Headlines

സംസ്ഥാനത്ത് ഇന്ന് 8867 പേർക്ക് കൊവിഡ്; 67 മരണം: 9872 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158…

Read More

20ാമത് ജർമൻ കിരീടം മുത്തമിട്ട് ബയേൺമ്യൂണിക്

ജര്‍മന്‍ കപ്പില്‍ മുത്തമിട്ട് ബയേണ്‍മ്യൂണിക്. ലെവന്‍റോസ്ക്കിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ബേയര്‍ലെവര്‍ക്കൂസനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണിന്‍റെ കിരീട നേട്ടം. ശനിയാഴ്ച ബര്‍ലിനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫെെനല്‍ മത്സരത്തില്‍ ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് ബയേണ്‍ താരങ്ങള്‍ അവരുടെ 20ാമത് ജര്‍മന്‍ കിരീട നേട്ടം ആഘോഷിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ ഡേവിഡ് അലാബയുടെയും സര്‍ജേ ഗ്നാബറിയുടെയും ഗോളില്‍ ബയേണ്‍ ലീഡ് ഉയര്‍ത്തി. ഇരട്ട ഗോളിലൂടെ ലെവന്‍റോസ്ക്കി ഈ സീസണില്‍ ബയേണിന് വേണ്ടി 44 മത്സരത്തില്‍…

Read More

സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്, പ്രതികളായ പൊലീസുകരെ ഉടൻ പുറത്താക്കണം’: മുഖ്യമന്ത്രിക്ക് കത്ത് നൽകി വിഡി സതീശന്‍

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇപ്പോഴത്തെ ഡിഐജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിഡി സതീശന്‍ കത്തിൽ ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന, മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. മനുഷ്യനെന്ന പരിഗണ പോലും നല്‍കാതെ മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാടത്തമാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ക്യാമറ…

Read More

ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി കമൽഹാസൻ

തിരുവനന്തപുരം മേയറായി ചുമതലയേറ്റ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി കമൽഹാസ. ട്വിറ്ററിലൂടെയാണ് അഭിനന്ദനം. ഇത്രയും ചെറിയ പ്രായത്തിൽ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങൾ. തമിഴ്‌നാടും ഇത്തരത്തിൽ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നായിരുന്നു കമൽഹാസന്റെ ട്വീറ്റ് ഓൾ സെയിന്റ്‌സ് കോളജ് ബി എസ് സി മാത്സ് വിദ്യാർഥിനിയായ ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റ് ശ്രീലതയുടെയും മകളാണ്.

Read More

അപൂർവ പൂർണ സൂര്യഗ്രഹണവും പെഴ്സീഡ് ഉൽക്കാവർഷവും; ആകാശത്ത് ഇരട്ട വിസ്മയക്കാഴ്ച, എവിടെയിരുന്നും കാണാന്‍ വഴിയുണ്ട്!

  പകൽ വെളിച്ചം മാറി ആകാശം പെട്ടെന്ന് ഇരുളിലേക്ക് പോകുന്നു അപൂർവ ആകാശ പ്രതിഭാസത്തിന് ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നു. ഓഗസ്റ്റ് 12ന് ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന പൂർണ സൂര്യഗ്രഹണം (Total Solar Eclipse) ആരംഭിക്കുകയാണ്. യൂറോപ്പ്, ഗ്രീൻലൻഡ്, ഐസ്‌ലൻഡ്, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ പൂർണ്ണമായോ ഭാഗികമായോ ഈ ഗ്രഹണം ദൃശ്യമാകും.   ഗ്രഹണം നടക്കുന്ന സമയത്ത് ഇന്ത്യയിൽ രാത്രിയായതിനാൽ രാജ്യത്ത് ഇത് നേരിട്ട് ദൃശ്യമാകില്ല.ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) അനുസരിച്ച് ഓഗസ്റ്റ്…

Read More

10 മാസം പിന്നിട്ട്​ കർഷകസമരം; നാളെ ഭാരത്​ ബന്ദ്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ കർ​ഷക​ദ്രോ​ഹ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ ഉ​പ​രോ​ധ​സ​മ​രം 10 മാ​സം പി​ന്നി​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 26ന​്​ ​ഓ​ൾ ഇ​ന്ത്യ കി​സാ​ൻ സം​ഘ​ർ​ഷ്​ കോ​ഓ​ഡി​നേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചാ​ണ്​ അ​തി​ർ​ത്തി​യി​ൽ ത​ട​ഞ്ഞ​തോ​ടെ അ​നി​ശ്ചി​ത കാ​ല ഉ​പ​രോ​ധ​ത്തി​ലേ​ക്ക്​ വ​ഴി​മാ​റി​യ​ത്. സ​മ​രം 10 മാ​സം പി​ന്നി​ടു​ന്ന​തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച ഭാ​ര​ത്​ ബ​ന്ദ്​ ന​ട​ക്കും. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​ വ​രെ​യാ​ണ്​ ബ​ന്ദ്. വി​വി​ധ…

