Headlines

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് പടന്നക്കാട് സ്വദേശിനി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് വീണ്ടും മരണം. കാസർകോട് പടന്നക്കാട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസ്സായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. കാസർകോട് ജില്ലയിൽ ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെയാണ് നാല് മരണവും റിപ്പോർട്ട് ചെയ്തത്. ജില്ലയുടെ വടക്കൻ മേഖലകളിൽ സമ്പർക്ക രോഗികളുടെ എണ്ണവും ഉയരുകയാണ്.

Read More

കേരളത്തിൽ കൊവിഡ് ഭേദമായ ഏഴ് പേർക്ക് ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ബ്‌ളാക് ഫംഗസ് ബാധ കേരളത്തിലും റിപോർട്ട് ചെയ്തു. ഏഴുപേരിൽ മ്യൂക്കോർമൈക്കോസിസ് റിപോർട്ട് ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം. രോഗം ബാധിച്ചവരിൽ മൂന്ന് പേ‌ർ തമിഴ്‌നാട്ടിൽ നിന്നെത്തിയതാണ്. നേരത്തെ മഹാരാഷ്ട്ര ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ രോഗം റിപോർട്ട് ചെയ്തിരുന്നു. കൊവിഡ് ഭേദമായാലും പ്രതിരോധശേഷി ദുർബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നു. വായുവിലൊക്കെ കാണപ്പെടുന്ന മ്യൂകോർ എന്ന ഫംഗസാണ് മ്യൂകോർമൈകോസിസ് രോഗത്തിന് കാരണം. ഈ രോഗം തലച്ചോറിനെ ബാധിച്ചാൽ മരണത്തിന്…

Read More

സംസ്ഥാനത്ത് പുതുതായി നാല് ഹോട്ട് സ്‌പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപറേഷൻ (കണ്ടൈൻമെന്റ് സബ് വാർഡ് 13), ആഴൂർ (സബ് വാർഡ് 11), തൃശൂർ ജില്ലയിലെ മാള (സബ് വാർഡ് 1), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (5, 8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 376 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നു; പാലാ സീറ്റ് ചർച്ചയാകും

പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം മുറുകവെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നു. പാലായിൽ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി മാണി സി കാപ്പനും സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് കൊടുക്കണമെന്ന അഭിപ്രായങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത് സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിൽ പിണറായി ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം തേടും. ജില്ലയിലെ നേതാക്കളുടെ കൂടി അഭിപ്രായം തേടിയ ശേഷമാകും സീറ്റ് ആർക്ക് നൽകണമെന്നതിൽ ധാരണയുണ്ടാകുക. അതേസമയം…

Read More

24 മണിക്കൂറിനിടെ 2.55 ലക്ഷം പേർക്ക് കൂടി കൊവിഡ്; 439 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 16.39 ശതമാനം കുറവാണ് പ്രതിദിന കേസുകളിലുണ്ടായത്. കഴിഞ്ഞ ദിവസം 3.06 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 439 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,89,848 ആയി ഉയർന്നു. നിലവിൽ 22,36,842 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.15 ശതമാനമായി. രാജ്യത്ത്…

Read More

കാർഷിക ബില്ലിനെതിരെ സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ദേശീയ പ്രക്ഷോഭം

കാർഷിക ബില്ലുകൾക്കെതിരെ സംയുക്ത കർഷക സംഘടനകൾ ഇന്ന് ദേശീയ വ്യാപകമായി പ്രക്ഷോഭം നടത്തുന്നു. പഞ്ചാബിലും ഹരിയാനയിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കർഷക സംഘടനാ നേതാക്കൾ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ ധർണകളും പ്രകടനങ്ങളും നടക്കും. ഡൽഹി ജന്തർമന്ദിറിൽ സംഘടനകൾ സംയുക്തമായി പ്രതിഷേധ റാലി നടത്തും. പഞ്ചാബിൽ ട്രെയിൻ തടയൽ സമരം ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. കോൺഗ്രസും വിവിധ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 28ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ചും ഒക്ടോബർ 2ന് കർഷക തൊഴിലാളി രക്ഷാദിനമായി ആചരിക്കാനും…

