മേപ്പാടിയില്‍ ഇന്ന് 3 ആര്‍ ടി പി സി ആര്‍ പോസിറ്റീവ് ഒരു ആന്റിജന്‍ പോസിറ്റീവ്

മേപ്പാടിയില്‍ ഇന്ന്  3 ആര്‍ ടി പി സി ആര്‍ പോസിറ്റീവും ഒരു ആന്റിജന്‍ പോസിറ്റീവ് കേസും റി്‌പ്പോര്‍ട്ട് ചെയ്തു. ആകെ 79 ആന്റിജന്‍ ടെസ്റ്റുകളാണ്  നടന്നത്. അതിലാണ് ഒന്ന് പോസിറ്റീവ് ആയത്.

Read More

ഒളിംപ്യൻ ശ്രീജേഷിന് മന്ത്രി പി. രാജീവിന്‍റെ ഓണസമ്മാനം

ഒളിംപിക്സ് മെഡൽ നേട്ടം ഇന്ത്യക്ക് സമ്മാനിച്ച മലയാളത്തിൻ്റെ അഭിമാനമായ ഹോക്കി താരം ഒളിംപ്യൻ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി.രാജീവ്. ശ്രീജേഷിൻ്റെ വീട്ടിലെത്തിയ മന്ത്രി ഓണസമ്മാനം കൈമാറി. തൻ്റെ കൈയ്യൊപ്പോടു കൂടിയ ഹോക്കി സ്റ്റിക്ക് ശ്രീജേഷ് മന്ത്രിക്കും സമ്മാനമായി നൽകി. മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും ഓണാശംസകൾ മന്ത്രി ശ്രീജേഷിനെയും കുടുംബത്തെയും അറിയിച്ചു. സ്പോർട്സിൽ മികവ് പുലർത്തുന്നവർക്ക് സർക്കാർ സർവീസിൽ ജോലി നൽകുമ്പോൾ അവരെ കായിക മേഖലയുടെ പ്രോത്സാഹനത്തിന് വിനിയോഗിക്കണമെന്ന് ശ്രീജേഷ് ചൂണ്ടിക്കാട്ടി. സ്പോർട്സ് ട്രെയിനിംഗ് സ്കൂളുകൾ പോലുള്ള സ്ഥാപനങ്ങളിൽ ഇവരുടെ…

Read More

മുസ്ലിം ലീഗ് 24 സീറ്റുകൾ നേടുമെന്ന് പിഎംഎ സലാം; കേരളത്തിൽ തുടർ ഭരണമുണ്ടാകില്ല

  കേരളത്തിൽ തുടർ ഭരണമുണ്ടാകില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ലീഗ് 24 സീറ്റിൽ വിജയിക്കുമെന്നും സലാം പറഞ്ഞു. താനൂർ, കൊടുവള്ളി, ഗുരുവായൂർ സീറ്റുകൾ തിരിച്ചുപിടിക്കുമെന്നും ലീഗ് നേതാവ് അറിയിച്ചു ഗുരുവായൂരിലെ വോട്ടർമാർ സ്ഥാനാർഥിയെ മനസ്സറിഞ്ഞ് ഏറ്റെടുത്തിട്ടുണ്ട്. അത് ഫലം വരുമ്പോൾ മനസ്സിലാകും. കേരളത്തിലെ പ്രാമുഖ്യവും ഭരണവും നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയാണ് തങ്ങളെ കൂടാതെ നിലനിൽപ്പില്ലെന്ന് മനസ്സിലാക്കി മുസ്ലിം ലീഗിനെ സിപിഎം ക്ഷണിച്ചത്. എന്നാൽ ആ ക്ഷണം നടക്കാൻ പോകുന്നില്ല മഞ്ചേശ്വരത്തും കാസർകോടും ലീഗ് വിജയിക്കും….

Read More

കുഞ്ഞുങ്ങൾ മുങ്ങിമരിക്കുന്നത് കണ്ടുനിൽക്കേണ്ടി വന്നു, സങ്കടം താങ്ങാനാകാതെ അച്ഛൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

    ചെന്നൈ: ക്ഷേത്രക്കുളത്തില്‍ മക്കള്‍ മുങ്ങിമരിക്കുന്നതു കണ്ടുനില്‍ക്കേണ്ടി വന്ന അച്ഛന്‍ മക്കളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചതിനു പിന്നാലെ ജീവനൊടുക്കി. വെല്ലൂര്‍ ആപൂരിലെ കുന്നിന്‍ മുകളിലെ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥിക്കെത്തിയ ലോകേശ്വരന്റെയും മീനാക്ഷിയുടെയും മക്കള്‍ ജസ്വന്തും (8) ഹരിപ്രീതയും (6) ആണു മുങ്ങിമരിച്ചത്. കൈലാസഗിരി കുന്നിലെ മുരുകന്‍ കോവിലെ കുളത്തിലാണു ദുരന്തമുണ്ടായത്. അമ്മ ക്ഷേത്രത്തിലെ പൂജകളില്‍ പങ്കെടുക്കുന്നതിനിടെ അച്ഛനും മക്കളും കുളത്തിന്റെ കരയില്‍ വിശ്രമിക്കുകയായിരുന്നു. അതിനിടെ ഹരിപ്രീത കുളത്തിലേക്കു കാല്‍വഴുതി വീണു. അനിയത്തിയെ രക്ഷിക്കാനായി ജസ്വന്തും എടുത്തുചാടി….

