ്…

Read More

ഇന്ന് 2744 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 35,724 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2744 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 488, കൊല്ലം 345, പത്തനംതിട്ട 128, ആലപ്പുഴ 146, കോട്ടയം 112, ഇടുക്കി 73, എറണാകുളം 221, തൃശൂർ 142, പാലക്കാട് 118, മലപ്പുറം 265, കോഴിക്കോട് 348, വയനാട് 79, കണ്ണൂർ 169, കാസർഗോഡ് 110 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 35,724 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 90,089 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി…

Read More

‘ചവറ്റുകൊട്ടയിലേക്ക് എറിയണമെന്ന് ചിലര്‍ ആഗ്രഹിച്ച കേസില്‍ നീതി ദേവത കണ്ണ് തുറന്നു’; പാലത്തായി കേസില്‍ വിധി വരുമ്പോള്‍

പാലത്തായി കേസിലെ വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രോസ്‌ക്യൂഷന്‍. മരണം വരെ ജീവപര്യന്തം എന്ന രീതിയില്‍ ശിക്ഷ കിട്ടിയിരിക്കുകയാണ്. ചവറ്റുകൊട്ടയിലേക്ക് എറിയണമെന്ന് ചിലര്‍ ആഗ്രഹിച്ച കേസില്‍ നീതി ദേവത കണ്ണ് തുറന്നുവെന്നും കുട്ടിക്ക് നീതി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ കുട്ടിയുടെ കുടുംബാംഗങ്ങളെ നിരാശപ്പെടുത്തിക്കൊണ്ടായിരുന്നു തീരുമാനം വരന്നത്. പക്ഷേ, അവസാനഘട്ടത്തില്‍ ഹൈക്കോടതി സ്‌പെഷ്യല്‍ ടീം അന്വേഷിക്കണമെന്ന് പറഞ്ഞപ്പോഴാണ് എസിപി രത്‌നകുമാറിന്റെ നേതൃത്വത്തില്‍ അന്വേണം നടത്തിയത്. ചവറ്റുകൊട്ടയിലേക്ക് എറിയണമെന്ന് ചിലര്‍ ആഗ്രഹിച്ച കേസില്‍ നീതി ദേവത കണ്ണ് തുറന്നു….

Read More

പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം; കേന്ദ്രത്തെ ഇന്നോ നാളെയോ അറിയിക്കും

പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനാള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ ഇന്നോ നാളെയോ അറിയിക്കും. മരവിപ്പിക്കൽ കത്തിന്റെ കരട് തയാറായി. വിദേശത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും കേന്ദ്രത്തിന് ചീഫ് സെക്രട്ടറി കത്ത് അയക്കുക. പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി രംഗത്തുവന്നിരുന്നു. ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പി എം ശ്രീയില്‍ ഒപ്പിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് എംഎ ബേബിയുടെ വിമര്‍ശനം. ധാരണാപത്രത്തില്‍ ഒപ്പിടുന്നത് എല്ലാവര്‍ക്കും വ്യക്തത വരുന്ന…

Read More

രേഖകൾ ഹാജരാക്കാൻ കേന്ദ്രത്തിന് നിർദേശം; മീഡിയ വൺ സംപ്രേഷണ വിലക്ക് മരവിപ്പിച്ചത് നീട്ടി

  കൊച്ചി: മീഡിയ വൺ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി മരവിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി ഏഴു വരെ നീട്ടി. ചാനലിനു സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആഭ്യന്തര മന്ത്രാലത്തിനു ജസ്റ്റിസ് എൻ നഗരേഷ് നിർദേശം നൽകി. കേസ് ഏഴിനു വീണ്ടും പരിഗണിക്കും. തിങ്കളാഴ്ചയായിരുന്നു മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിക്കൊണ്ടുള്ള കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നത്. തുടര്‍ന്ന് ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു….

Read More

യുവതിക്ക് നേരെ അതിക്രമം നടത്തിയയാളെ ചോദ്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് കൊല്ലം പോലീസ്

  യുവതിക്ക് നേരെ അതിക്രമം നടത്തിയയാളെ ചോദ്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊല്ലം ശക്തികുളങ്ങര പോലീസിന്റേതാണ് നടപടി. കൊല്ലം രാമൻകുളങ്ങര സ്വദേശി അനന്ദുവിനെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. തന്റെ സഹപ്രവർത്തകയായ യുവതിക്കെതിരെ അതിക്രമം നടത്തിയാളെ അനന്ദു തടയുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. കേരള പ്രവാസി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹരിധരനായിരുന്നു യുവതിക്കെതിരെ അതിക്രമം നടത്തിയത്. തുടർന്ന് തൊട്ടടുത്ത ദിവസം യുവതി ശക്തികുളങ്ങര പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ഹരിധരനെ അറസ്റ്റ് ചെയ്യാതെ അനന്ദുവിനെ പൊലീസ്…

