ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം ഗുലാബ് ചുഴലിക്കാറ്റായി ഇന്ന് വൈകിട്ടോടെ ആന്ധ്രാ-ഒഡിഷ തീരത്തേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.വടക്കന്‍ ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷ, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ അധിക സംഘത്തെ വിന്യസിച്ചു. ആര്‍മി, വ്യോമ സേനകളെയും സജ്ജമാക്കി. ദുരന്തസാഹചര്യം നേരിടാന്‍ സജ്ജമെന്ന്…

Read More

ആശ്വസിപ്പിക്കാനായി ഇനി ആരും മന്നത്തിലേക്ക് വരണ്ട; താരങ്ങളോട് ഷാരൂഖ് ഖാൻ

  ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതോടെ സല്‍മാന്‍ ഖാന്‍ അടക്കം നിരവധി താരങ്ങളാണ് നടനെ ആശ്വസിപ്പിക്കാനായി മന്നത്തിലേക്ക് എത്തിയത്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ദീപികാ പദുക്കോണ്‍, കജോള്‍, കരണ്‍ ജോഹര്‍, രോഹിത്ത് ഷെട്ടി തുടങ്ങി നിരവധി പേര്‍ ഇതിനോടകം ഷാരൂഖിന്റെ വീട്ടില്‍ എത്തികഴിഞ്ഞു. നിരവധി താരങ്ങള്‍ ആര്യന് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലും എത്തിയിട്ടുണ്ട്. കൂടാതെ നിരവധി മെസേജുകളും കോളുകളുമാണ് ഷാരൂഖിന് ലഭിക്കുന്നത്. ഇതോടെ കുറച്ചു ദിവസത്തേക്ക് വീട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് താരം….

Read More

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 12 ആയി, പൊതുപരിപാടികൾ ഒഴിവാക്കി, അതീവ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 12 ആയി ഉയർന്നു. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഈ മാസം മുഴുവൻ ജാഗ്രത പുലർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ മാസത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. ഏഴ് വരെയുള്ള ക്ലാസുകൾക്ക് നാളെ മുതൽ അവധി പ്രഖ്യാപിച്ചു. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം എട്ട്, ഒമ്പത്, പത്ത്…

Read More

‘കുട്ടികളെകൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല’: റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ കണ്ണൂരിലും ഗുരുപൂജ നടന്നു. കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാൽകഴുകൽ നടന്നത്. പൂർവ അധ്യാപകന്റെ കാൽ നിലവിലെ അധ്യാപകർ കഴുകി. തുടർന്ന് വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചുവെന്നാണ് പരാതി….

Read More

റോഡ് നിർമ്മിക്കാമെന്ന് പറഞ്ഞ് നിർമിച്ചില്ല, ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് നേരെ കല്ലേറ്

ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് നേരെ കല്ലേറ്. ഗയയിലെ ദിഗോറ ഗ്രാമത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഹിന്ദുസ്ഥാനി ആവാം മോർച്ച സ്ഥാനാർത്ഥിയും നിലവിലെ എംഎൽഎയുമായ അനിൽകുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത് റോഡ് നിർമിക്കാത്തതിനെ തുടർന്നാണ് ഗ്രാമവാസികൾ ആക്രമണം നടത്തിയത് വിവരം. കല്ലേറിൽ എംഎൽഎയ്ക്കും പ്രവർത്തകർക്കും പരിക്കേറ്റു.സംഭവത്തിൽ 9 പേരെ അറസ്റ്റ് ചെയ്തു ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തു. ആക്രമണം നടത്തിയ കൂടുതൽ പേർക്കായി അന്വേഷണം ഊർജ്ജിതമാക്കി എന്നും ബീഹാർ എസ്പി ആനന്ദ് കുമാർ പറഞ്ഞു.

Read More

‘ഇംഗ്ലീഷ് ലോക ഭാഷ, അമിത്ഷായുടേത് സങ്കുചിത രാഷ്ട്രീയത്തിന്റെ നിലപാട്’: മന്ത്രി ആർ ബിന്ദു

അമിത്ഷായുടേത് സങ്കുചിത രാഷ്ട്രീയത്തിന്റെ നിലപാടെന്ന് മന്ത്രി ആർ ബിന്ദു. ഒരാൾ എത്ര ഭാഷ പഠിക്കുന്ന അത്രയും നല്ലത്. ഇംഗ്ലീഷ് ലോക ഭാഷ. ഇംഗ്ലീഷ് പഠിക്കരുത് ലജ്ജാകരമാണ് എന്ന നിലപാട് കുട്ടികളുടെ ആശയലോകത്തെ ഇടുങ്ങിയതാക്കും. ഭാഷാപരിഷ്കരണം എന്നത് ഹിന്ദി അടിച്ചേൽപ്പിക്കൽ അല്ല. ഗവർണറും മന്ത്രിമാരും തമ്മിലുള്ളത് ആശയപരമായ വൈരുദ്ധ്യം. രാജ്ഭവനെ ആർഎസ്എസ് പ്രചാരണത്തിനുള്ള കേന്ദ്രമാക്കി മാറ്റുന്നത് ശരിയല്ല. ആരിഫ് മുഹമ്മദ് ഖാൻ ആണ് തുടക്കം ഇട്ടത്. ഭരണഘടനയെയാണ് വന്ദിക്കേണ്ടത്. ആർഎസ്എസിന്റെ ബിംബങ്ങൾ ശേഖരിച്ച് വയ്ക്കാനുള്ള ഇടമായി രാജ്ഭവനെ തരംതാഴ്ത്തരുത്….

