Headlines

വയനാട് സ്വദേശിയായ ജവാൻ കശ്മീരിൽ മഞ്ഞിടിച്ചിലിൽ മരിച്ചു

വയനാട് സ്വദേശിയായ ജവാൻ കശ്മീരിൽ മഞ്ഞിടിച്ചിലിൽ മരിച്ചു പൊഴുതന കറുവൻതോട് സ്വദേശിയായ സൈനികൻ കശ്മീരിൽ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് മരിച്ചു. പണിക്കശ്ശേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ സി.പി ഷിജി (45)യാണ് തിങ്കളാഴ്ച അപകടത്തിൽ മരിച്ചത്. മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാവ്: ശോഭന. ഭാര്യ: സരിത. മക്കൾ: അഭിനവ്, അമ്മു. സഹോദരൻ: ഷൈജു (സിവിൽ പോലീസ് ഓഫീസർ, കമ്പളക്കാട് )

Read More

കേരള സർവകലാശാലയിലെ ഭാരതാംബ ചിത്ര വിവാദം; രജിസ്ട്രാറോട് വിശദീകരണം തേടി വിസി, പരാതി നൽകി ശ്രീ പത്മനാഭ സേവാ സമിതി

കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിൽ വൈസ് ചാൻസലർ രജിസ്ട്രാറോട് വിശദീകരണം തേടി. നാളെ ഉച്ചയ്ക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ് നിർദേശം. വിസിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നൽകിയതിലാണ് വിശദീകരണം തേടിയത്. രജിസ്ട്രാർ കെ എസ് അനിൽകുമാർ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതി രംഗത്തെത്തിയിരുന്നു. കെ എസ് അനിൽകുമാറിനെതിരെ വൈസ് ചാൻസിലർക്ക് ശ്രീ പത്മനാഭ സേവാസമിതി പരാതി നൽകി. പരിപാടി സംഘടിപ്പിക്കുന്നതിന് യൂണിവേഴ്സിറ്റിയുടെ നിബന്ധനകൾക്ക് വിധേയമായി അവർ ആവശ്യപ്പെട്ട…

Read More

അന്ധവിദ്യാർഥിനിയെ പീഡിപ്പിച്ചു, കേസ് ഒതുക്കി തീർക്കാനും ശ്രമം; സ്‌കൂൾ വാച്ചർ അറസ്റ്റിൽ

  ഇടുക്കി തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത അന്ധവിദ്യാർഥിനിയെ പീഡിപ്പിക്കുകയും പണം നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ അന്ധവിദ്യാലയം വാച്ചർ അറസ്റ്റിൽ. ഒരു വർഷത്തിന് ശേഷമാണ് സ്ഥാപനത്തിലെ വാച്ചറായ രാജേഷ് അറസ്റ്റിലായത്. പീഡനത്തിന് ശേഷം ഇയാൾ കുട്ടിയുടെ ബന്ധുക്കളെയും സാക്ഷികളെയും വരുതിയിലാക്കി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചിരുന്നു. തെളിവുകൾ നശിപ്പിക്കണമെന്ന് പെൺകുട്ടിയുടെ സഹോദരനോട് രാജേഷ് ആവശ്യപ്പെടുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. സംഭവമറിഞ്ഞിട്ടും സ്‌കൂൾ ജീവനക്കാരനെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കാനായിരുന്നു മാനേജ്‌മെന്റിന്റെ ശ്രമം. ഒരു വർഷം മുമ്പായിരുന്നു പീഡനം. വിവരം…

Read More

കൃഷിചെയ്യാൻ ഇടമില്ലാതെ മലയോരജനത; കൂട്ടിക്കൽ, പ്ലാപ്പള്ളി ദുരന്തത്തിന് ഇന്ന് ഒരുമാസം