Read More

പ്രഭാത വാർത്തകൾ

  🔳ജി-20 ഉച്ചകോടിക്കായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി പ്രതിമ സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി. റോമിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിച്ചു. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം ഒരു മണിയോടെ മോദി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നെഹ്റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്റാള്‍, എ ബി വാജ് പേയി എന്നിവര്‍ക്ക് ശേഷം വത്തിക്കാനിലെത്തി മാര്‍പ്പാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സെന്റ്പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാന്‍ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന…

Read More

വാർത്തകളിൽ നിറഞ്ഞ’പഞ്ചരത്ന’ങ്ങളിൽ മൂന്നുപേർ കണ്ണനുമുന്നിൽ വിവാഹിതരായി

വാർത്തകളിൽ നിറഞ്ഞ’പഞ്ചരത്ന’ങ്ങളിൽ മൂന്നുപേർ കണ്ണനുമുന്നിൽ വിവാഹിതരായി. രാവിലെ 7.45-നും 8.30-നും മധ്യേ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. ഇവരുടെ സഹോദരി ഉത്രജയുടെ വരൻ വിദേശത്തായതിനാൽ കല്യാണം പിന്നീടാണ് നടക്കുക. നാലുപേരുടെയും പൊന്നാങ്ങള ഉത്രജൻ ചടങ്ങുകൾ നടത്തി. ഒറ്റപ്രസവത്തിൽ ജനിച്ചവരാണ് ഈ അഞ്ചു മക്കളും. അഞ്ചു മക്കൾക്കുമൊപ്പം അമ്മ രമാദേവി വെള്ളിയാഴ്ച ഗുരുവായൂരിലെത്തി. സ്വർണത്തള കാണിക്കയായി നൽകി. ”കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണൻ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റിവളർത്താനുള്ള…

Read More

മത്സര ശേഷം തിളങ്ങി ധോണി: സെൽഫിയെടുക്കാൻ പാക് താരങ്ങളും

ഈ ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഉപദേശകന്റെ റോളിലാണ് മുൻ നായകൻ മഹേന്ദ്രസിങ് ധോണി. ഉപദേശകനായി ചുമതലയേറ്റ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാനായില്ലെങ്കിലും ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് നൽകുന്ന പോസിറ്റീവ് എനർജി വിലമതിക്കാനാവാത്തതാണ്. പല താരങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ധോണിയുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുവാൻ പല കളിക്കാരും എത്താറുണ്ട്. ഇന്നലെ പാകിസ്താനെതിരായ മത്സരശേഷവും പാക് താരങ്ങൾ ധോണിയുടെ അടുത്ത് എത്തിയിരുന്നു. മുൻ പാക് നായകൻ ഷുഹൈബ് മാലികുൾപ്പെടെ ഏതാനും പാകിസ്താൻ താരങ്ങൾ ധോണിയോടൊപ്പം സംസാരിക്കുന്നത് കാണാമായിരുന്നു….

Read More

സുൽത്താൻ ബത്തേരി  ചീരാലിൽ ആർ.ടി.പി.സി.ആർ പരിശോധനയിൽഅഞ്ച് പേർക്ക് കൂടി കോവിഡ്

സുൽത്താൻ ബത്തേരി  ചീരാലിൽ ആർ.ടി.പി.സി.ആർ പരിശോധനയിൽഅഞ്ച് പേർക്ക് കൂടി കോവിഡ്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച പൂളക്കുണ്ട് സ്വദേശിയുടെ കുടുംബത്തിലെ മൂന്നുപേർക്കും ചീരാൽ സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർക്കു മാ ണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുമായി അടുത്തിടപഴകിയ പതിനാലു സാംബിളുകളാണ് പരിശോധനക്കയച്ചത് ..

Read More