നീരവ് മോദിയെ പോലെ രാജ്യം വിടും; രാജ് കുന്ദ്രക്ക് ജാമ്യം നൽകരുതെന്ന് മുംബൈ പോലീസ്

  നീലച്ചിത്രനിമാണ കേസിൽ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്ക് ജാമ്യം നൽകരുതെന്ന് മുംബൈ പൊലീസ്. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാൽ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്നാണ് മുംബൈ പൊലീസ് പറയുന്നത്. കുന്ദ്രയുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്ത് കൊണ്ടായിരുന്നു പൊലീസിന്റെ പ്രസ്താവന. രാജ് കുന്ദ്രയ്ക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ജാമ്യം ലഭിച്ചാൽ കുറ്റം വീണ്ടും ചെയ്‌തേക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു. കോടതി കേസ് ഓഗസ്റ്റ് 20-ന് പരിഗണിക്കും.

Read More

സർക്കാർ ജീവനക്കാരെ സ്വന്തം പ്രദേശത്ത് കൊവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും

  ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കൊവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. അതാത് ജീവനക്കാരുടെ വകുപ്പ് തലവൻമാരുടെ അറിയിച്ച ശേഷം തദ്ദേശ സ്ഥാപന മേധാവികൾ ഇവർക്ക് കൊവിഡ് ജോലി നൽകും ലോക്ക് ഡൗണിനെ തുടർന്ന് സർക്കാർ ഓഫീസുകളിൽ ഹാജർ നില 25 ശതമാനമായി ചുരുക്കിയിരുന്നു. ഭൂരിഭാഗം ജീവനക്കാരും വർക്ക് ഫ്രം ഹോമാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ ആൾ ക്ഷാമമുള്ളതിനാലാണ് ഇവരെ കൂടി…

Read More

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമാകുന്നു. കഴിഞ്ഞ മണിക്കൂറുകളിലെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു. കക്കയം, ചെറുതാഴം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് എട്ട് വരെ ലക്ഷദ്വീപിലും മഴ ലഭിക്കും. ഓഗസ്റ്റ് 04, 06, 07, 08 തീയതികളില്‍ സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട…

Read More

കിംസ് ആശുപത്രിയില്‍ എന്‍ഫോഴ്മെന്റ് റെയ്ഡ്: തിരുവനന്തപുരത്തും കോട്ടയത്തും പരിശോധന

  തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയായ കിംസില്‍ എന്‍ഫോഴ്‌സ്മെന്റ് റെയ്ഡ്. കോട്ടയം ജില്ലയിലെ ആശുപത്രിയിലും റെയ്ഡ് നടന്നു. ആശുപത്രി ഉടമകള്‍ക്ക് മൗറീഷ്യസില്‍ നിക്ഷേപം ഉണ്ടെന്നുളള പരാതി ലഭിച്ചിരുന്നു. ഇതിന് എതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കോട്ടയത്തെ കിംസ് ആശുപത്രിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതിയില്‍ ക്രൈംബ്രാഞ്ച് നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്ഡെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Read More

സ്വപ്‌നയും സരിത്തും എൻ ഐ എ കസ്റ്റഡിയിൽ തുടരും; കാലാവധി നീട്ടി

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും എൻ ഐ എ കസ്റ്റഡിയിൽ തുടരും. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡി കൂടിയാണ് എൻ ഐ എ നീട്ടി ചോദിച്ചത്. കോടതി നാല് ദിവസം അനുവദിക്കുകയായിരുന്നു അതേസമയം പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന 24ന് പ്രതികളുടെ ജാമ്യാപേക്ഷയും പരിഗണിക്കും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും എൻ ഐ എ…

Read More

പാക്കിസ്ഥാനിലെ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 50 ആയി

  പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ ട്രെയിനിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. എഴുപത് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ട്രെയിനിൽ മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു ഘോട്കി ജില്ലയിലെ ധാർകി നഗരത്തിന് സമീപത്താണ് അപകടമുണ്ടായത്. മില്ലന്റ് എക്‌സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. സയ്യിദ് എക്‌സ്പ്രസ് ഇതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ചവരിൽ സ്ത്രീകളും റെയിൽവേ ജീവനക്കാരും ഉൾപ്പെടുന്നു.

Read More

വയനാട് ‍ജില്ലയിൽ 180 പേര്‍ക്ക് കൂടി കോവിഡ്;139 പേര്‍ക്ക് രോഗമുക്തി, 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  വയനാട് ജില്ലയില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 139 പേര്‍ രോഗമുക്തി നേടി. 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11588 ആയി. 9902 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1611 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 899 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

അസമില്‍ പ്രളയം; ലക്ഷങ്ങളെ ബാധിച്ചു: കാശിരംഗ മുങ്ങി

ഗുവാഹത്തി: അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കടുത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. പ്രളയത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ 36 ലക്ഷത്തിലേറെ പേരെയാണ് പ്രളയം ബാധിച്ചത്. സംസ്ഥാനത്തെ 26 ജില്ലകളെ പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലില്‍ 26 പേര്‍ മരിച്ചതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറ്റി കണക്കാക്കുന്നത്.റോഡുകള്‍ക്കും വീടുകള്‍ക്കും പുറമെ കൃഷിയിടങ്ങളും വ്യാപകമായി നശിച്ചിട്ടുണ്ട്. ഇതുവരെയായി അരലക്ഷത്തിലേറെ പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. കാശിരംഗ ദേശീയോദ്യാനത്തിലെ നിരവധി വന്യജീവികള്‍ വെള്ളപ്പൊക്കത്തില്‍ പെട്ടതായാണ് വിവരം. പല…

Read More

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ഇ പി ജയരാജൻ

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ സർക്കാർ ചർച്ചക്ക് തയ്യാറാണ്. എന്നാൽ ഇതേവരെ അത്തരമൊരു ചർച്ചക്ക് സമരക്കാർ തയ്യാറായിട്ടില്ല അവരെ കൊണ്ട് സമരം നടത്തിക്കുകയാണെന്നും സമരം അവസാനിപ്പിക്കാതെ തുടരാൻ ചിലർ പ്രേരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം സിനിമാ താരങ്ങൾ കോൺഗ്രസിലേക്ക് പോകുന്നതിനോടും ജയരാജൻ പ്രതികരിച്ചു. സിപിഎമ്മിന് കലാകാരൻമാരോട് ബഹുമാനമാണുള്ളത്. എന്നാൽ ചില കലാകാരൻമാരുടെ തലയിൽ ഇടതുപക്ഷ വിരുദ്ധ അപസ്മാരമാണ്. സലിം കുമാർ അടക്കമുള്ള…

Read More

കോവിഡ് മുക്തരായവർ അറിയാൻ ചില കാര്യങ്ങൾ

ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ വിദഗ്ധരും നോവല്‍ കൊറോണ വൈറസിനെക്കുറിച്ച് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. COVID-19 ഒരു പുതിയ രോഗമായതിനാല്‍ ഒരു സാധാരണ വൈറല്‍ പനിയില്‍ നിന്ന് വളരെ വ്യത്യസ്തമാണ്, ഈ രോഗത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് അടിവരയിടുന്ന മതിയായ പഠനങ്ങളില്ല. എന്നാലും രോഗമുക്തരായവര്‍ക്ക് ഭാവിയില്‍ വീണ്ടും രോഗം വരുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല രോഗമുക്തി നേടിയവര്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ അവര്‍ക്ക് രോഗങ്ങളെ നേരിടുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും സാധിക്കുകയുള്ളൂ ഒരു തവണ…

Read More