മാടക്കര പാലാക്കുനിയിൽ മൂരിക്കിടാവിനെ പുലി കടിച്ചുകൊന്നു

സുൽത്താൻ ബത്തേരി: മാടക്കര പാലാക്കുനിയിൽ മൂരിക്കിടാവിനെ പുലി ആക്രമിച്ചുകൊന്നു. പാലാക്കുനി മൂച്ചിക്കൽ കുഞ്ഞിരാമന്റെ മൂരിക്കിടാവിനെ കൊന്നത്. വീടിനോട് ചേർന്ന് തൊഴുത്തിൽ കെട്ടിയിരുന്ന മൂരിക്കിടാവിനെ ശനിയാഴ്ച പുലർച്ചോടെയാണ് പുലി ആക്രമിച്ചത്. ബഹളം കേട്ട് വീട്ടുകാർ പുറത്തുവന്നതോടെ പുലി ഓടിമറിയുകയായിരുന്നുവെന്ന് കുഞ്ഞിരാമൻ പറഞ്ഞു.കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു. സംഭവത്തെ തുടർന്ന വനപാലകർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് രൂക്ഷമവുന്ന പുലി ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read More

നിയന്ത്രണം വിട്ട് ബൈക്ക് ഓടയിലേക്ക് മറിഞ്ഞു; വെഞ്ഞാറമൂട് വനിതാ എസ് ഐക്ക് ഗുരുതര പരുക്ക്

  തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വനിതാ എസ്ഐയ്ക്ക് ഗുരുതര പരുക്ക്. വെഞ്ഞാറമൂട് സ്റ്റേഷനിലെ വനിത എസ്ഐ ശ്യാമകുമാരിയ്ക്കാണ് പരുക്ക്. ബുധനാഴ്ച രാവിലെ 7.30 ന് സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് സിന്ധു തിയറ്റർ ജംഗ്ഷന്് സമീപമായിരുന്നു അപകടം. ജിമ്മിൽ പോയ ശേഷം ക്വാർട്ടേഴ്സിലെയ്ക്ക് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് സ്ലാബില്ലാതിരുന്ന ഓടയിലേയ്ക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ്ഐയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

ഫോൺ വിളി ആസൂത്രിതം, രാഷ്ട്രീയമുള്ള സംഭവമാണിത്: പ്രതികരണവുമായി മുകേഷ്

  വിദ്യാർഥിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കൊല്ലം എംഎൽഎ മുകേഷ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് എംഎൽഎയുടെ പ്രതികരണം. ആരോ പ്ലാൻ ചെയ്തു വിളിക്കുന്നത് പോലെയാണ് ഫോൺ വരുന്നത്. എന്നെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ഇന്നുവരെ അവർക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല വരുന്ന എല്ലാ കോളുകളും എടുക്കുന്ന ആളാണ് താൻ. എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചു വിളിക്കുന്നയാളുമാണ്. വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നത്തെ ഫോൺ വന്നതും. ആദ്യ കോൾ വന്നപ്പോൾ സൂം മീറ്റിംഗിലാണെന്നും തിരിച്ചു വിളിക്കാമെന്നും…

Read More

കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

  കോവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ കലക്ടറാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളുടെ ആദ്യ ഘട്ടമെന്ന നിലക്ക് ബീച്ച്, ഡാം തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലേക്ക് വൈകിട്ട് 5 മണി മുതല്‍ പ്രവേശനം അനുവദിക്കുന്നതല്ല. കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഒരു വിധത്തിലുമുള്ള ഒത്തു ചേരലുകളും അനുവദിക്കില്ല. കോവിഡ് ഹോട്ട് സ്പോട്ടുകളില്‍ 100 ബെഡുകളുള്ള എഫ്.എല്‍.ടി.സികള്‍ സജ്ജമാക്കും. ഓരോ പൊലീസ് സ്റ്റേഷനുകളിലും കോവിഡ് പെട്രോളിങ് ടീമിനെ നിയോഗിക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന…

Read More

ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുള്ളതിനാല്‍ ഗര്‍ഭം അലസിപ്പിക്കണമെന്ന അമ്മയുടെ ആവശ്യം തള്ളി ഹൈക്കോടതി

ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുള്ളതിനാല്‍ 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കണമെന്ന അമ്മയുടെ ആവശ്യം ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശിനിയായ അമ്മ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ഗര്‍ഭസ്ഥ ശിശുവിനും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. നവജാത ശിശുവില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനെ വേറിട്ട് കാണേണ്ടതില്ലെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് പി. ബി സുരേഷ് കുമാര്‍ ഹരജി തള്ളിയത്. ഹരജിക്കാരി ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, നിയമപ്രകാരം 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍…

