സ്‌കൂളുകൾ തുറക്കാനുള്ള ആലോചനയുമായി സർക്കാർ; പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതി

  സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള ആലോചനയുമായി സർക്കാർ. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികൾ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലടക്കം സ്‌കൂളുകൾ തുറന്ന സാഹചര്യത്തിലാണ് കേരളത്തിലും സർക്കാർ ഇത് പരിശോധിക്കുന്നത്. വിദഗ്ധ സമിതിയുടെ തീരുമാനം അറിഞ്ഞതിന് ശേഷമാകും സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കുക. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക്…

Read More

ഷാഫി പറമ്പിലും DYFI പ്രവര്‍ത്തകരും നേര്‍ക്കുനേർ; വടകരയിൽ നിന്ന് ഭയന്നോടില്ലെന്ന് ഷാഫി പറമ്പിൽ

വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ എസ്എഫ്ഐ പ്രവര്‍ത്തകര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഷാഫി പറമ്പില്‍ ഇറങ്ങി വന്നതോടെയാണ് നാടകീയതകള്‍ക്കിടയാക്കിയത്. ഷാഫി കാറില്‍നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പൊലീസിനെ മാറ്റി റോഡിലിറങ്ങി. ഇതോടെ നേര്‍ക്കുനേര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായി വാക് തര്‍ക്കമായി. പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ലെന്ന് ഷാഫി പറഞ്ഞു. വടകര…

Read More

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സുൽത്താൻ ബത്തേരി നിയോജകമണ്ഡലം പ്രകടനപത്രിക പ്രകാശനം ചെയ്തു

സുൽത്താൻ ബത്തേരി : ഇടതു ജനാധിപത്യമുന്നണി സംസ്ഥാന പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമെ സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നിൽ കണ്ടുകൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നാൽപ്പത്തിയഞ്ചിന വികസന നിർദേശങ്ങൾ പ്രഖ്യാപിച്ചു. നിയോജക മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദേശിക്കുന്ന പ്രകടന പത്രിക പ്രസ്‌ക്ലബ്ബിൽ പ്രകാശനംചെയ്തുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നടപ്പിലാക്കുന്ന വികസന കാര്യങ്ങൾ വിശദീകരിച്ചത്. കർഷകർക്കും,കൃഷിക്കാർക്കും മുന്തിയ പരിഗണന നൽകികൊണ്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കാപ്പി, കുരുമുളക്, ഇഞ്ചി, തേയില, നെല്ല്,എന്നിവ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി കാർഷികാധിഷ്ഠിത…

Read More

വയനാട് ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ്;133 പേര്‍ക്ക് രോഗമുക്തി ,82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (25.10.20) 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 133 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6428 ആയി. 5464 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 42 പേര്‍ മരണപ്പെട്ടു. നിലവില്‍ 922 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 356 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍…

Read More

വയനാട്ടിലെ വിദ്യാർത്ഥികൾക്കായി 175 ടിവികൾ കൂടി എത്തിച്ച് രാഹുൽ ഗാന്ധി

വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്കായി 175 സ്മാര്‍ട്ട് ടി വികള്‍ കൂടി നല്‍കി സ്ഥലത്തെ എംപി കൂടിയായ രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ ക്ലാസ് സംവിധാനമില്ലാത്ത കുട്ടികള്‍ക്കായി രാഹുല്‍ നേരത്തെ 50 ടിവികള്‍ നല്‍കിയിരുന്നു. ജൂണ്‍ 19നായിരുന്നുവത്. ഇത് കൂടാതെയാണ് 175 ടിവികള്‍ കൂടി എത്തിച്ചിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്നാണ് വിക്ടറി ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇതില്‍ പങ്കെടുക്കാനാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ടിവിയോ മൊബൈല്‍ ഫോണോ നെറ്റ് വര്‍ക്ക് കണക്ഷനോ ഇല്ലാത്തവര്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍…

Read More

വയനാട്ടിൽ കാലം തെറ്റിയ മഴ കാപ്പി കൃഷിയെ പ്രതികൂലമായി ബാധിച്ചു; വിളവെടുപ്പിന് മുമ്പ്  പൂ വിരിയുന്നത് വിനയായി

