Headlines

ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം; വീടുകൾ ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്ത് വൻ മേഘവിസ്ഫോടനത്തിൽ ഒരു ഗ്രാമം ഒലിച്ചുപോയി.അറുപതോളം പേരെ കാണാതായി.നിരവധി വീടുകൾ ഒഴുക്കെടുത്തു.12 വീടുകളും ഹോട്ടലുകളും പൂർണമായും ഒലിച്ചുപോയി. കരകവിഞ്ഞൊഴുകിയ ഖിർ ഗംഗ നദിയിലാണ് മിന്നൽ പ്രളയം ഉണ്ടായത് . ചെളിയും മണ്ണും കല്ലുമെല്ലാം ഒലിച്ചെത്തി മൂന്നും നാലും നിലകളിലുള്ള കെട്ടിടങ്ങൾ നിലംപൊത്തി. അത്ര വലിയ ആഘാതമാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത് സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ധരാലിയിലെ പൊലീസ്, എസ്ഡിആർഎഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങൾ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.നദിയിൽ നിന്നും…

Read More

ബെലാറസിൽ ചർച്ചയാകാമെന്ന് റഷ്യ; നാറ്റോ സഖ്യരാജ്യങ്ങളിൽ വരാമെന്ന് യുക്രൈനും

യുക്രൈനിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ബെലാറസിൽ വെച്ച് ചർച്ച നടത്താമെന്ന് റഷ്യ അറിയിച്ചു. റഷ്യൻ പ്രതിനിധി സംഘം ബെലാറസിൽ എത്തുകയും ചെയ്തു. എന്നാൽ നാറ്റോ സഖ്യ രാജ്യങ്ങളിൽ വെച്ച് മാത്രമേ ചർച്ച നടത്തൂവെന്ന പിടിവാശിയിലാണ് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. വാഴ്‌സ, ഇസ്താംബൂൾ, ബൈകു എന്നിവിടങ്ങളിൽ വെച്ച് ചർച്ച നടത്താമെന്ന ഉപാധിയാണ് യുക്രൈൻ മുന്നോട്ടുവെച്ചത്. റഷ്യയെ പോലെ യുക്രൈന്റെ മറ്റൊരു ശത്രുരാജ്യമാണ് ബെലാറസെന്നും ഇവിടെ വെച്ച് ചർച്ചക്കില്ലെന്നുമാണ് സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. ഇതോടെ…

Read More

നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നു

  തിരുവനന്തപുരം: വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന സംസ്ഥാന സർക്കാർ. സ്‌കൂളുകൾ തുറക്കാമെന്ന് വിദഗ്ധ സമിതി അറിയിച്ചുവെന്നും പ്രായോഗികത പരിശോധിച്ച ശേഷം സമിതിയുടെ നിർദേശങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഇതിനുശേഷം ഇതുസംബന്ധിച്ച മറ്റ് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇത്തവണയും അധ്യയനവർഷം ആരംഭിച്ചത് ഓൺലൈൻ ആയിട്ടായിരുന്നു. പ്രവേശനോത്സവവും ഓൺലൈൻ ആയിട്ടായിരുന്നു നടത്തിയത്. അതേസമയം, പ്ലസ്‍വണ്‍ സീറ്റുകള്‍ കുറവുളള ജില്ലകളില്‍ സീറ്റുകൾ കൂട്ടാൻ…

Read More

ധനസഹായത്തിന് അപേക്ഷിക്കാം

കൽപ്പറ്റ:കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്ക് കോവിഡ്-19 പശ്ചാത്തലത്തില്‍ അനുവദിക്കുന്ന ധനസഹായത്തിന് അപേക്ഷിക്കാനുളള അവസാന തിയ്യതി ആഗസ്റ്റ് 15 വരെ നീട്ടി. ഇതുവരെ അപേക്ഷിക്കാത്തവര്‍ അനുബന്ധരേഖകള്‍ സഹിതം നേരിട്ടോ http://www.boardswelfareassistance.lc.kerala.gov.in എന്ന ലിങ്ക് വഴിയോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 204344.