Read More

‘കുട്ടിയെ പുറത്താക്കിയിട്ടില്ല, ഹിജാബ് ധരിച്ചാണ് ആർട്സ് ഡേയിൽ പങ്കെടുത്തത്, മന്ത്രി കാര്യങ്ങൾ പഠിക്കാതെ പറയുന്നു’; കോടതിയെ സമീപിക്കാൻ റിത്താസ് സ്കൂൾ

പളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന. സർക്കാരിന് രേഖാമൂലം മറുപടി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും സിസ്റ്റർ ഹെലീന വ്യക്തമാക്കി. കുട്ടിയെ പുറത്താക്കിയിട്ടില്ല, ഹിജാബ് ധരിച്ച് തന്നെയാണ് ആർട്സ് ഡേയിൽ പങ്കെടുത്തത്. മന്ത്രി കാര്യങ്ങൾ പഠിക്കാതെയാണ് പറയുന്നത്. ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ടാണ്. യൂണിഫോം നിശ്ചയിക്കാൻ സ്കൂൾ മാനേജ്മെന്റിന് അധികാരമുണ്ട്. കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ഹെലീന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി…

Read More

പെരിയാർ നീന്തികടന്ന ആസിം വെളിമണ്ണയുടെ ആഗ്രഹം സഫലമാക്കി സലാം പാപ്പിനിശ്ശേരി

  ഷാർജ: പെരിയാറിന്റെ കുത്തൊഴുക്കിനെതിരെ നീന്തി കയറിയ മലയാളിക്കരയുടെ അഭിമാനമായ ആസിം വെളിമണ്ണയ്ക്ക് ഷാർജ എയർപോർട്ടിൽ വൻ സ്വീകരണം നൽകി. യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ ക്ഷണം സ്വീകരിച്ചാണ് ഇദ്ദേഹം യുഎഇയിൽ എത്തിയിരിക്കുന്നത്. 61 മിനിറ്റുകളെടുത്ത് പെരിയാറിലെ അദ്വൈദാശ്രമം കടവു മുതൽ ശിവരാത്രി മണപ്പുറം വരെയുള്ള വീതിയേറിയ ഭാഗം നീന്തിക്കയറിയാണ് പതിനഞ്ചു വയസുകാരനായ ആസിം മലയാളക്കരയെ അദ്ഭുതപെടുത്തിയത്.  ഈ അടുത്ത കാലത്ത് മലയാള സിനിമാനടൻ ഗിന്നസ് പക്രുവുമായുള്ള ആസിമിന്റെ അഭിമുഖത്തിൽ തനിക്ക് ദുബായ്…

Read More

‘മോഹൻലാലിനെ സ്വീകരിച്ചു, മമ്മൂട്ടിയെ സ്വീകരിച്ചു, വേടനെ പോലും സ്വീകരിച്ചു; പരാതികളില്ലാതെ 5 വർഷം സിനിമാ അവാർഡ് പ്രഖ്യാപനം നടത്തി’: മന്ത്രി സജി ചെറിയാൻ

പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. കയ്യടി മാത്രമേയുള്ളൂവെന്നും പരാതികളില്ലെന്നും മന്ത്രി പറഞ്ഞു . മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആദരിച്ചു. വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. വേടന് പോലും പുരസ്‌കാരം നൽകിയെന്ന പരാമർശത്തെ കുറിച്ച് മന്ത്രി പിന്നീട് വിശദീകരിച്ചു. കേരളത്തിൽ ഗാനരചയിതാക്കളായ നിരവധി പ്രഗത്ഭർ ഉണ്ടായിട്ടും ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്റെ പേരിൽ പുരസ്കാരം നൽകി എന്നതാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല…

Read More

ബിനു പുളിക്കക്കണ്ടത്തിന് ഇത് രാഷ്ട്രീയ പ്രതികാരം, പാലായിൽ ചരിത്രം കുറിക്കാൻ ദിയ

പാലായിൽ പുതുയുഗം പിറന്നിരിക്കുന്നു. ദിയ പുളിക്കക്കണ്ടം എന്ന 21കാരി ഇനി പാലാ നഗരസഭയെ നയിക്കും. രാജ്യത്തുതന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ദിയ പുളിക്കക്കണ്ടം. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടം യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് പാലാ നഗരസഭാ ഭരണം യുഡിഎഫിന്റെ കൈകളിൽ എത്തുന്നത്. പുളിക്കക്കണ്ടം കുടുംബത്തെ ഒരുമിച്ച് നിർത്താനായി സിപിഐഎമ്മും കേരളാ കോൺഗ്രസ് എമ്മും തീവ്രശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ആ ശ്രമങ്ങളെല്ലാം പാളുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് പുളിക്കക്കണ്ടം ഫാമിലി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം വരുന്നത്. യുഡിഎഫുമായി…

Read More