Read More

ഇന്ന് ഓഗസ്റ്റ് 12 ഗജവീരന്മാർക്കായി ഒരു ദിനം

ഇന്ന് ഓഗസ്റ്റ് 12 ലോകമെമ്പാടും ലോക ഗജദിനമായി ആചരിക്കുന്നു. കരയിലെ ഏറ്റവും വലിയ ജീവിയായ ആനകളുടെ സംരക്ഷണം, അവയുടെ ആവാസവ്യവസ്ഥയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. കനേഡിയൻ സിനിമാ സംവിധായികയായ പട്രീഷ്യ സിംസും തായ്‌ലൻഡ് ആസ്ഥാനമായുള്ള എലിഫന്റ് റീഇൻട്രൊഡക്ഷൻ ഫൗണ്ടേഷനും ചേർന്നാണ് 2012-ൽ ഈ ആശയം മുന്നോട്ട് വച്ചത്. ഏഷ്യൻ, ആഫ്രിക്കൻ ആനകൾ ഇന്ന് പല വെല്ലുവിളികളും നേരിടുന്നുണ്ട്. ആനക്കൊമ്പ് കള്ളക്കടത്ത് ഇതിലൊരു പ്രധാന കാരണമാണ്. ആനക്കൊമ്പിനായി വേട്ടയാടപ്പെടുന്നതിനാൽ ആനകളുടെ എണ്ണത്തിൽ…

Read More

കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു

മേപ്പാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഏഴാംചിറ, സഹൃദയ ഗ്രന്ഥശാല കോവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കലും, വനിതാവേദി രൂപീകരണവും ബഹുമാനപ്പെട്ട വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനംചെയ്തു. സഹൃദയ ഗ്രന്ഥശാല പ്രസിഡന്റ്‌ ഷിജു സി ആർ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി രാജു സ്വാഗതം പറഞ്ഞു,കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അരുൺ ദേവ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ്, വൈത്തിരി താലൂക്ക് എക്‌സി. അംഗം എ. കെ. മത്തായി, വാർഡ്…

Read More

നേമത്ത് സ്ഥാനാർഥിയെ കണ്ടെത്താനാകാതെ കോൺഗ്രസ്; ഉമ്മൻ ചാണ്ടി സന്നദ്ധത അറിയിച്ചതായി സൂചന

നേമത്ത് സ്ഥാനാർഥിയെ കണ്ടെത്താനുള്ള കോൺഗ്രസിന്റെ ശ്രമം തുടരുന്നു. ഏറ്റവുമൊടുവിലായി ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കാൻ സന്നദ്ധത അറിയിച്ചതായാണ് സൂചന. അതേസമയം നേരത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിയെ നിർബന്ധിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട് ഇന്ന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ആരാധകർ നേമത്തേക്ക് പോകരുതെന്നും പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിക്കുകയും ചെയ്തു. നേമത്തും പുതുപ്പള്ളിയിലും മത്സരിക്കാനുള്ള നീക്കമാണ് ഉമ്മൻ ചാണ്ടി നടത്തുന്നതെന്നാണ് സൂചന

Read More

ശരീരഭാരം കൂടാതിരിക്കാൻ മാമ്പഴം എങ്ങിനെ കഴിക്കാം

മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാമ്പഴം കഴിച്ചാല്‍ വണ്ണം കൂടുമോ എന്നു കരുതി കഴിക്കാന്‍ മടിക്കും. എന്നാല്‍ ഇതില്‍ വാസ്‌തവം ഉണ്ടോ? അറിയാം.പോഷകസമ്ബന്നമാണ് മാമ്ബഴം. ഇതില്‍ വൈറ്റമിന്‍ എ, സി, കോപ്പര്‍, ഫോളേറ്റ് ഇവ ധാരാളമുണ്ട്. വെറും ഒരു ശതമാനം കൊഴുപ്പ് മാത്രമാണ് ഇതിലുള്ളത്. ഇത് ആരുടെയും തടി കൂട്ടില്ല. മാത്രമല്ല പ്രോട്ടീന്റെയും ഫൈബറിന്റെയും വിഘടനത്തിനും ദഹനത്തിനും മാമ്ബഴം സഹായിക്കും. മാമ്ബഴം ഇങ്ങനെ കഴിക്കരുത് മാമ്ബഴം മില്‍ക്ക് ഷേക്ക്, ഐസ് ക്രീം, ജ്യൂസ്,…

Read More

വയനാട്ടില്‍ ഒരു കൊവിഡ് മരണം കൂടി

കല്‍പറ്റ: വയനാട്ടില്‍ അര്‍ബുദ രോഗത്തിന് ചികില്‍സയിലിരിക്കെ കൊവിഡ് ബാധിതനായ മധ്യ വയസ്‌കന്‍ മരിച്ചു. പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് മടത്തില്‍ വീട്ടില്‍ മമ്മൂട്ടിയാണു മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ഭാര്യ: ആയിശ. മക്കള്‍: ഇബ്രാഹിം, റിയാസ്, സാബിത്ത്. മരുമക്കള്‍: റംഷിന, മുബീന. സലാല കെഎംസിസി ഭാരവാഹി മടത്തില്‍ അബ്ദുല്ല സഹോദരനാണ്.

Read More