Read More

മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം തന്നോട് അടുപ്പം പുലർത്തിയവർ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അഭ്യർഥിക്കുന്നതായി ബീരേൻ സിംഗ് ട്വീറ്റ് ചെയ്തു മണിപ്പൂരിൽ ഇതിനോടകം 21636 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3084 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 218 പേർ മരിച്ചു

Read More

തമിഴ്‌നാടിൻ്റെ റൂള്‍ കര്‍വ് സ്വീകാര്യമല്ല; 5 ജില്ലകളിലെ 30 ലക്ഷം പേരെ ബാധിക്കും: കേരളം പുതിയ സത്യവാങ്മൂലം സമർപ്പിച്ചു

  ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ, സംസ്ഥാന സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.സംസ്ഥാനത്തിന്റെ ആശങ്ക മേല്‍നോട്ട സമിതി പരിഗണിച്ചില്ലെന്ന് കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ പ്രകാശ് ആണ് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഒക്ടോബര്‍ 30 വരെ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി ഉയര്‍ത്താമെന്നാണ് തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍ കര്‍വില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ പരമാവധി ജലനിരപ്പ് 142 അടിയായി…

Read More

പാലത്തായി കേസില്‍ ഇന്ന് വിധിയില്ല

കൊച്ചി: പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയില്ല. കഴിഞ്ഞ മാസം 25 ന് വാദം പൂര്‍ത്തിയായ ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടാവുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഇന്നത്തെ പരിഗണനാ ലിസ്റ്റില്‍ പാലത്തായി ഹരജി വന്നില്ല. നാളെയോ അടുത്ത ദിവസമോ വിധിയുണ്ടാവും.

Read More

ഡിസംബർ ഒന്ന് മുതൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിക്കൊണ്ട് ക്ഷേത്ര ദർശനത്തിന് ഭക്തജനങ്ങളെ അനുവദിക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഡിസംബർ ഒന്നുമുതൽ ഇളവ് പ്രബാല്യത്തിൽ വരും. ഇതുപ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിന്റെ നാല് നടകളിൽ കൂടിയും ഭക്തർക്ക് ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിക്കാം. മുതിർന്നവർക്കുള്ള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്. വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി എല്ലാ വഴിപാടുകൾ നടത്താനും ക്രമീകരണങ്ങളൊരുക്കും. പുലർച്ചെ 3.45 മുതൽ 4.30 വരെ, 5.15 മുതൽ 6.15…

Read More

കനത്ത മഴ; ഇടുക്കിയില്‍ നാല് അണക്കെട്ടുകള്‍ തുറന്നു

മഴ ശക്തമായതോടെ ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു. ഇതേ തുടര്‍ന്നു നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ലോവര്‍പെരിയാര്‍(പാംബ്ല), കല്ലാര്‍കുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്.കല്ലാര്‍കുട്ടി-രണ്ട്, കുണ്ടള- രണ്ട്, ലോവര്‍പെരിയാര്‍-ഒന്ന്, മലങ്കര-ആറ് എന്നിങ്ങനെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. അണക്കെട്ടില്‍ വൈകുന്നേരം അഞ്ചിന് ജലനിരപ്പ് 40.28 മീറ്ററായി ഉയര്‍ന്നിരുന്നു. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഡാമില്‍ നിന്ന് തൊടുപുഴയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 23.91 ഘന…

Read More

രക്തം കുടിച്ചും വവ്വാൽ കടിച്ച പേരയ്ക്ക തിന്നും വിവാദങ്ങളിൽ നിറഞ്ഞ മോഹനന്‍ വൈദ്യര്‍ അന്തരിച്ചു

തിരുവന്തപുരം: വിവാദങ്ങളിൽ നിറഞ്ഞുനിന്ന മോഹനന്‍ വൈദ്യര്‍ അന്തരിച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ബന്ധുവീട്ടിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഇതിന് തുടന്ന് ചികിത്സയിലായിരുന്നു. കൊറോണ വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന് മോഹനന്‍ വൈദ്യരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മരണം ഇല്ല, കാന്‍സര്‍ എന്ന അസുഖമില്ല എന്നിങ്ങനെയുള്ള അശാസ്ത്രീയമായ അവകാശവാദങ്ങള്‍ നടത്തി വിവാദങ്ങളിൽ പലപ്പോഴും ഇദ്ദേഹം നിറഞ്ഞു നിന്നിരുന്നു. കോവിഡ് 19 വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന്റെ പേരിലാണ് അറസ്റ്റ്. മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവുമൂലം ഒന്നരവയസുകാരിയുടെ…

Read More