കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. നവംബർ ഒന്നിനാണ് യോഗം വിളിച്ചത്. ഗവർണർ യോഗത്തിൽ പങ്കെടുക്കും. സർവകലാശാല ചട്ടങ്ങൾ മറികടന്നാണ് വിസി സെനറ്റ് യോഗം വിളിച്ചത്. നാല് മാസത്തിൽ സെനറ്റ് യോഗം ചേരണമെന്ന ചട്ടം മറികടന്നു.
കേരള സർവകലാശാലയിൽ സെനറ്റ് യോഗം അവസാനം ചേർന്നത് ജൂൺ 17നാണ്. അടുത്ത സെനറ്റ് ചേരേണ്ടത് ഒക്ടോബർ 16നുള്ളിൽ ആണ്. ഗവർണർക്ക് പങ്കെടുക്കേണ്ടതിനാൽ നവംബറിലേക്ക് മാറ്റിയെന്ന് വിശദീകരണം. വിസിയും സിൻഡിക്കേറ്റും തമ്മിൽ അഭിപ്രായ ഭിന്നതകൾ തുടരുന്നതിനിടെയാണ് സെനറ്റ് യോഗം വിളിച്ചിരിക്കുന്നത്. വിസി-രജിസ്ട്രാർ തർക്കമാണ് സിൻഡിക്കേറ്റിലും പ്രശ്നങ്ങൾ സൃഷ്ടിച്ചത്. വിസി സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കേറ്റ് യോഗം ചേർന്ന് റദ്ദാക്കിയതോടെയാണ് വിസിയും സിൻഡിക്കേറ്റും രണ്ട് തട്ടിലായത്.