കൂട്ടിക്കൽ, പ്ലാപ്പള്ളി പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിന് ഇന്ന് ഒരുമാസം. ചെറിയ മണ്ണിടിച്ചിലും, ഉരുൾപൊട്ടലുകളും സാധാരണയാണെങ്കിലും മലയോര മണ്ണിന് മഴ ഇത്രയേറെ ആഘാതമേൽപ്പിക്കുന്നത് ഇതാദ്യമാവും. മഴക്കെടുതിയില്‍ ഈ പ്രദേശത്ത് 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായുണ്ടായ തുടർച്ചയായ മഴയും ഉരുള്‍പൊട്ടലും തകർത്തത് മലയോരമേഖലയുടെ കർഷക മനസിനെയാണ്. ഇത്തവണ ഉരുൾപൊട്ടലിലും മിന്നൽ പേമാരിയിലും ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് കാർഷിക മേഖലയിലാണ്. കാഞ്ഞിരപ്പള്ളി താലൂക്കിൽ മാത്രം ഏഴായിരം ഏക്കറിലേറെ കൃഷി നാശവും അഞ്ഞൂറേക്കറിലേറെ സ്ഥലത്തെ കൃഷി ഭൂമി ഒലിച്ചു പോയെന്നുമാണ്…

Read More

ഉത്തരകാശി മിന്നല്‍ പ്രളയം: അനുശോചിച്ച് പ്രധാനമന്ത്രി

ഉത്തരാഖണ്ഡില്‍ വിനാശം വിതച്ച മിന്നല്‍ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരകാശിയിലെ ധരാലിയില്‍ ഉണ്ടായ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയുമായി സംസാരിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തന സംഘങ്ങള്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി വിവരങ്ങള്‍ തേടിയിട്ടുണ്ട്. ജനങ്ങള്‍ക്ക് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡില്‍ ഉത്തരകാശിയിലെ ഹര്‍സിലിനടുത്തുള്ള ധരാലി പ്രദേശത്താണ് വന്‍ മേഘവിസ്‌ഫോടനമുണ്ടായത്. ദുരന്തത്തില്‍…

Read More

‘വർഷങ്ങളായി പരിഹരിക്കാത്ത സഭാ തർക്കം 6 മാസത്തിനുള്ളിൽ പരിഹരിക്കും, അതിന് പ്രധാനമന്ത്രി മുൻകൈ എടുക്കും’; സാബു എം ജേക്കബ്

വർഷങ്ങളായി പരിഹരിക്കാത്ത സഭാ തർക്കം 6 മാസത്തിനുള്ളിൽ പരിഹരിക്കും. അതിന് പ്രധാനമന്ത്രി മുൻകൈ എടുക്കും.ഭയന്ന് വിറച്ചിട്ടാണ് ഓരോ മണിക്കൂറിലും ഡീൽ എന്ന് പറയുന്നത്. കേരളം വിട്ടാൽ ഒന്നിച്ചു മത്സരം നടത്തുന്നവർ ആണ് ജനങ്ങളെ പറ്റിക്കുന്നത്. ഞങ്ങൾക്ക് ഡീൽ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോടാണ്.എറണാകുളം നഷ്ടപ്പെട്ടാൽ യുഡിഎഫിന് എല്ലാം നഷ്ടമാകും. ട്വന്റി ട്വന്റി മത്സരിച്ചാൽ തോറ്റു പോകും എന്നാണ് പറയുന്നതെങ്കിൽ ഒറ്റയ്ക്ക് നിന്ന് 15% വോട്ട് ഷെയർ ഉള്ള ട്വന്റി ട്വന്റി ബിജെപിക്ക് ഒപ്പം കൂടിയാൽ വിജയം നേടുമെന്ന…

Read More

സിനിമ കോണ്‍ക്ലേവിന് ഇന്ന് തുടക്കം; മോഹന്‍ലാലും സുഹാസിനി മണിരത്‌നവും മുഖ്യാതിഥികള്‍

