വീട്ടിലെത്തി അവിഹിത ബന്ധത്തിന് നിര്‍ബന്ധിച്ചു; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; അയല്‍വാസിയുടെ ബ്ലാക്ക് മെയിലിങ്; യുവതി ജീവനൊടുക്കി
മീററ്റ്: അയല്‍വാസിയുടെ ബ്ലാക്ക് മെയിലിങിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് അയല്‍വാസിക്കെതിരെ പരാതിയുമായി ഭര്‍ത്താവ് രംഗത്തെത്തി. ഉത്തര്‍പ്രദേശ് മീററ്റ് ജില്ലയിലെ 28കാരിയാണ് ആത്മഹത്യ ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് സന്ദീപ് പൊലീസില്‍ പരാതി നല്‍കി. രണ്ട് പേര്‍ ചേര്‍ന്നാണ് ഭാര്യയെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചത്. ഇതില്‍ അര്‍ജുന്‍ എന്ന യുവാവിന്റെ നിരന്തരമായ ചൂഷണത്തെ തുടര്‍ന്നാണ് ഭാര്യ ജീവനൊടുക്കിയതെന്ന് ഭര്‍ത്താവ് പറയുന്നു. ഓഗസ്റ്റ് 25ന് വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ…