പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നാളെ വയനാട്ടിൽ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഞായാറാഴ്ച വയനാട്ടിൽ എത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടുള്ള പരിപാടികളാണ് യു.ഡി.എഫ് നേതൃത്വം സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 മണിക്ക് പൊഴുതന റാഷ ഓഡിറ്റോറിയം, 11 മണിക്ക് കല്‍പ്പറ്റ ജിനചന്ദ്ര മെമ്മോറിയല്‍ ഹാള്‍, 2 മണിക്ക് മാനന്തവാടി മൈത്രി നഗര്‍ പാറക്കല്‍ കമ്മ്യൂണിറ്റി ഹാള്‍, 3 മണി സിറ്റി ഓഡിറ്റോറിയം വെള്ളമുണ്ട 8/4, 4 മണി നടവയല്‍ ടൗണ്‍, 5 മണി ബത്തേരി സ്വതന്ത്ര മൈതാനി എന്നിവിടങ്ങളിലെ പരിപാടികളില്‍…

Read More

പാനൂരിൽ സദാചാര ഗുണ്ടയായി ഓട്ടോ ഡ്രൈവർ; സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയ വിദ്യാർഥിയെ നടുറോഡിലിട്ട് മർദിച്ചു

കണ്ണൂർ പാനൂരിൽ വിദ്യാർഥിക്ക് നേരെ സദാചാര ഗുണ്ടായിസവുമായി ഓട്ടോ റിക്ഷ ഡ്രൈവർ. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയ സ്‌കൂൾ വിദ്യാർഥിയെ ഓട്ടോ ഡ്രൈവർ ജിനീഷ് ക്രൂരമായി മർദിക്കുകയായിരുന്നു. പാനൂർ മുത്താറിപീടികയിൽ വെച്ചാണ് സംഭവം മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയെയാണ് ജിനീഷ് നടുറോഡിലിട്ട് മർദിച്ചത്. പത്താം ക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞു വരികയായിരുന്നു വിദ്യാർഥി. കുട്ടിയെ ജിനീഷ് റോഡിൽ തടഞ്ഞു നിർത്തുകയും മുഖത്തും ദേഹത്തുമായി അടിക്കുകയായിരുന്നു പെൺകുട്ടിയുടെ കൂടെ നടന്നുപോയത് ചോദ്യം ചെയ്തായിരുന്നു…

Read More

എന്തിനാണ് വാക്‌സിന് രണ്ട് വില, സംസ്ഥാനങ്ങൾക്ക് നൽകുന്നതിൽ തുല്യത എങ്ങനെ ഉറപ്പുവരുത്തും; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

കൊവിഡ് വാക്‌സിൻ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വാക്‌സിന് രണ്ട് വില നിശ്ചയിക്കേണ്ട സാഹചര്യം എന്താണെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നതിൽ തുല്യത എങ്ങനെയുറപ്പാക്കുമെന്നും കോടതി സംശയമുന്നയിച്ചു വാക്‌സിൻ ഉത്പാദനത്തിന് എന്തിനാണ് 4500 കോടി രൂപ കമ്പനികൾക്ക് നൽകിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത് ഉത്പാദിപ്പിക്കാമായിരുന്നല്ലോ. അമേരിക്കയേക്കാൾ കൂടുതൽ വില എന്തിന് ഇന്ത്യയിൽ നൽകണം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ ഇടപെടൽ. സമൂഹ മാധ്യമങ്ങളിൽ സഹായം അഭ്യർഥിക്കുന്നവർക്കെതിരെ ചില സംസ്ഥാനങ്ങൾ നടപടി എടുക്കുന്നതായി…

Read More

വയനാട് പുൽപ്പള്ളിയിൽ വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പുല്‍പ്പള്ളി ഷെഡ് പുത്തന്‍പുരക്കല്‍ രമേശ് – വിജി ദമ്പതികളുടെ മകള്‍ ദേവിക (14) യെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച്ച വൈകിട്ടോടെയാണ് അവശനിലയില്‍ കണ്ടെത്തിയത്.പുല്‍പ്പള്ളി ഗവ: ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ ദേവാനന്ദ്.

