സംസ്‌ഥാനത്ത് സ്‌കൂളുകളിലെ ശുചീകരണം ഒക്‌ടോബർ 20 മുതൽ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നവംബർ ഒന്നാം തീയതി മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 20ആം തീയതി മുതൽ ക്ളാസ് മുറികളുടെ ശുചീകരണം ആരംഭിക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തുടർന്ന് 10 ദിവസം കൊണ്ട് സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ജനകീയ സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ രാഷ്‌ട്രീയ, സന്നദ്ധ സംഘനകളുടെയും വിവിധ അസോസിയേഷനുകളുടെയും സഹായം അഭ്യർഥിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ സ്‌ഥാപനങ്ങളും, വിദ്യാഭ്യാസ വകുപ്പും…

Read More

ഉംറ നിര്‍വഹിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി

  റിയാദ്: കൊവിഡ് സാഹചര്യത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി. ഇനി ഏത് പ്രായക്കാര്‍ക്കും മക്കയില്‍ എത്തി ഉംറ ചെയ്യാനും മദീനയില്‍ പ്രവാചക പള്ളി സന്ദര്‍ശിക്കാനും കഴിയും. ഏഴ് വയസിന് മുകളിലുള്ളവര്‍ക്കായിരുന്നു ഏറ്റവും ഒടുവില്‍ അനുമതി ഉണ്ടായിരുന്നത്. ആ പരിധി ആണ് ഇപ്പോള്‍ എടുത്തു കളഞ്ഞത്. തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസുള്ള ആര്‍ക്കും ഇനി മക്കയിലും മദീനയിലും എത്താം. എന്നാല്‍ ഇഅതമര്‍ന ആപ്പ് വഴി ഉംറക്കും മദീന സിയാറത്തിനുമുള്ള അനുമതി എടുക്കണം.

Read More

നൂറിലധികം പേരെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍

ഫോണില്‍ നൂറിലധികം പേരെ ബ്ലോക്ക് ചെയ്ത് വച്ചിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്‍റെ തുറന്നുപറച്ചില്‍. നൂറിലധികം കോണ്ടാക്ടുകളെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. പലപ്പോഴും അറിയാത്ത ആളുകളാവും എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. നമ്മളെന്തെങ്കിലും തിരക്കിലായിരിക്കുമ്പോള്‍ മെസേജ് അയയ്ക്കാതെ വിളിക്കുന്നവരെ ഹോള്‍ഡ് ചെയ്ത് വെക്കും. അത്യാവശ്യമുള്ളതാണെങ്കില്‍ ടെക്സ്റ്റ് ചെയ്യാമല്ലോ. വിളിച്ചാല്‍ എടുക്കാത്തതായുള്ള കോണ്ടാക്ടുകളൊന്നും തനിക്കില്ല. അമ്മയാണ് ഫോണില്‍ ഏറ്റവും കൂടുതലായി തന്നെ വിളിക്കാറുള്ളതെന്നും മഞ്ജു പറയുന്നു. വാട്സ്ആപ്പാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കാറുള്ള ആപ്പ്….

Read More

ഈജിപ്തിൽ തേളുകളുടെ കുത്തേറ്റ് 3 പേർ മരിച്ചു; 450 പേർക്ക് പരുക്ക്

ഈജിപ്തിൽ കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ നഗരത്തിലേക്ക് കൂട്ടമായി ഇറങ്ങിയ തേളുകളുടെ കുത്തേറ്റ് മൂന്ന് പേർ മരിച്ചു. 450 പേർക്ക് പരുക്കേറ്റു. തെക്കൻ ഈജിപ്ത് നഗരമായ അസ്‌വാനിലാണ് സംഭവം. ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളാണ് കനത്ത മഴയ്ക്ക് പിന്നാലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയത് ഫാറ്റ് ടെയ്ൽഡ് എന്ന തേളുകളാണ് അപകടത്തിന് ഇടയാക്കിയത്. മനുഷ്യനെക്കൊല്ലി എന്നും ഇതിന് വിളിപ്പേരുണ്ട്. ആളുകളോട് വീട്ടിൽ തന്നെ കഴിയാനും മരങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി. തേളിന്റെ കുത്തേറ്റവർക്ക് ശ്വാസ…

Read More

ഇന്ധനവില വർധന ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് അംഗീകരിക്കുന്നു: കേന്ദ്ര പെട്രോളിയം മന്ത്രി

