Headlines

ട്രാക്കിലൂടെ നടക്കുകയായിരുന്ന യാത്രക്കാരെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു; മുംബൈയിൽ 2 പേർക്ക് ദാരുണാന്ത്യം

മുംബൈയിൽ ട്രെയിൻ അപകടം. 2 പേർ മരിച്ചു. 3 പേർക്ക് പരുക്ക്. ട്രെയിൻ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാൻഡ്‌ഹേഴ്‌സ്റ്റ് സ്റ്റേഷന് സമീപം ആണ് അപകടം. ട്രാക്കിലൂടെ നടക്കുകയായിരുന്നു യാത്രക്കാരെ ആണ് ട്രെയിൻ ഇടിച്ചു തെറിപ്പിച്ചത്. ഇന്നലെ വൈകുന്നേരം സെൻട്രൽ റെയിൽവേ ഗതാഗതം പെട്ടെന്ന് നിർത്തിവച്ചതാണ് കാരണം. ഒടുവിൽ, ട്രെയിൻ ഗതാഗതം പുനരാരംഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട ചില യാത്രക്കാർ ട്രാക്കിലൂടെ നടക്കാൻ തീരുമാനിച്ചതാണ് അപകടത്തിന് വഴിയൊരുക്കിയത് . യാത്രക്കാരുടെ തിരക്കിനിടെ ഗതാഗതം പൂർണമായും നിർത്തി വച്ച് റെയിൽവേ ജീവനക്കാർ…

Read More

പി എം ശ്രീ, CPI ഇടതുമുന്നണിയിൽ നിന്ന് പുറത്തുവരണം, സംയുക്ത സമരത്തിന് AlYFനെ സ്വാഗതം ചെയ്യുന്നു: യൂത്ത് കോൺഗ്രസ്

പി എം ശ്രീ വിഷയം, സിപിഐ ഇടതുമുന്നണിയിൽ നിന്ന് പുറത്തുവരണമെന്ന് യൂത്ത് കോൺഗ്രസ്. ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാരായി കേരളത്തിലെ സർക്കാർ മാറിയെന്ന് ഒ ജെ ജനീഷ്. സംയുക്ത സമരത്തിന് AlYF നെ യൂത്ത് കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. കാവിവൽക്കരണത്തിലേക്ക് കൈപിടിച്ച് നടത്തുന്ന പദ്ധതിയാണ് പി എം ശ്രീ. ഇതിൽ ഒപ്പുവെച്ചതിന് പിറകിലെ രാഷ്ട്രീയ ലക്ഷ്യം എന്തെന്ന് ഗവൺമെന്റ് വ്യക്തമാക്കണം. എന്തടിസ്ഥാനത്തിലാണ് നിലപാടിൽ നിന്നും പിറകോട്ട് പോയതെന്ന് സർക്കാർ വ്യക്തമാക്കണം. NEP എന്നത് നാഗ്പൂർ എജുക്കേഷൻ പോളിസി. സംഘപരിവാറിന്…

Read More

മാക്കൂട്ടം വനപാതയിൽ യാത്രക്കാരെ കവർച്ച നടത്താൻ പതിയിരുന്ന സംഘം പിടിയിൽ; രണ്ട് പേർ മലയാളികൾ

കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള മാക്കൂട്ടം വനപാതയിൽ രാത്രി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൊള്ളയടിക്കുന്ന സംഘം പിടിയിൽ. രണ്ട് വാഹനങ്ങളിലായി മാരകായുധങ്ങളുമായി ചുരത്തിൽ ഒളിച്ചിരുന്ന സംഘത്തെ കർണാടക പോലീസ് പിടികൂടി മലയാളി വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെയാണ് വിരാജ്‌പേട്ട റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് മാരകായുധങ്ങളുമായി സംഘം പതിയിരുന്നത്. രാത്രി പെട്രോളിംഗ് നടത്തുന്ന പോലീസിനെ കണ്ടതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് പിടികൂടി. ഇരുമ്പ് വടികൾ, മുളകുപൊടി, എട്ട് കിലോ മെർക്കുറി, കത്തി,…

Read More

കാസർകോട് മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തിയത് തലകീഴായി

  കാസർകോട് ജില്ലാ ആസ്ഥാനത്ത് നടന്ന റിപബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയത് തല കീഴായി. മന്ത്രി അഹമ്മദ് ദേവർകോവിലാണ് ദേശീയപതാക തലകീഴായി ഉയർത്തിയത്. തെറ്റായ രീതിയിൽ പതാക ഉയർത്തിയ ശേഷം മന്ത്രിയും ഉന്നതോദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയർത്തിയതിലെ തെറ്റ് വ്യക്തമായത്. തുടർന്ന് പതാക താഴ്ത്തി ശരിയായ രീതിയിൽ വീണ്ടുമുയർത്തി. മന്ത്രിക്ക് പുറമെ എഡിഎം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവർക്കാർക്കും വീഴ്ച തുടക്കത്തിലെ കണ്ടെത്താനായില്ല. അവധിയിലായതിനാൽ ജില്ലാ…