കൽപ്പറ്റ:   കാലം തെറ്റി പെയ്ത മഴ നെൽകൃഷിക്കാരെ എന്ന പോലെ വയനാട്ടിലെ  കാപ്പി കർഷകരെയും ദോഷകരമായി ബാധിച്ചു. വിളവെടുപ്പിന് മുമ്പ് കാപ്പിക്കുരു  പൊഴിഞ്ഞും  പറിച്ച് തീരും മുമ്പേ  പുതിയ പൂക്കൾ  വന്നതുമാണ്  കർഷകർക്ക് വൻ നഷ്ടമുണ്ടാക്കുന്നത്.  വയനാട് ജില്ലയിൽ കഴിഞ്ഞ വർഷം നല്ല രീതിയിൽ പൂമഴയും പിൻ മഴയും ലഭിച്ചതിനാൽ  ഇത്തവണ ഉല്പാദനം കൂടുതലായിരുന്നെങ്കിലും  മഴ കാരണം കൃത്യ സമയത്ത് കാപ്പി വിളവെടുപ്പ് നടത്താനായിട്ടില്ല. ഡിസംബർ ജനുവരി മാസങ്ങളിലാണ് കാപ്പിയുടെ വിളവെടുപ്പ് സീസൺ .ഈ സമയത്ത് മഴ…

Read More

രാജ്യത്ത് കൊവിഡ് മരണനിരക്ക് 1.46 ശതമാനം; 1 ശതമാനമാക്കാന്‍ തീവ്രശ്രമവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.46 ശതമാനത്തില്‍ നിന്ന് 1 ശതമാനത്തിലേക്ക് താഴ്ത്താന്‍ ശ്രമം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 91,40,191 പേരില്‍ ഇതുവരെ 1,33,771 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുളളത്. 2020 മാര്‍ച്ച് 12നാണ് രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തത്. അതിനുശേഷം മരണനിരക്ക് വര്‍ധിക്കുകയും പിന്നീട് ക്രമേണ താഴുകയും ചെയ്തു. അത് ഒരു ശതമാനത്തിനു താഴെയെത്തിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്. സാധാരണ പനി ബാധിച്ച് രാജ്യത്ത് ഒരു ശതമാനം പേരാണ് മരിക്കാറുള്ളത്. കൊവിഡിനെയും…

Read More

ഇന്ത്യൻ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കും, വംശീയ ആക്രമണത്തിനെതിരെ നടപടികൾ ശക്തമാക്കുമെന്ന് അയ‍ർലൻഡ്

കേംബ്രിഡ്ജ്: അയർലൻഡിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണത്തിൽ ശക്തമായ നടപടികളുണ്ടാവുമെന്ന് വ്യക്തമാക്കി അയർലാൻഡ് പ്രസിഡന്റ് മൈക്കൽ ഡി. ഹിഗ്ഗിൻസ്. അയർലൻഡിലെ വംശീയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്നും പ്രവാസി സമൂഹത്തിന് ആശങ്കയ്ക്ക് സാഹചര്യമുണ്ടാവില്ലെന്നുമുള്ള ഉറപ്പാണ് അയർലൻഡിലെ പ്രതിരോധ മന്ത്രിയും നീതി, ആഭ്യന്തര, കുടിയേറ്റ മന്ത്രിയും നൽകിയിരിക്കുന്നത്. കേംബ്രിഡ്ജ് മുൻ മേയറും ബ്രിട്ടനിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന മലയാളി അഭിഭാഷകൻ ബൈജു തിട്ടല അയർലൻഡ് പ്രസിഡന്റിന് നൽകിയ പരാതിയിലാണ് സർക്കാരിന്റെ പ്രതികരണം. ശക്തമായ നടപടിയുണ്ടാവുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും…

Read More

ജൂലൈ അവസാനം ഒരു ദിവസേത്തക്ക് നിയമസഭാ സമ്മേളനം ചേരും

ജൂ​ലൈ അ​വ​സാ​നം ഒ​രു ദി​വ​സ​ത്ത​ക്ക് നി​യ​മ​സ​ഭാ സ​മ്മേ​ള​നം ചേ​രും. ധ​ന​കാ​ര്യ ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​തി​നാ​യാ​ണ് നി​യ​മ​സ​ഭ ചേ​രു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ങ്ങ​ൾ നേ​ര​ത്തെ ഒ​ഴി​വാ​ക്കി​യ​ത്.

Read More