നിമിഷപ്രിയ കേസ്; വധശിക്ഷയിൽ ഉറച്ച് യെമൻ പൗരന്റെ കുടുംബം; ദൈവനീതി നടപ്പാകണമെന്ന് തലാലിന്റെ സഹോദരൻ
യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കടമ്പകൾ ബാക്കി. വധശിക്ഷയിൽ ഉറച്ചുനിൽക്കുകയാണ് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം. ദൈവനീതി നടപ്പാകണമെന്ന് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹദി ബിബിസിയോട് പ്രതികരിച്ചു. യെമൻ മതപണ്ഡിതർ അനുനയനീക്കം തുടരുന്നുണ്ട്. തലാലിന്റെ കൊലപാതകം ക്രൂരമായ ഒരു കൊലപാതകമായിരുന്നെന്നാണ് സഹോദരൻ പറയുന്നത്. അതിനാൽ ഈ വിഷയത്തിൽ ദൈവ നീതി നടപ്പാക്കേണ്ടതുണ്ട്. കൊലപാതകത്തോടൊപ്പം തന്നെ വിചാരണ അടക്കമുള്ള നിയമപരമായ നടപടികൾ നീണ്ടുപോയതിലൂടെ തങ്ങൾക്ക് മാനസികമായ സംഘർഷം ഉണ്ടായതായും സഹോദരൻ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മൃതദേഹം വികൃതമാക്കുകയും…