Headlines

പ്രഖ്യാപനം വെറുംവാക്കായി; അഫ്ഗാനിൽ താലിബാൻ പ്രതികാര നടപടികൾ ആരംഭിച്ചതായി യുഎൻ

അഫ്ഗാനിസ്ഥാനിൽ താലിബാൻ പ്രതികാര നടപടികൾ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തെയും നാറ്റോ സൈന്യത്തെയും സഹായിച്ചവരെ തെരഞ്ഞെുപിടിച്ച് കൊലപ്പെടുത്താനാണ് പദ്ധതി. ആയുധധാരികളായ താലിബാൻ അംഗങ്ങൾ അഫ്ഗാൻ സൈന്യത്തിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട് അധികാരം പിടിച്ചതോടെ യുദ്ധം അവസാനിച്ചെന്നും പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നുമായിരുന്നു താലിബാന്റെ വാഗ്ദാനം. എന്നാൽ ഇതിന് വിരുദ്ധമായ നടപടികളാണ് താലിബാൻ സ്വീകരിക്കുന്നത്. താലിബാൻ വക്താവ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചതും പ്രതികാര നടപടികളുണ്ടാകില്ലെനന്ന് അറിയിച്ചതും. എന്നാൽ കഴിഞ്ഞ രണ്ട്…

Read More

വിജയ് ഇന്ന് കരൂരിലേക്ക് പോകില്ല; സിബിഐ അന്വേഷണം തടസ്സപ്പെടുത്താനില്ലെന്ന് ടിവികെ

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഇന്ന് കരൂരിലേക്ക് പോകില്ല. സിബിഐ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ഇല്ലെന്ന് ടിവികെ നേതാക്കൾ പറഞ്ഞു. വിജയ് ഇന്ന് കരൂരിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അതിനിടെ ടിവികെയുടെ ചെന്നൈയിലെ ഓഫീസ് കഴിഞ്ഞ ദിവസം വീണ്ടും തുറന്ന് പ്രവര്‍ത്തനം തുടങ്ങി. ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലെ ഓഫീസാണ് പ്രവർത്തനം പുനരാരംഭിച്ചത്. 41 പേരുടെ ജീവനെടുത്ത കരൂര്‍ ദുരന്തത്തിന് ശേഷം 17 ദിവസമായി പൂട്ടിക്കിടക്കുകയായിരുന്നു പാർട്ടിയുടെ ആസ്ഥാനം. വിജയ്‌യുടെ റാലിക്കിടെ…

Read More

ഇത് ചില്ലറ വിവരക്കേടല്ല: സിഎജിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി തോമസ് ഐസക്

സിഎജിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നുമുള്ള സിഎജി റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണെന്ന് തോമസ് ഐസക് പറയുന്നു ആർട്ടിക്കിൾ 246ലെ അനുച്ഛേദവുമായി കിഫ്ബിയെ ബന്ധപ്പെടുത്തുന്നത് വിവരക്കേടാണ്. ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കണമെങ്കിൽ ചില്ലറ വിവരക്കേടല്ല വേണ്ടത്. ഇത് ധൃതിയിൽ തട്ടിക്കൂട്ടിയതാണെന്നും തോമസ് ഐസക് ആരോപിച്ചു സിഎജി രാഷ്ട്രീയം കളിക്കുകയാണോയെന്ന് തനിക്കറിയില്ല. അങ്ങനെയാണെങ്കിൽ ആ രീതിയിൽ നേരിടും. തനിക്കെതിരായ നിയമസഭാ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം എന്താണെന്ന് അറിയില്ലെന്നും തോമസ് ഐസക്…

Read More

ട്രംപിന് തിരിച്ചടി; പ്രസിഡന്റ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള്‍ മിക്കതും നിയമവിരുദ്ധമെന്ന് അമേരിക്കന്‍ അപ്പീല്‍ കോടതി

ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള്‍ മിക്കതും നിയമവിരുദ്ധമാണെന്ന് അമേരിക്കന്‍ അപ്പീല്‍ കോടതി. അടിയന്തര സാമ്പത്തിക സാഹചര്യത്തിലാണ് താരിഫുകള്‍ പ്രഖ്യാപിച്ചതെന്ന ട്രംപിന്റെ വാദം കോടതി തള്ളി. ഒക്ടോബര്‍ 14നുള്ളില്‍ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാം. അതുവരെ വിധി പ്രാബല്യത്തില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം കോടതി നിരീക്ഷണം തള്ളി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയെ തകര്‍ക്കാനുള്ള നീക്കമെന്നും അപ്പീല്‍ കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറക്കുമതിച്ചുങ്കത്തെ മറ്റ് രാജ്യങ്ങളില്‍…

