ചാണക കുഴിയിൽ വീണ് വൃദ്ധൻ മരിച്ചു

  മേപ്പാടി:ചാണക കുഴിയിൽ വീണ് വൃദ്ധൻ മരിച്ചു.പുത്തുമല കാശ്മീർ കൈതക്കൽ അച്ചൂട്ടി (75)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ക്ഷീര കർഷകനാണ്. രാവിലെ തൊഴുത്തിൽ പോയ അച്ചൂട്ടിയെ ചാണകക്കുഴിയിൽ തലകുത്തനെ വീണു കിടക്കുന്നതാണ് കണ്ടത്.അസുഖബാധിതനായിരുന്നു അച്ചൂട്ടി. ഭാര്യ നേരത്തെ മരിച്ചിരുന്നു. മക്കൾ : അഭിലാഷ്, പ്രവീൺ, ഗോപാലൻ.    

Read More

മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കണക്ട് ചെയ്ത ഉപകരണം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഭോപ്പാല്‍: ചാര്‍ജ് ചെയ്യുന്നതിനായി മൊബൈല്‍ ഫോണ്‍ കണക്റ്റുചെയ്തപ്പോള്‍ പവര്‍ ബാങ്ക് പോലുള്ള ഉപകരണം പൊട്ടിത്തെറിച്ച് 28 കാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെചാപ്രോഡ് ഗ്രാമത്തിലാണ് സംഭവം കണക്ട് ചെയ്ത ഉപകരണം പവര്‍ ബാങ്കാണോ അതോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണമാണോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നാണ് പോലിസ് പറയുന്നത്. രാം സാഹില്‍ പാല്‍ എന്നയാള്‍ക്ക് റോഡില്‍ നിന്നാണ് പവര്‍ബാങ്ക് പോലത്തെ ഉപകരണം ലഭിച്ചത്. പിന്നീട് വീട്ടിലേക്ക് മടങ്ങിയതിന് ശേഷം തന്റെ മൊബൈല്‍ ഉപകരണത്തില്‍ പ്ലഗ് ചെയ്തു. എന്നാല്‍ ഇത് പൊട്ടിത്തെറിച്ച് അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ…

Read More

രാഷ്ട്രീയ കൊലപാതകങ്ങൾ; സംസ്ഥാനത്ത് മൂന്ന് ദിവസം കര്‍ശന പരിശോധന

  തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളുടേയും ഗുണ്ടാ ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാനിര്‍ദേശം. മൂന്ന് ദിവസം കര്‍ശന പരിശോധന നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി. അവധിയിലുള്ള പോലീസുകാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് ഡിജിപി അനില്‍കാന്ത് ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം വാഹനപരിശോധന കര്‍ശനമാക്കണം. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തണം. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളെ നിരീക്ഷിക്കണം. സംഘര്‍ഷസാധ്യത മുന്നില്‍കണ്ട് പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണം തുടങ്ങിയ…

Read More

ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ ബീഡ്പാര്‍ലി ഹൈവേയില്‍ ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മദീന പത്താന്‍ (30), തബസ്സും പത്താന്‍ (40), റെഹാന്‍ പത്താന്‍ (10), തമന്ന പത്താന്‍ (8), സരോ സത്തര്‍ പത്താന്‍ (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറ്റു രണ്ട് വാഹനങ്ങളില്‍ കൂടി ഇടിച്ച ശേഷം ലോറി റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞു. വഡ്വാനി തഹസില്‍ നിന്ന് ബീഡിലേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. പരിക്കേറ്റ…

Read More

കോവിഡ് തരംഗത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകളും റസ്‌റ്റോറന്റുകളും: ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കോവിഡ് തരംഗത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകളും റസ്റ്റോറന്റുകളും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ആളുകള്‍ തിങ്ങിനിറയാന്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ അനുവദിക്കരു തെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വഴിയോര കടകള്‍ക്കു മുന്‍പില്‍ കൂട്ടംകൂടുന്നതും അനുവദിക്കാന്‍ കഴിയില്ല. ജനസംഖ്യ കണക്കിലെടുത്താല്‍ അതിനനുസരിച്ച് കൂടുതല്‍ ഭക്ഷണശാലകളുള്ള സ്ഥലമാണു കേരളം. കോവിഡ് തരംഗത്തിന്റെ ഉറവിടമായി…

Read More

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ട്രാൻസ്‌ജെൻഡർ ആത്മഹത്യ ചെയ്ത നിലയിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ട്രാൻസ്‌ജെൻഡർ ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂർ സമാജ് വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. തോട്ടട സ്വദേശിയാണ് മരിച്ച സ്‌നേഹ

Read More

കൂനൂർ ഹെലികോപ്റ്റർ അപകടം: അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്

  സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. അപകടം പെട്ടന്നുണ്ടായതാണെന്നാണ് നിഗമനം. അന്വേഷണ റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ ഡിസംബർ 8നാണ് സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് മറ്റ് 12 സൈനിക ഉദ്യോഗസ്ഥരും കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചത്. തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമായിരുന്നു ഹെലികോപ്റ്റർ അപകടമുണ്ടായത്. സംഭവത്തിൽ എയർമാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിൽ അപകടത്തെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.39 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.46

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 830, പത്തനംതിട്ട 382, ആലപ്പുഴ 668, കോട്ടയം 473, ഇടുക്കി 276, എറണാകുളം 634, തൃശൂർ 1326, പാലക്കാട് 1056, മലപ്പുറം 1566, കോഴിക്കോട് 1176, വയനാട് 239, കണ്ണൂർ 631, കാസർഗോഡ് 320 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,15,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,57,201 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ബംഗളുരുവില്‍ 10 വയസ്സിന് താഴെയുള്ള 470 ലധികം കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ബംഗളുരുവില്‍ കോവിഡ് അതിശക്തമായ പടര്‍ന്നു പിടിക്കുന്ന സ്ഥിതിയിലാണ്. ഈ മാസത്തിന്റെ ആരംഭം മുതല്‍ ഇതുവരെ ബംഗളുരുവില്‍ 10 വയസ്സിന് താഴെയുള്ള 470 ലധികം കുട്ടികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 1 മുതല്‍ 26 വരെയുള്ള കോവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്രയധികം കുട്ടികള്‍ രോഗബാധിതരായി എന്ന കണ്ടെത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 244 ആണ്‍കുട്ടികളും 228 പെണ്‍കുട്ടികളും രോഗം ബാധിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഈ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ കുട്ടികള്‍ക്കിടയിലെ കേസുകള്‍ ദിവസേന എട്ട് മുതല്‍…

Read More

കുറ്റവിമുക്തനായതിന് പിന്നാലെ പാട്ടുകുർബാന അർപ്പിച്ച് ബിഷപ് ഫ്രാങ്കോ

  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കോട്ടയം കളത്തിപ്പടിയിലെ ക്രിസ്റ്റീൻ സെന്ററിൽ പാട്ടുകുർബാന അർപ്പിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. പ്രാർഥനക്ക് ശക്തിയുണ്ടെന്ന് ബോധ്യപ്പെട്ടതായും സത്യത്തെ സ്‌നേഹിക്കുന്നവർ തന്നോടൊപ്പമുണ്ടായരുന്നുവെന്നും ഫ്രാങ്കോ പ്രതികരിച്ചു കേസിൽ ഫ്രാങ്കോയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ ഏഴ് വകുപ്പുകളും കോടതി റദ്ദാക്കി. വിധി കേൾക്കാനായി രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ് കോടതി മുറിയിലെത്തിയിരുന്നു.    

Read More