‘കോടതി തള്ളി കളഞ്ഞ കേസിൽ എന്ത് വിവാദം; എന്റെ മടിയിൽ കനമില്ല’; സി കൃഷ്ണകുമാർ

ലൈംഗിക പീഡന പരാതി തള്ളി സി കൃഷ്ണകുമാർ. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞ പരാതിയാണിതെന്ന് അദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. കുടുംബ പ്രശ്നം മാത്രമാണ് ഉണ്ടായത്. പരാതിയിൽ പൊലീസ് അന്വേഷിച്ച് തള്ളി കളഞ്ഞ കേസാണ്. വിഡി സതീശനും കോൺഗ്രസും ഓല പാമ്പ് കാണിച്ച് ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. പരാതിയിൽ പൊലീസ് കൃത്യമായി അന്വേഷിച്ചതാണാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് വാദത്തിന്റെ സമയത്ത് പരാതിക്കാരി പറഞ്ഞിട്ടില്ലെന്ന് അദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന രണ്ട് കേസുകളും കോടതിയിൽ തള്ളി…

Read More

ഡോളർ കടത്ത് കേസ്: യൂനിടാക് എം ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ഡോളർ കടത്ത് കേസിൽ ലൈഫ് മിഷനുമായി ബന്ധമുള്ള യൂനിടാക് എം ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ്. കേസിൽ അഞ്ചാം പ്രതിയാണ് സന്തോഷ്. മറ്റ് നാല് പ്രതികളിൽ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു ലൈഫ് മിഷനിൽ സന്തോഷ് ഈപ്പൻ മറ്റ് പ്രതികൾക്ക് കമ്മീഷൻ നൽകിയിരുന്നു. ഈ തുക ഡോളറാക്കി മാറ്റിയത് സന്തോഷ് ഈപ്പനാണെന്ന് കസ്റ്റംസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് സ്വപ്‌ന സുരേഷ്, സരിത്ത്, യുഎഇ കോൺസുലേറ്റ്…

Read More

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷാതടവുകാരൻ രക്ഷപ്പെട്ടു

തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷാതടവുകാരൻ രക്ഷപ്പെട്ടു. ചെറുതുരുത്തി സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവനാണ് രക്ഷപ്പെട്ടത്. അടുക്കളയിലെ മാലിന്യം കളയാൻ പുറത്തുപോയ തക്കത്തിനാണ് ഇയാൾ കടന്നുകളഞ്ഞത് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിവരം അധികൃതർ അറിഞ്ഞത്. സ്ത്രീയെ അപമാനിച്ച കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More

നിയമസഭാ കയ്യാങ്കളി കേസ്: സുപ്രീം കോടതി വിധി നാളെ പത്തരയ്ക്ക്, സർക്കാരിന് നിർണായകം

നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി വിധി നാളെ. രാവിലെ പത്തരയ്ക്കാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, എം ആർ ഷാ എന്നിവരടങ്ങിയ ബഞ്ച് വിധി പറയുന്നത്. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ പ്രതികളായ കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന ഹർജിയിലാണ് വിധി സംസ്ഥാന സർക്കാരിന് നിർണായകമാണ് വിധി. നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ രൂക്ഷ വിമർശനം സർക്കാർ കേട്ടിരുന്നു. പ്രതികളായ ജനപ്രതിനിധികൾ വിചാരണ നേരിടേണ്ടതാണെന്ന് ബെഞ്ച് പറഞ്ഞിരുന്നു. വി ശിവൻകുട്ടി, കെ ടി ജലീൽ,…