Read More

ശബരിമല വിവാദത്തിൽ വിശദീകരണയോഗം നടത്താൻ എൽഡിഎഫ്; മന്ത്രി വി എൻ വാസവൻ പങ്കെടുക്കും

ശബരിമല വിവാദത്തിൽ കോട്ടയത്ത് വിശദീകരണയോഗം നടത്താൻ എൽഡിഎഫ്. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന പരിപാടിയിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പങ്കെടുക്കും. അതേസമയം ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചെന്നൈയിലെയും കേരളത്തിലെയും പരിശോധന തുടരുകയാണ്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ ഇന്ന് നേരിട്ടെത്തി അന്വേഷണസംഘം വിവരം തേടും.ഉണ്ണികൃഷ്ണൻ പോറ്റിയെയും ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. പ്രാഥമികമായി രേഖകൾ പരിശോധിച്ച ശേഷമാകും മറ്റു നടപടികളിലേക്ക് അന്വേഷണസംഘം കടക്കുക. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളികൾ…

Read More

ഊട്ടിയിൽ നിന്നുള്ള വിലാപ യാത്രയ്ക്കിടെ രണ്ട് വാഹനാപകടങ്ങൾ; പത്ത് പോലീസുകാർക്ക് പരുക്കേറ്റു

  ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങളും വഹിച്ചു കൊണ്ടുള്ള വിലാപയാത്രക്കിടെ രണ്ട് വാഹനാപകടങ്ങൾ. ആദ്യത്തെ അപകടത്തിൽ പോലീസുകാർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിക്കുകയായിരുന്നു. പത്ത് പോലീസുകാർക്ക് പരുക്കേറ്റു അപകടത്തിൽപ്പെട്ട ആരുടെയും പരുക്ക് സാരമുള്ളതല്ല. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ആംബുലൻസുകളിലാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത് രണ്ടാമത് അപകടത്തിൽപ്പെട്ടത് മൃതദേഹം വഹിച്ചു കൊണ്ടുപോകുകയായിരുന്ന ആംബുലൻസാണ്. മറ്റൊരു വാഹനവുമായി ഇത് കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം…

Read More

കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിക്ക് നേരെ ബലാത്സംഗ ശ്രമം; പ്രതി നാട്ടുകാരനായ പതിനഞ്ച്കാരന്‍ പോലീസ് കസ്റ്റഡിയിൽ

  മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പതിനഞ്ചുകാരനെന്ന് പോലീസ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതി കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെനാട്ടുകാരന്‍ തന്നെയാണ് പ്രതിയെന്നാണ് അറിയുന്നത്. കൊണ്ടോട്ടി ഡി വൈ എസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിച്ച നിലയിലും ദേഹത്താകെ മണ്ണ്…

Read More

യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം: പ്രതി ജോമോള്‍ അറസ്റ്റില്‍

  ഇടുക്കി: അണക്കര ഏഴാംമൈൽ കോളനിയിൽ മാലിന്യം തള്ളിയതിന് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതി പോലീസ് പിടിയിൽ. അണക്കര ഏഴാംമൈൽ കോളനി പട്ടശേരിയിൽ ജോമോളാണ് ശനിയാഴ്ച രാത്രി നെടുങ്കണ്ടത്തെ ബന്ധുവീട്ടിൽനിന്ന് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് വീടിനുസമീപം മാലിന്യം തള്ളിയതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ പ്രതി ജോമോൾ അയൽവാസി മനുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ ജോമോളും കുടുംബവും രക്ഷപ്പെട്ടിരുന്നു. ഇവരുടെ ബന്ധുവീടുകളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ ഫോൺ വീട്ടിൽവച്ചുതന്നെ സ്വിച്ച്…

Read More

താൽക്കാലിക വിസിയെ നിർദേശിക്കാൻ സർക്കാർ; പട്ടിക തയാറാക്കി ​ഗവർണർക്ക് കൈമാറും

ഹൈക്കോടതി വിധി വന്നതോടെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വിസിയെ നിർദ്ദേശിക്കാൻ സർക്കാർ നടപടി തുടങ്ങും. താൽക്കാലിക വിസി സ്ഥാനത്തേക്ക് നിയമിക്കേണ്ടവരുടെ പാനൽ തയാറാക്കും. പട്ടിക തയ്യാറാക്കി രണ്ടുദിവസത്തിനകം ചാൻസിലർക്ക് കൈമാറാനാണ് ആലോചന. അപ്പീൽ തള്ളിയ ഹൈക്കോടതി വിധിയിൽ സ്വീകരിക്കേണ്ട അനന്തര നടപടികൾ സംബന്ധിച്ച് രാജഭവൻ ഇന്ന് തീരുമാനമെടുക്കും. നിയമ വിദഗ്ധരുമായി ചർച്ചചെയ്ത് ആയിരിക്കും ഗവർണർ തീരുമാനമെടുക്കുക. അതേസമയം ഡിജിറ്റൽ, ടെക്നിക്കൽ സർവ്വകലാശാലകളിൽ മാത്രമല്ല കേരളത്തിലെ മറ്റുള്ള സർവ്വകലാശാലകളിലും സ്ഥിരം വൈസ് ചാൻസിലറില്ല. സംസ്ഥാനത്തെ ഒരു…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും

തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. ഇന്നലെ വരെ 97,720 നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഗ്രാമ പഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1086 പത്രികകളുമാണ് ലഭിച്ചത് മുൻസിപാലിറ്റികളിലേക്ക് 9865 നാമനിർദേശ പത്രിക ലഭിച്ചു. കോർപറേഷനുകളിലേക്ക് 2413 എണ്ണവും ലഭിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ പത്രിക നൽകിയത്. 13,229 പേരാണ് ജില്ലയിൽ പത്രിക സമർപ്പിച്ചത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. 2270 പേരാണ് പത്രിക സമർപ്പിച്ചത്….

Read More