Read More

വയനാട് ജില്ലയില്‍ 849 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.81

  വയനാട് ജില്ലയില്‍ ഇന്ന് (11.09.21) 849 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 986 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.81 ആണ്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 847 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 107324 ആയി. 96485 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9571 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7945 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

യുക്രെയ്ന്‍ വിഷയം: അലാസ്‌കയില്‍ നടന്ന ചര്‍ച്ചയില്‍ അന്തിമ സമാധാന കരാറായില്ല; ട്രംപ് – പുടിന്‍ കൂടിക്കാഴ്ച അവസാനിച്ചു

അമേരിക്കന്‍ പ്രസിഡന്റ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മിലുള്ള ചര്‍ച്ച മൂന്ന് മണിക്കൂറാണ് നീണ്ടത്. തുടര്‍ന്ന് ഇരു നേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിലെത്തിയെന്നും എന്നാല്‍ അന്തിമ കരാറിലെത്തിയില്ലെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു. യുക്രെയ്ന്‍ വിഷയത്തില്‍ അലാസ്‌കയില്‍ നടന്ന ചര്‍ച്ചയില്‍ അന്തിമ സമാധാന കരാറായില്ല. ചര്‍ച്ചയില്‍ പുരോഗതിയെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. സംഘര്‍ഷം അവസാനിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. റഷ്യയ്ക്കുള്ള സുരക്ഷാ ഭീഷണിയാണ്…

Read More

മന്ത്രി വി എസ് സുനിൽകുമാറിനും കൊവിഡ് സ്ഥിരീകരിച്ചു

കൃഷി മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വി എസ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജൻ എന്നീ മന്ത്രിമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10 മണിക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച ഒരു മിനിറ്റ് മൗനാചരണം. 2024 ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 52 വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്ക്. മരിച്ച വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായി കൂട്ടായി ദുഃഖം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൗനം ആചരിക്കുന്നത്. കാണാതായ 32 കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ജുലൈ 30ന് പുലര്‍ച്ചെ 01:40നാണ് ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍…

Read More

‘പാഠപുസ്‌തകങ്ങളുടെ വലുപ്പം കുറയ്ക്കണം, അടുത്ത വർഷം ഒന്നുമുതൽ 10 വരെയുള്ള കുട്ടികളുടെ പാഠപുസ്തകളുടെ വലുപ്പം കുറയ്ക്കും’; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ കുട്ടികൾ പഠിക്കുന്ന പാഠപുസ്‌തകങ്ങളുടെ വലിപ്പം കുറയ്ക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷം മുതൽ ഒന്നുമുതൽ 10 വരെയുള്ള കുട്ടികളുടെ പാഠപുസ്തകളുടെ വലിപ്പം കുറയ്ക്കും. പരീക്ഷ സമ്പ്രദായത്തിന് മാറ്റം വരണം എന്ന അഭിപ്രായം ഉണ്ട്. ഒന്നാം ക്ലാസ്സിലേക്ക് പ്രവേശന പരീക്ഷ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണ്. ഒരു കാരണവശാലും നടത്താൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി…

Read More

മോദി സർക്കാർ എത്ര വില കൂട്ടിയാലും കേരളം കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകും: തോമസ് ഐസക്

  കൊവിഡ് വാക്‌സിന് നരേന്ദ്രമോദി സർക്കാർ എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോക്ക് ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം അൽപ്പം നഷ്ടം സഹിച്ച് വാക്‌സിൻ സൗജന്യമായി നൽകുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും തോമസ് ഐസക് പറഞ്ഞു സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് വാക്‌സിന് പണം ഈടാക്കുന്നത്. സംസ്ഥാനങ്ങൾ മത്സരിച്ച് വാക്‌സിൻ വാങ്ങണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇരട്ട വില സമ്പ്രദായത്തിനെതിരെയും സംസ്ഥാനങ്ങളുടെ മേൽ ഭാരം വരുന്നതിനെതിരെയും ശക്തമായ…

Read More