ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന നടത്തുന്നുവെന്ന വാർത്തയിൽ ഇടപെട്ട് ആരോഗ്യമന്ത്രി. വിഷയത്തിൽ കർശന നടപടിയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുറിപ്പടിയില്ലാതെ മരുന്ന് വിതരണം ചെയ്യരുതെന്ന് ഡ്രഗ്സ് കൺട്രോൾ ബോർഡിന് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. ഒരു കാരണവശാലും അനുവദിക്കില്ല. നിയമപരമായി തെറ്റാണ്. അംഗീകരിക്കാൻ ആകില്ലെന്നും ഡ്രഗ് കൺട്രോൾ ബോർഡിന് നിർദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. അപകടകരമായ ഗർഭഛിദ്ര മരുന്നുകൾ വിതരണം ചെയ്യുന്ന അനധികൃത മരുന്നു ലോബിയെക്കുറിച്ചുള്ള വാർത്ത ട്വന്റിഫോർ പുറത്തുകൊണ്ടുവന്നിരുന്നു. കൃത്യമായ അനുപാതത്തിൽ…

Read More

‘പരാതികൾ ഇല്ലാതെ മണ്ഡലകാലം പര്യവസാനിക്കുന്നു, ഒരു തീർത്ഥാടകൻ പോലും ദർശനം നടത്താതെ മടങ്ങിപ്പോകില്ല’; വി എൻ വാസവൻ

പരാതികൾ ഇല്ലാതെ മണ്ഡലകാലം പര്യവസാനിക്കുകയാണ് ശബരിമലയിൽ എത്തുന്ന ഒരു തീർത്ഥാടകൻ പോലും ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് മന്ത്രി വി എൻ വാസവൻ. മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ഇന്ന് ശബരിമല അവലോകന യോഗം ചേർന്നു. മകരവിളക്ക് തീർത്ഥാടനമായി ബന്ധപ്പെട്ടായിരുന്നു പമ്പയിൽ യോഗം ചേർന്നത്. തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും. കോടതി നിർദ്ദേശപ്രകാരം സ്പോട്ട് ബുക്കിംഗ് 5000 ആയി തുടരും. വെർച്ചൽ ക്യൂ ബുക്കിംഗ് നിലവിലെ സംവിധാനം തുടരും. തിരുവാഭരണ പാതയിൽ തടസ്സങ്ങൾ ഉണ്ടാകില്ല. ഇതിനായി വനം…

Read More

ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾക്കായി പണം ചെലവഴിച്ചു; തെളിവുകൾ എൻ ഐ എക്ക്

കള്ളക്കടത്ത് കേസിൽ ദുബൈയിൽ അറസ്റ്റിലായ മൂന്നാം പ്രതി ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾക്കായി പണം ചെലവഴിച്ചതായി കണ്ടെത്തൽ. മലയാളത്തിലെ ന്യൂ ജനറേഷൻ സംവിധായകന്റെയും മുതിർന്ന സംവിധായകന്റെയും ചിത്രത്തിന്റെ നിർമാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. നാല് സിനിമകൾക്കാണ് ഇയാൾ പണം മുടക്കിയത്. ഇതിന് ഇടനിലക്കാരനായി നിന്നത് മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻ ഐ എ, കസ്റ്റംസ് സംഘങ്ങൾ ശേഖരിക്കുകയാണ്. കഴിഞ്ഞ 15 വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന സ്വർണക്കടത്തിന്റെ…

Read More

സൗദിയിലെ പ്രമുഖ മലയാളി സംരംഭകന്‍ അബ്ദുൽ അസീസ് അന്തരിച്ചു

സൗദി അറേബ്യയിലെ പ്രമുഖ മലയാളി സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വി.കെ അബ്ദുൽ അസീസ് അന്തരിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജിദ്ദയിലെ സീഗൾ റസ്റ്ററന്‍റ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു. എറണാകുളം പറവൂർ എടവനക്കാട് സ്വദേശിയായ വി.കെ അബ്ദുൽ അസീസ് ദീർഘകാലമായി സൗദിയിലെ ജിദ്ദയിൽ പ്രവാസിയായിരുന്നു. ജിദ്ദയിൽ സീഗൾ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ സ്ഥാപകനായ ഇദ്ദേഹം ഒന്നര മാസം മുമ്പാണ് ബിസിനിസ് ആവശ്യാർത്ഥം വീണ്ടും സൗദിയിലേക്ക് സന്ദർശന വിസയിലെത്തിയത്. ഇതിനിടെ ഹൃദയസംബന്ധമായ രോഗത്തിന് മൂന്നാഴ്ച മുമ്പ് ജിദ്ദയിലെ…