Read More

റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാക്കാൻ തയ്യാറെന്ന് ബോറിസ് ജോൺസൺ

  രാജ്യത്തെ സംരക്ഷിക്കാനുള്ള യുക്രൈൻ ജനതയുടെ ആഗ്രഹത്തെ വ്‌ളാഡിമിർ പുടിൻ കുറച്ചുകാണുന്നതായി ബോറിസ് ജോൺസൺ. പടിഞ്ഞാറിന്റെ ഐക്യവും ദൃഢനിശ്ചയവും പുടിൻ കുറച്ചുകാണുന്നു. ഉപരോധത്തിലൂടെ റഷ്യയിൽ സാമ്പത്തിക സമ്മർദ്ദം ഉണ്ടാകും . റഷ്യൻ അധിനിവേശത്തിനിടയിൽ രാജ്യത്തെയും ലോകത്തെയും അണിനിരത്തിയ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ധീരതയെയും ബോറിസ് പ്രശംസിച്ചു. യുകെയും മറ്റുള്ളവരും പ്രവചിച്ച ദുരന്തം വ്‌ളാഡിമിർ പുടിന്റെ അധിനിവേശത്തോടെ സംഭവിച്ചു. സംഭവിക്കുന്നത് പ്രതീക്ഷിച്ചതിലും മോശമാണ്. യൂറോപ്യൻ ഭൂഖണ്ഡത്തിൽ സംഭവിക്കുന്ന ദുരന്തമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.“കുട്ടികളെ കൊല്ലാൻ ടവർ ബ്ലോക്കുകളിലേക്ക് മിസൈലുകൾ…

Read More

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ഇന്ന് 9 പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), തിരുവനന്തപുരം ജില്ലയിലെ കരവാരം (സബ് വാര്‍ഡ് 10), മുദാക്കല്‍ (7), പാങ്ങോട് (3), കരകുളം (സബ് വാര്‍ഡ് 18), അഞ്ചുതെങ്ങ് (5), കാഞ്ഞിരംകുളം (14), ഇടുക്കി ജില്ലയിലെ ഏലപ്പാറ (സബ് വാര്‍ഡ് 13), പെരുവന്താനം (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള് ഇന്ന് 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത് അതേസമയം…

Read More

മിസ്റ്റർ കൂളിന് വേറിട്ടൊരു പിറന്നാൾ സമ്മാനവുമായി ക്രിക്കറ്റ് ആസ്‌ത്രേലിയ

ബർത്ത് ഡേ ബോയ് എം.എസ് ധോനിക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇതിനിടെ മുൻ ഇന്ത്യൻ നായകന് വേറിട്ടൊരു ബർത്ത് ഡേ സമ്മാനമാണ് ക്രിക്കറ്റ് ആസ്ത്രേലിയ ഒരുക്കിയത്. അസ്ത്രേലിയൻ മണ്ണിൽ ധോനി പറത്തി വിട്ട മനോഹരങ്ങളായ സിക്സറുകളുടെ ശേഖരമാണ് ധോനിക്കായി ഓസീസ് സമ്മാനിച്ചത്. ക്രിക്കറ്റ് ആസ്ത്രേലിയയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ലോകം കണ്ടതിൽ വെച്ചേറ്റവും മികച്ച ഹിറ്റർമാരിൽ ഒരാൾ എന്ന തലക്കെട്ടോടെയായിരുന്നു എം.എസ്.ഡിക്കുള്ള ആശംസ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ്…

Read More

മരത്തണലിൽ ഇരുത്തി മാതാപിതാക്കൾ കൃഷിയിടത്തിൽ പണിയെടുക്കവേ, തെരുവുനായ ആക്രമണം: നാലു വയസുകാരിക്ക് ദാരുണാന്ത്യം

  തെരുവുനായ ആക്രമണം, നാലു വയസുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ഹോഷിയാർപൂരിൽ ആണ് സംഭവം. കൃഷിയിടത്തിലെ സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. തെരുവ് നായ്ക്കൾ പെൺകുട്ടിയെ വലിച്ചിഴച്ച് കടിച്ചുകീറുകയായിരുന്നു.     മരത്തണലിൽ പെൺകുട്ടിയെ ഇരുത്തി മാതാപിതാക്കൾ കൃഷിയിടത്തിൽ പണിയെടുക്കവേ ആണ് ആക്രമണം. പെൺകുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കളെത്തി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചു.ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ധ്യാൻപൂർ ഗ്രാമത്തിൽ താമസിക്കുന്ന രാം ജീവന്റെയും പ്രീതിയുടെയും മകളാണ് മരിച്ച…

Read More