Read More

മത്സരിക്കുന്നത് ടിപിയുടെ ശബ്ദം നിയമസഭയിൽ എത്തിക്കാൻ: കെ കെ രമ

ടി പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയിൽ എത്തിക്കുന്നതിനായാണ് താൻ മത്സരിക്കുന്നെന്ന് വടകരയിലെ യുഡിഎഫ് പിന്തുണയുള്ള ആർഎംപി സ്ഥാനാർഥി കെ കെ രമ. രാജ്യം മുഴുവൻ കോൺഗ്രസുമായി സഖ്യമുള്ള ഇടതുപക്ഷത്തിന് കേരളത്തിൽ മാത്രം കോൺഗ്രസിനെ വിമർശിക്കാൻ അർഹതയില്ല വടകരയിൽ പുതിയ ചരിത്രം കുറിക്കും. അഖിലേന്ത്യാ അടിസ്ഥാനത്തിൽ വർഗീയ ഫാസിസത്തിനെതിരെ വിശാലമായ മതേതര ജനാധിപത്യ സഖ്യം ഉയർന്നുവരേണ്ട കാലഘട്ടമാണിത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഫാസിസത്തിനെതിരായ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെയും ഐക്യമുണ്ടാകുന്നതിനാണ് യുഡിഎഫിന്റെ പിന്തുണ സ്വീകരിച്ചതെന്നും ഇവർ പറഞ്ഞു.

Read More

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി; സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ചടങ്ങില്‍ പങ്കെടുത്തു. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്ത 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന് ലഭിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത് . 13…

Read More

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ‘ഫ്രീസർ തകരാർ’; മൃതദേഹം അഴുകിയെന്ന് പരാതി

പത്തനംതിട്ട അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ വെച്ച മൃതദേഹം ഫ്രീസർ തകരാറിനെ തുടർന്ന് അഴുകിയെന്ന് പരാതി. ഡോക്ടർ പോസ്റ്റ്മോർട്ടത്തിന് വിസമ്മതിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹമാണ് ഫ്രീസർ കേടായതിനെത്തുടർന്ന് അഴുകിയത്. ഇന്ന് രാവിലെ ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം കാണാനായി ഫ്രീസർ തുറന്നപ്പോൾ ദുർഗന്ധം വരികയായിരുന്നു. പേരിനാണ് ഫ്രീസർ ഉണ്ടായിരുന്നതെന്നും. കഴിഞ്ഞ ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള പ്രതികാരനാണ് ഉണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.മോർച്ചറിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധം…

Read More

ഭൗതീക ശരീരം മെഡിക്കൽ പഠനത്തിന് വിട്ടുനൽകി ; കെ. രവീന്ദ്രന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: മരണാനന്തരം ഭൗതിക ശരീരം മെഡിക്കൽ പഠനത്തിന് വിട്ടുനൽകിയ കെ. രവീന്ദ്രന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ്, അനാട്ടമി വിഭാഗം മേധാവി ഡോ. ശിവശ്രീ രംഗ എന്നിവർ പൊഴുതനയിലെ വീട്ടിലെത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു. വയനാട് ടൂറിസം ലോക ഭൂപടത്തിൽ ഇടംപിടിക്കും മുൻപേ അതിന്റെ വഴികൾ തുറന്നതും സ്വന്തം വീടിന്റെ വാതിൽ അതിഥികൾക്ക് തുറന്നുകൊടുത്തുകൊണ്ട്, പിന്നീട് ആയിരങ്ങൾക്ക് ആശ്രയമായി മാറിയ ഹോം സ്റ്റേ സംസ്കാരത്തിന് വയനാട്ടിൽ തുടക്കം…

Read More

കനത്ത മഞ്ഞു വീഴ്ച; സിക്കിമിലെ വടക്കന്‍ ജില്ലകളിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു

സിക്കിമിന്റെ ഉയര്‍ന്ന മേഖലകളില്‍ കനത്ത മഞ്ഞു വീഴ്ച തുടരുകയാണ്.ചൊവ്വാഴ്ച രാത്രി മുതലുള്ള തുടര്‍ച്ചയായ മഞ്ഞുവീഴ്ച കാരണം ലാചുങ്, യംതാങ്, ലാചെന്‍, ഉത്തരേ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം തടഞ്ഞതായി റിപ്പോര്‍ട്ട്. കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് സോംഗോ തടാകത്തിലേക്കും നാഥുലയിലേക്കുമുള്ള റോഡും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനമായ ഗാങ്ടോക്കില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില 3.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വരും ദിവസങ്ങളില്‍ താപനില കുറയാനാണ സാധ്യത. മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ശനിയാഴ്ച നിരവധി വിനോദസഞ്ചാരികള്‍ സിക്കിമിലെ നാഥുലയില്‍…

Read More