Read More

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്; ബന്ധുക്കൾ റാഞ്ചിയിലേക്ക് തിരിച്ചു

കാലിത്തീറ്റ കുംഭകോണ കേസിൽ ജാർഖണ്ഡ് ജയിലിൽ കഴിയുന്ന ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് ലാലു ഉള്ളത്. ലാലുവിന്റെ മകൾ മിസാ ഭാരതിയാണ് ആശുപത്രിയിൽ കൂടെയുള്ളത്. ഭാര്യ റാബ്രി ദേവിയും മകൻ തേജസ്വി യാദവും പട്‌നയിൽ നിന്ന് റാഞ്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ലാലുവിന്റെ ശ്വാസകോശത്തിൽ അണുബാധയുണ്ട്. ആന്റിജൻ ടെസ്റ്റ് നെഗറ്റീവാണെന്നും ആർടിപിസിആർ ഫലം നാളെ ലഭിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 43,529 പേർക്ക് കൊവിഡ്, 95 മരണം; 34,600 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 43,529 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂർ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂർ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസർഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

മണിപ്പൂരില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടി

ഇംഫാല്‍: മണിപ്പൂരിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മറ്റുള്ള സംസ്ഥാനങ്ങളോടൊപ്പം മണിപ്പൂരിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് ലോക്ക് ഡൗണ്‍ ആഗസ്റ്റ് 31വരെ നീട്ടാനുള്ള തീരുമാനം. നിയന്ത്രണത്തില്‍ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തുനിന്ന് പുറത്തേക്ക് പോയിട്ടില്ലാത്തവര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നിയന്ത്രിക്കേണ്ട മേഖലകള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ബീരെന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ കാബിനറ്റ് മന്ത്രിമാരുടെ യോഗം…

Read More

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കും

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കാൻ സാധിക്കും. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സർവീസ് പുനരാരംഭിക്കാനാകുമെന്ന് വിലയിരുത്തുന്നു. വിമാനത്താവളത്തിലെ സുരക്ഷ സൗകര്യം സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഈ മാസം DGCA ക്ക് സമർപ്പിക്കും. കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സുരക്ഷ നടപടികൾ വിലയിരുത്തിയത്. എയർ ഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേസ് പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. വലിയ വിമാനങ്ങൾക്ക് ഉൾപ്പെടെ സർവീസ് നടത്തുന്നതിന് ആവശ്യമായ എല്ലാ…

Read More

കലാശപ്പോരാട്ടം ഇന്ന്; സിഎസ്‌കെ x കെകെആര്‍

  ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ കലാശപ്പോരാട്ടം ഇന്ന്. എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയും ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കെകെആറും തമ്മിലാണ് കിരീട പോരാട്ടം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. സിഎസ്‌കെ നാലാം കിരീടം സ്വപ്‌നം കാണുമ്പോള്‍ കെകെആര്‍ ലക്ഷ്യമിടുന്നത് മൂന്നാം കിരീടമാണ്.കെകെആര്‍ എലിമിനേറ്ററില്‍ ആര്‍സിബിയെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് പരാജയപ്പെടുത്തിയത്. അതേ സമയം ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചാണ് സിഎസ്‌കെയുടെ ഫൈനല്‍ പ്രവേശനം. എംഎസ് ധോണിയുടെ കരിയറിലെ…

Read More

കോപ അമേരിക്കയിൽ ബ്രസീലിന് വിജയത്തുടക്കം

  സാവോപോളോ: മുൻ ചാമ്പ്യന്മാർക്ക് കോപ അമേരിക്കയിൽ വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീലിന്റെ ജയം. പിഎസ്ജി ക്യാപ്റ്റൻ മാർക്വിനോസിലൂടെ (23) ബ്രസീൽ ആദ്യ ഗോൾ നേടി. 64ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ബ്രസീലിനായി മൂന്നാം ഗോൾ നേടിയത് ബാർബോസയായിരുന്നു(89). നെയ്മറായിരുന്നു മൂന്നാം ഗോളിന് വഴിയൊരുക്കിയത്. മത്സരത്തിൽ കൂടുതൽ തവണ വെനസ്വേലയുടെ ഗോൾ പോസ്റ്റിലേക്ക് ബ്രസീൽ താരങ്ങൾ ഷോട്ടുകൾ പായിച്ചെങ്കിലും മാർക്വിനോസിയുടെ ഗോൾ മാത്രമേ ലക്ഷ്യത്തിലെത്തിയുള്ളൂ….

Read More