Read More

തമിഴ്‌നാട്ടിൽ ഇന്ന് 6986 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 85 പേർ മരിച്ചു

തമിഴ്‌നാട്ടിൽ രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 6986 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 85 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3494 ആയി ഉയർന്നു 2,13,723 പേരാണ് സംസ്ഥാനത്ത് ഇതിനോടകം കൊവിഡ് ബാധിതരായത്. 1,56,526 പേർ രോഗമുക്തി നേടി. 53,703 പേരാണ് ചികിത്സയിൽ കഴിയുന്നത്. തിരുച്ചിറപ്പള്ളിയിലെ ബാങ്കിന്റെ ശാഖയിലെ 38 ജീവനക്കാർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇവിടെയുള്ള ഒരു ഉദ്യോഗസ്ഥൻ കൊവിഡ് ബാധിതനായി മരിച്ചിരുന്നു. തുടർന്നാണ് ബാങ്കിൽ റാൻഡം പരിശോധന നടത്തിയത്. അടുത്തുള്ള…

Read More

നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലർട്ട് പുറപ്പെടുവിച്ചു   ഒക്ടോബർ 7ാം തീയതി നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ഒക്ടോബർ എട്ടാം തീയതി പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല  

Read More

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസർകോഡ്, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈയാഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകും.

Read More

ചാക്കോച്ചനും അരവിന്ദ് സ്വാമിയും മുംബൈയില്‍; ‘ഒറ്റ്’ ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്ത് ജാക്കി ഷറോഫും

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാനകഥാപാത്രങ്ങളിലെത്തുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ പുതിയ ഷെഡ്യൂള്‍ മുംബൈയില്‍ ആരംഭിച്ചു. ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷന്‍ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. ബോളിവുഡ് താരം ജാക്കി ഷറോഫും ചിത്രത്തിലെ മുംബൈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. ഗോവയും മംഗലാപുരവുമാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍. തീവണ്ടി സിനിമയുടെ സംവിധായകനായ ടി.പി ഫെല്ലിനിയാണ് ഒറ്റ് സംവിധാനം ചെയ്യുന്നത്. തമിഴില്‍ രണ്ടഗം എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍…

Read More

ഇറാൻ തുറമുഖങ്ങളുടെ ഉപരോധം നീക്കിയതായി യുഎസ്; ഹോർമുസ് തുറന്നു

  വാഷിങ്ടൻ∙ ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം നീക്കിയതായി യുഎസ്. അറേബ്യൻ ഉൾക്കടലിലെയും ഒമാൻ ഉൾക്കടലിലെയും ഇറാനിയൻ തുറമുഖങ്ങളിലേക്കോ അവിടെ നിന്നോ ഉള്ള കപ്പലുകളുടെ സഞ്ചാരത്തെ അമേരിക്കൻ സൈന്യം തടസ്സപ്പെടുത്തില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻകോം) എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി. ഇറാനുമായുള്ള കരാറിലെ എല്ലാ വ്യവസ്ഥകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎസ് നാവികസേനയുടെ കപ്പലുകൾ പ്രദേശത്ത് തുടരുമെന്നും സെൻകോം പറഞ്ഞു.   കരാറിനപ്പുറമുള്ള കാര്യങ്ങൾ പ്രവർത്തിക്കാൻ യുഎസ് മുതിർന്നാൽ ഇറാൻ അത് അംഗീകരിക്കില്ലെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനയി പറഞ്ഞതായി…

Read More

പുതിയ ന്യൂനമർദ്ദം ; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ആന്ധ്ര, ഒഡീഷ തീരത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. എന്നാൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതേസമയം കാലവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഇക്കുറി ഒമ്പത് ശതമാനം അധിക മഴയാണ് കിട്ടിയത്. കൂടുതൽ മഴ കിട്ടിയത് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ്.

Read More