  ഇന്ധനവില വർധനവ ജനങ്ങൾക്ക് പ്രയാസകരമാണെന്ന കാര്യം അംഗീകരിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വർഷം 35,000 കോടി രൂപ കൊവിഡ് വാക്‌സിന് വേണ്ടി ചെലവഴിക്കുകയാണ്. ഈ സാഹചര്യം മനസ്സിലാക്കണം. ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ ക്ഷേമ പദ്ധതികൾക്കായി പണം കരുതി വെക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില കൂടിയത് എങ്ങനെയാണെന്ന് രാഹുൽ ഗാന്ധി പറയണം. പാവപ്പെട്ടവരെ കുറിച്ച് രാഹുൽ ഗാന്ധിക്ക് ആശങ്കയുണ്ടെങ്കിൽ മഹാരാഷ്ട്രയോട് ഇന്ധനവില കുറയ്ക്കാൻ ആവശ്യപ്പെടണമെന്നും ധർമേന്ദ്ര പ്രധാൻ…

Read More

കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരം

മുൻ മന്ത്രിയും ജെ എസ് എസ് സ്ഥാപക നേതാവുമായ കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.പനിയും ശ്വാസംമുട്ടലും മൂലം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.    

Read More

ഞങ്ങളെ കുടുക്കാൻ ശ്രമിക്കുന്നു ഗയ്‌സ്: ആസൂത്രണത്തോടെയുള്ള വേട്ടയാടലെന്ന് ബുൾജെറ്റ് സഹോദരൻമാർ

തങ്ങളെ ആസൂത്രിതമായി കുടുക്കാൻ ശ്രമിക്കുന്നുവെന്ന പുതിയ ആരോപണവുമായി വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർ. ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് നടക്കുന്നത്. ചില മാഫിയകൾ ഉദ്യോഗസ്ഥർക്ക് പണം നൽകി കുടുക്കുകയാണ്. അറിവില്ലായ്മയെ ചൂഷണം ചെയ്തിട്ടാണ് നിയമസംവിധാനങ്ങൾ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു കഞ്ചാവിനെതിരെ പ്രചാരണം നടത്തിയവരാണ് തങ്ങൾ. എന്നാൽ തങ്ങളെ കഞ്ചാവ് സംഘമായി പോലീസ് പ്രചരിപ്പിക്കുന്നു. തെളിവുകൾ കെട്ടിച്ചമക്കാൻ ശ്രമിക്കുന്നു. പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോൾ. ഞങ്ങൾക്ക് പതിനെട്ട് ലക്ഷം പേരുടെ പിന്തുണയുണ്ട്. പിന്നോട്ടു പോകില്ലെന്നും പുതിയ വ്‌ളോഗിൽ…

Read More

രണ്ട് മുന്നണികളും തകരും; 35 സീറ്റ് കിട്ടിയാൽ ബിജെപി ഭരിക്കുമെന്ന് ആവർത്തിച്ച് കെ സുരേന്ദ്രൻ

ഇത്തവണ കേരളത്തിൽ രണ്ട് മുന്നണികൾക്കും തനിക്ക് ഭരിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. 35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കുമെന്ന് സുരേന്ദ്രൻ ആവർത്തിച്ചു. ബാലുശ്ശേരി മൊടക്കല്ലൂർ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ ഇരു മുന്നണികളും തെരഞ്ഞെടുപ്പിൽ തകരും. മൂന്നാം ബദലിനായി കേരളത്തിലെ വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. മഞ്ചേശ്വരത്ത് മുന്നണികൾക്ക് ആശയ പാപ്പരത്തമാണ്. എൽഡിഎഫ് സഹായിച്ചാലും യുഡിഎഫിന് മഞ്ചേശ്വരത്ത് ജയിക്കാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More

വയനാട് ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (02.01.22) 80 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 99 പേര്‍ രോഗമുക്തി നേടി. 72 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.60 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135659 ആയി. 134203 പേര്‍ രോഗമുക്തരായി. നിലവില്‍ 671 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 629 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി…

Read More

‘ശബരിമലയുടെ കാര്യത്തിൽ ആരെന്ത് കാണിച്ചാലും തെറ്റ് തന്നെയാണ്; കപട ഭക്തന്മാരുടെ കൈയ്യിലാണ് ദേവസ്വം ബോർഡ്’, കെ മുരളീധരൻ

ശബരിമലയിലെ സ്വർണ്ണപാളികൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ 2019 -2025 കാലയളവിൽ രണ്ടുതവണയും യുഡിഎഫ് അല്ല അധികാരത്തിൽ ഉണ്ടായിരുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വസ്തുനിഷ്ടമായ അന്വേഷണം വേണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. രാഷ്ട്രീയകാര്യ സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യും. വേണ്ടിവന്നാൽ സമരത്തിലേക്ക് കടക്കും. ഈ സംഭവം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല കെ മുരളീധരൻ പറഞ്ഞു. കഴിഞ്ഞ കുറെ കാലമായി കപടഭക്തന്മാരുടെ കൈയിലാണ് ദേവസ്വം ബോർഡുള്ളത്. ഈ ദുരന്തം അയ്യപ്പന് പോലും അനുഭവിക്കേണ്ടിവന്നു. നിയമം അനുസരിച്ച് സ്വർണ്ണപാളികൾ…

Read More