ചെവിക്കുറ്റി നോക്കി അടിക്കണം: ഫോണിൽ വിളിച്ച വിദ്യാർഥിയോട് അപമര്യാദയായി സംസാരിച്ച് മുകേഷ്

കൊല്ലം എംഎൽഎ മുകേഷ് ഫോണിൽ വിളിച്ച വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ഇതിന്റെ ശബ്ദരേഖ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.. അത്യാവശ്യ കാര്യം പറയാൻ വേണ്ടി കൂട്ടുകാരന്റെ കൈയ്യിൽ നിന്നും നമ്പർ വാങ്ങി എംഎൽഎയെ വിളിച്ചതാണെന്ന് പറയുന്ന വിദ്യാർഥിയോട് എംഎൽഎ കയർത്ത് സംസാരിക്കുകയായിരുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാർഥി സ്വന്തം എംഎൽഎയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. നമ്പർ തന്ന കൂട്ടുകാരൻ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാർഥിയോട് പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്….

Read More

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 അനിശ്ചിതകാല സമരം

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അടക്കം അനുകൂല തീരുമാനം ഇല്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമ സംയുക്ത സമരസമിതി. കേന്ദ്ര സർക്കാരിനെതിരെ പത്ത് തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് നാളെ. ലിമിറ്റഡ് സ്‌റ്റോപ് ബസുകളുടെയും ദീർഘ ദൂര ബസുകളുടെയും പെർമിറ്റുകൾ കൃത്യമായി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സ്വകാര്യ…

Read More

സോഷ്യൽ മീഡിയയിൽ ഓക്‌സിജൻ ചോദിച്ചതിന്റെ പേരിൽ കേസെടുത്താൽ അത് കോടതിയലക്ഷ്യ നടപടി: സർക്കാരിനോട് സുപ്രീം കോടതി

  സോഷ്യൽ മീഡിയ വഴി സർക്കാരിന്റെ കഴിവുകേടിനെതിരെ പ്രതിഷേധമുയർത്തുന്നതിനെ അടിച്ചമർത്താൻ പാടില്ലെന്ന നിർദേശവുമായി സുപ്രീം കോടതി. പൗരൻമാർ ശബ്ദം ഉയർത്തുന്നതിനെയും പ്രതിഷേധിക്കുന്നതിനും അടിച്ചമർത്താൻ സർക്കാരിന് അവകാശമില്ല. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി രാജ്യത്തെ പൗരൻമാർ അവരുടെ ആശങ്കകളും വാർത്തകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ശരിയല്ലെന്ന് കാണിച്ച് അടിച്ചമർത്തുന്നത് ശരിയായ നടപടിയല്ല. വിവരങ്ങൾ മറച്ചുവെക്കാനുള്ള ഒരു ശ്രമവുമുണ്ടാകാൻ പാടില്ല. ഓക്‌സിജനോ ബെഡോ ചോദിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഏതെങ്കിലും പൗരൻ…

Read More

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് ഇന്ന് 240 രൂപ വർധിച്ചു

  സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് ഇന്ന് 240 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 4610 രൂപയായി ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 49,275 രൂപയായി. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്

Read More

ചെങ്ങന്നൂരിൽ കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

  കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നിന്ന് കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാണ്ടനാട് സ്വദേശി ജോർജി വർഗീസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കല്ലൂപ്പാറ തുരുത്തിക്കാട് ഈട്ടിക്കൽപ്പടിയിൽ ആൾതാമസമില്ലാത്ത വീടിന്റെ പിന്നിലാണ് മൃതദേഹം കണ്ടത് ഇന്നലെ രാവിലെയാണ് കാറിൽ ജോർജി പുറത്തേക്ക് പോയത്. ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല പരിശോധനക്കിടെ കല്ലൂപ്പാറയിൽ ആളൊഴിഞ്ഞ വീടിന് പുറത്ത് കാർ കണ്ടെത്തുകയായിരുന്നു. വീടിന് പിന്നിൽ നോക്കിയപ്പോഴാണ്…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 53,981 സാമ്പിളുകൾ; 64 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 45,85,050 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്…

Read More

ചെന്നൈ ഒടുവില്‍ ജയം നേടി, ബാംഗ്ലൂരിനെ 8 വിക്കറ്റിന് വീഴ്ത്തി, തിളങ്ങിയത് യുവതാരങ്ങള്‍

ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട്് വിക്കറ്റ് ജയം. നാണക്കേടിന്റെ വക്കില്‍ നില്‍ക്കുന്ന ടീമിന് ജയം അത്യാവശ്യമായിരുന്നു. മികച്ച ബൗളിംഗും ബാറ്റിംഗും പുറത്തെടുത്താണ് ചെന്നൈ വിജയം നേടിയത്. 146 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നല്ല തുടക്കമാണ് ലഭിച്ചത്. റിതുരാജ് ഗെയ്ക്ക്വാദിന്റെ അര്‍ധ സെഞ്ച്വറി അവര്‍ക്ക് കരുത്തേകി. 51 പന്തില്‍ 65 റണ്‍സുമായി ഗെയ്ക്ക്വാദ് പുറത്താകാതെ നിന്നു. നാല് ഫോറും മൂന്ന് സിക്‌സറും ഗെയ്ക്വാദിന്റെ ബാറ്റില്‍ നിന്ന് പിറന്നു….

Read More

തോൽവിയോടെ തുടക്കം: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 31 റൺസിന്റെ തോൽവി

  ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 31 റൺസിന്റെ തോൽവി. വിജയലക്ഷ്യമായ 296 റൺസ് തേടിയിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എടുത്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിലാണ് 296 റൺസ് എടുത്തത് മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിര തകർന്നതാണ് ഇന്ത്യക്ക് വിനയായത്. സ്‌കോർ 46ലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 12 റൺസെടുത്ത രാഹുലാണ് പുറത്തായത്. പിന്നീട് ക്രീസിലൊന്നിച്ച കോലിയും ധവാനും ചേർന്ന് സ്‌കോർ…

Read More

ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ സൗദി അറേബ്യയും യുഎഇയും സന്ദര്‍ശിക്കുന്നു

ന്യൂഡല്‍ഹി : ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലേക്കും യുഎഇലേക്കും ഇന്ന് പുറപ്പെടും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനറല്‍ നരവാനെ ആദ്യം രണ്ട് ദിവസം റിയാദ് സന്ദര്‍ശിക്കും. അതിന് ശേഷം യുഎഇയിലേക്ക് പോകും. രണ്ട് ഏഷ്യന്‍ അറബ് രാജ്യങ്ങളിലേക്കുള്ള ഒരു ഇന്ത്യന്‍ ആര്‍മി മേധാവിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഇന്ത്യന്‍ ആര്‍മി മേധാവി സൗദി അറേബ്യയിലെ സൗദി നാഷണല്‍ ഡിഫന്‍സ് കോളേജിനെ അഭിസംബോധന ചെയ്യും. ഇരു രാജ്യങ്ങളിലെയും ഉന്നത സൈനികരുമായി…

Read More