Read More

സർവസംഹാരിയായ സാർ ഹൈഡ്രജൻ ബോംബ് : റഷ്യയുടെ അതിശക്തനായ സംരക്ഷകൻ

  ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തിയ വിഷയം അന്താരാഷ്ട്ര തലത്തിൽ കത്തിനിൽക്കുന്ന അവസരമാണല്ലോ ഇപ്പോൾ. ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്ക പോലും വാക്കുകൾ കൊണ്ട് ആക്രമിക്കുന്നതല്ലാതെ, റഷ്യയെ നേരിടാൻ മടിച്ചു നിൽക്കുകയാണ്. അതിന്റെ ഒരു പ്രധാന കാരണം, റഷ്യയുടെ ആയുധ ശക്തി തന്നെയാണ്. അക്കൂട്ടത്തിലെ രാജാവാണ് സാർ ചക്രവർത്തിയുടെ പേരിലറിയപ്പെടുന്ന ബോംബുകളുടെ ചക്രവർത്തിയായ സാർ ബോംബ്. ഹൈഡ്രജൻ ബോംബുകൾ എന്നറിയപ്പെടുന്ന തെർമോന്യൂക്ലിയർ ബോംബുകളാണ് മനുഷ്യരാശി ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും ശക്തമായ വിസ്ഫോടന ഉപകരണങ്ങൾ. സാധാരണ ആണവ ശൃംഖലാ പ്രതിപ്രവർത്തനം…

Read More

ക്ലാസ് മുറിയിലെ വിവാഹം: പെൺകുട്ടിയെ വീട്ടിൽ നിന്നും പുറത്താക്കി; പോലീസ് കേസെടുത്തു

ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലെ സർക്കാർ ജൂനിയർ കോളജ് ക്ലാസ് മുറിയിൽ വെച്ച് വിദ്യാർഥികൾ വിവാഹിതരായ സംഭവത്തിൽ പോലീസ് കേസെടുത്തു. യൂനിഫോമിലുള്ള ആൺകുട്ടി യൂനിഫോമിലുള്ള പെൺകുട്ടിയെ താലി അണിയിക്കുന്നതും സിന്ദൂരം തൊടീക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത് ഹയർ സെക്കൻഡറി വിദ്യാർഥികളാണ് വീഡിയോ ദൃശ്യത്തിലുള്ളത്. സംഭവം വിവാദമായതോടെ പെൺകുട്ടിയെ വീട്ടിൽ നിന്നും മാതാപിതാക്കൾ ഇറക്കി വിട്ടു. പെൺകുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇരു കുട്ടികൾക്കും കൗൺസിലിംഗ് നൽകുമെന്ന് ആന്ധ്രാപ്രദേശ് മഹിളാ കമ്മീഷൻ ചെയർപേഴ്‌സൺ വസിറെഡ്ഡി പത്മ…

Read More

ഉംറ തീർഥാടനം സൗദി പുനരാരംഭിക്കുന്നു; ബുക്കിംഗ് ജൂലൈ 25 മുതൽ

ഉംറ തീർഥാടനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ സൗദി തുടങ്ങി. ജൂലൈ 25 മുതൽ ഉംറ ബുക്കിംഗ് പുനരാരംഭിക്കും. സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് ജൂലൈ 25 മുതൽ ഉംറ പെർമിറ്റ് അനുവദിക്കും. ആദ്യ ഘട്ടത്തിൽ പ്രതിദിനം 20,000 പേർക്കാണ് ഉംറക്ക് അനുമതി നൽകുക. ഹജ്ജ് തീർഥാടനം ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂലൈ 11ന് നിർത്തിവച്ചതായിരുന്നു ഉംറ തീർഥാടനം. കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം ഘട്ടംഘട്ടമായി തീർഥാടകരുടെ എണ്ണം വർധിപ്പിച്ച് ഹജ്ജിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കെത്തിക്കാനാണ് നീക്കം.

Read More

രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് അന്തർ സംസ്ഥാന യാത്രക്ക് അനുമതി നൽകണമെന്ന് കേന്ദ്രം

  രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരെ അന്തർ സംസ്ഥാന യാത്രയ്ക്ക് അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം. ഇത്തരക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശം നൽകി. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് അന്തർ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് ലോക്‌സഭയിൽ കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. അന്തർ സംസ്ഥാന യാത്രാ മാനദണ്ഡത്തിൽ ഏകീകൃത പ്രോട്ടോക്കാൾ പാലിക്കാനാണ് നിർദേശം സിക്കിമിലും മഹാരാഷ്ട്രയിലും മാത്രമാണ് രണ്ട് ഡോസ്…

Read More