സിനിമാനയ രൂപീകരണത്തിനായുള്ള സിനിമ കോണ്‍ക്ലേവിന് ഇന്ന് തുടക്കം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വിവാദങ്ങളും പിടിച്ചുലച്ച മലയാള സിനിമയെ നയ രൂപീകരണത്തിലൂടെ മുന്നോട്ടു നയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഒന്‍പതോളം വിഷയങ്ങളിലാണ് കോണ്‍ക്ലേവില്‍ സമഗ്ര ചര്‍ച്ച നടക്കുക. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്, ലൈംഗികാരോപണങ്ങള്‍, ലിംഗനീതിയെ കുറിച്ചുള്ള ചര്‍ച്ച, മലയാള സിനിമ മേഖലയെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറച്ചുകാലങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ഏറെയാണ്. വിവാദങ്ങളില്‍ പരിഹാരം തേടുകയാണ് സിനിമാനയരൂപീകരണത്തിലൂടെ. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ഇന്നും നാളെയുമായി സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി…

Read More

സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നു: ആരോപണവുമായി സുചിത്രയുടെ ബന്ധുക്കൾ

ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ആലപ്പുഴ വള്ളികുന്നത്ത് തുങ്ങിമരിച്ച 19കാരി സുചിത്രയുടെ മാതാപിതാക്കൾ. സ്ത്രീധനത്തിന് വേണ്ടി ഭർതൃവീട്ടുകാർ സുചിത്രയെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് ഇവർ പറയുന്നു. സ്വർണത്തിനും കാറിനും പുറമെ പത്ത് ലക്ഷം രൂപ കൂടി ഇവർ ആവശ്യപ്പെട്ടിരുന്നു മൂന്ന് മാസം മുമ്പാണ് സുചിത്രയുടെ വിവാഹം കഴിഞ്ഞത്. സ്ത്രീധനമായി പറഞ്ഞുറപ്പിച്ച സ്വർണവും കാറും നൽകിയാണ് വിവാഹം നടത്തിയത്. എന്നാൽ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് ഭർത്താവ് വിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇത് നൽകാൻ വൈകിയതിന്റെ പേരിൽ സുചിത്ര നിരന്തരം പീഡനത്തിന്…

Read More

‘മാറ്റം ഏറെ വൈകി; ഇരട്ട GST ഘടനയെ സ്വാഗതം ചെയ്യുന്നു’; പി ചിദംബരം

കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പരിഷ്കരണത്തെ സ്വാഗതം ചെയ്ത് മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. ഇരട്ട ജിഎസ്ടി ഘടനയെ സ്വാഗതം ചെയ്യുന്നു.എന്നാൽ ഏറെ വൈകിയാണ് മാറ്റമെന്നും ചിംദംബരം പറഞ്ഞു. നല്ല തീരുമാനമാണെങ്കിൽ പോലും എട്ട് വർഷം എന്നത് വൈകി പോയി എന്നാണ് അദേഹത്തിന്റെ പ്രതികരണം. നേരത്തെയെടുക്കേണ്ട തീരുമാനമായിരുന്നു ഇതെന്ന് പി ചിദംബരം പറഞ്ഞു. ഇരട്ട നികുതി ഘടനയിലൂടെ നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുന്ന സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. അഞ്ച് ശതമാനം, പതിനെട്ട് ശതമാനം സ്ലാബുകൾ മാത്രമാകും ഇനിയുണ്ടാവുക….

Read More

വിബി ജി റാം ജി ബില്‍ പാസാക്കി ലോക്‌സഭ; പ്രതിഷേധിച്ച് പ്രതിപക്ഷം

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി. വിബി ജിറാംജി ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്കോ, സംയുക്ത പാർലമെന്ററി സമിതിക്കോ വിടണമെന്ന പ്രതിപക്ഷ ആവശ്യം അവഗണിച്ചുകൊണ്ടായിരുന്നു ബിൽ പാസ്സാക്കിയത്. രാഷ്ട്രീയ തീരുമാനമാണെന്നത് വ്യക്തമാക്കി കൊണ്ടാണ് ലോക്സഭാ നടപടികൾ മുന്നോട്ടുപോയത്. ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തപ്പോൾ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടി ബിൽ പാസാക്കി. ബില്ലിലെ ചർച്ചയ്ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ…

Read More