Read More

ആനക്കൊമ്പ് കേസ്; പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍; വനം വകുപ്പിന് കണക്കുകള്‍ കൈമാറി

  ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍. കൈവശമുള്ള ആനക്കൊമ്പിന്റെയും ആനക്കൊമ്പ് കൊണ്ട് തീര്‍ത്ത കരകൗശല വസ്തുക്കളുടെയും കണക്ക് കൈമാറി. മലയാറ്റൂര്‍ ഡിഎഫ്ഒയ്ക്കാണ് കണക്ക് കൈമാറിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി.     ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വന്യജീവികളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഏതെങ്കിലും കൈവശം വച്ചിരിക്കുന്നവര്‍ നിയമനടപടി നേരിടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട കണക്ക് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് സമര്‍പ്പിച്ച് കേസില്‍ നിന്ന് വിടുതല്‍ സ്വീകരിക്കാം എന്ന നിര്‍ദേശമായിരുന്നു ഹൈക്കോടതിയുടേത്. ഇതിന്റെ ഭാഗമായാണ് നടപടി.   മോഹന്‍ലാലിന്റെ കൈവശമുള്ള രണ്ട്…

Read More

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; കൊറോണക്കാലത്ത് റെക്കോർ‍ഡ് വിജയം; 87.94 ശതമാനം പേരും ജയിച്ചു

  റെക്കോ‍‍ർഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയമാണ്. സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. റെക്കോ‍‍ർഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയമാണ്. ഹ്യൂമാനിറ്റീസിൽ 80.34 ശതമാനമാണ് വിജയം. കൊമേഴ്സിൽ 89.13 ശതമാനവും, കലാമണ്ഡലത്തിൽ 89.33 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. സർക്കാർ സ്കൂളുകളിൽ…

Read More

‘കുലംകുത്തികളെ കാലം വർഗ്ഗവഞ്ചകനെന്ന് വിളിക്കും’; ജി സുധാകരനെതിരെ ആലപ്പുഴയിൽ പ്രതിഷേധം കടുപ്പിച്ച് സിപിഐഎം

ആലപ്പുഴയിൽ പ്രതിഷേധം കടുപ്പിച്ച് സിപിഐഎം. വീടിന് മുന്നിലും നഗരങ്ങളിലും സുധാകരനെതിരെ ബാനറുകൾ ഉയർന്നു. കടന്നാക്രമിക്കാതെ കരുതലോടെയാണ് സിപിഐഎം നേതാക്കളുടെ പ്രതികരണങ്ങൾ. ‘കുലംകുത്തികളെ കാലം വർഗ്ഗവഞ്ചകനെന്ന് വിളിക്കും’… ജി സുധാകരന് കണികാണാനാകും വിധമാണ് സിപിഐഎം അനുകൂലികൾ വീടിന് മുന്നിൽ ബാനർ സ്ഥാപിച്ചത്. നാട് നീളെ പോസ്റ്ററുകളും പതിച്ചു. നാളെ പുന്നപ്രയിൽ ബഹുജന റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കും. സുധാകരന്റെ ജന്മനാടായ താമരക്കുളത്ത് ഇരുപതോളം സിപിഐഎം പ്രവർത്തകർ രഹസ്യയോഗം ചേർന്നു. ഏരിയ കമ്മറ്റി അംഗങ്ങൾ അടക്കം പാർട്ടിയിലെ സുധാകരൻ അനുകൂലികളാണ്…

Read More

കുതിരാനില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്കേറ്റു

തൃശൂര്‍: കുതിരാനില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്. മണ്ണൂത്തി- വടക്കാഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. നാലുചരക്കു ലോറികളാണ് കൂട്ടിയിടിച്ചത്.

Read More

ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്

ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്. ചട്ടമ്പി സ്വാമിയുടെ 167ാം ജയന്തിയോട് അനുബന്ധിച്ചാണ് പുരസ്‌കാര പ്രഖ്യാപനം. ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പെരുമ്പടവം ശ്രീധരൻ ചെയർമാനായ സമിതിയിൽ സൂര്യ കൃഷ്ണമൂർത്തി, ഡോ. എം ആർ തമ്പാൻ എന്നിവർ അംഗങ്ങളായിരുന്നു. 25,000 രൂപ പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഓഗസ്റ്റ് 24ന് കൊവിഡ് പ്രോട്ടോക്കൾ അനുസരിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും

Read More