കെജെ ഷൈന്റെ പരാതിയില്‍ കേസെടുത്തത് നല്ല കാര്യം, ബാക്കിയുള്ളവരുടെ പരാതിയുടെ കാര്യമെന്തായി?; ഇത് സര്‍ക്കാരിന്റെ ഇരട്ടനീതിയെന്ന് പ്രതിപക്ഷ നേതാവ്

സിപിഐഎം നേതാവ് കെ ജെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന അപവാദ പ്രചാരണം വന്നത് സിപിഐഎമ്മില്‍ നിന്നെന്ന വാദത്തിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വി എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയുടെ യൂട്യൂബ് ചാനലില്‍ നിന്ന് വന്ന ആരോപണത്തിന്റെ പേരില്‍ തന്റെ നെഞ്ചത്ത് കയറുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ ആരോപണം ഏറ്റെടുത്തിട്ടുണ്ടാകാം. മുന്‍പ് കോണ്‍ഗ്രസുകാര്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ മനുഷ്യാവകാശവും സ്ത്രീപക്ഷവുമൊന്നും കണ്ടില്ലല്ലോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കോണ്‍ഗ്രസുകാര്‍ അതിനെ…

Read More

സെക്രട്ടേറിയറ്റിലെ തീപിടിത്തം സ്വപ്നയെ രക്ഷിക്കാൻ; ചീഫ് സെക്രട്ടറി അവിശ്വാസ് മേത്തയായി: ചെന്നിത്തല

സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പ് തുടരുന്നു. ഫയലുകൾ നശിപ്പിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ രക്ഷിക്കാനാണെന്ന് ചെന്നിത്തല പറഞ്ഞു. തീപിടിത്തതിതന് പിന്നിൽ വലിയ അട്ടിമറിയാണ്. പഴയ ഫാൻ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു. തീപിടിത്തമുണ്ടായത് യാദൃശ്ചികമല്ല. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അവിശ്വാസ് മേത്ത ആയെന്നും ചെന്നിത്തല പറഞ്ഞു രമേശ് ചെന്നിത്തല ഇന്ന് ഗവർണർക്ക് കത്ത് നൽകും. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി അന്വേഷിക്കണമെന്നും നിർണായക കേസുകളുടെ ഭാഗമായ ഫയലുകൾ സംരക്ഷിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർക്ക്…

Read More

റാഫേല്‍ ഇടപാടിൽ സംയുക്ത പാര്‍ലമെന്‍റററി കമ്മിറ്റി അന്വേഷിക്കണം: കോണ്‍ഗ്രസ്

  റാഫേല്‍ ഇടപാടിൽ സംയുക്ത പാര്‍ലമെന്‍റററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, അന്വേഷണത്തിന് ഉത്തരവിടണം. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലെ അഴിമതി പുറത്ത് കൊണ്ടുവരാൻ ഏക പോംവഴിയാണിതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള 59,000 കോടി രൂപയുടെ റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച്‌ ജുഡീഷ്യൽ അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ഫ്രഞ്ച് ജഡ്ജിയെ നിയമിച്ചതായി ഫ്രഞ്ച് അന്വേഷണ വെബ്സൈറ്റ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചത്. റാഫേല്‍ ഇടപാടിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി…

Read More

പ്രമുഖ ബിസിനസ് സംരംഭകനും ,പരിസ്ഥിതി പ്രവര്‍ത്തകനുമായ വി . എന്‍. കെ അഹമ്മദ് അന്തരിച്ചു

പ്രമുഖ ബിസിനസ് സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനും നിരവധി ട്രസ്റ്റുകളിലെ അംഗവുമാണ്, കവത്തൂരിലെ വി.എന്‍.കെ അഹമ്മദ് (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. യു.എ.ഇയിലെ അൽമദീന സൂപ്പർ മാർക്കറ്റ്, പ്രമുഖ ഭക്ഷ്യോൽപാദന കമ്പനിയായ പാണ്ട ഫുഡ്സ്, ജൂബിലി റസ്റ്റോറൻ്റ, ഹോട്ടൽ ഗ്രെയ്റ്റ് ജൂബിലി- സുൽത്താൻ ബത്തേരി എന്നിവയുടെ സ്ഥാപകനും മാനേജിങ്ങ് ഡയറക്ടറുമാണ്. കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍, നാറോളിൽ അബ്ദുല്ലയുടെയും ന്തോലയിൽ ഫാത്വിമയുടെയും മകനായി 1928-ല്‍ ജനിച്ച വി. എന്‍….

Read More

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും. തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും. ഉച്ചയ്ക്ക് 12 മണിയോടെ പത്രിക നല്‍കുമെന്നാണ് സൂചന. തുടര്‍ന്ന് കൊളത്തൂര്‍, വില്ലിവാക്കം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണത്തിലും വിജയ് പങ്കെടുക്കും. രണ്ട് മണിയ്ക്ക് പെരമ്പൂരില്‍ നടക്കുന്ന റാലിയിലും വിജയ് പങ്കെടുക്കും. (Vijay to file nomination today)നാം തമിളര്‍ കക്ഷിയുടെ 234 മണ്ഡലങ്ങളിലുമുള്ള സ്ഥാനാര്‍ഥികളും ഇന്ന് പത്രിക സമര്‍പ്പിയ്ക്കും. ഏപ്രില്‍ ആറ്…

Read More

യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ; 5000 – 10,000 വരെ നൽകും, ഒപ്പം ട്രാവൽ വൗച്ചറും

വിമാനസർവീസ് റദ്ദാക്കിയതിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ. നഷ്ടപരിഹാരമായി 5000 രൂപ മുതൽ 10000 രൂപവരെ നൽകും. പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂറിനുള്ളിൽ വിമാനങ്ങൾ റദ്ദാക്കിയ യാത്രക്കാർക്കാണ് നഷ്ടപരിഹാരം നൽകുക. പ്രതിസന്ധി ഗുരുതരമായി ബാധിച്ച ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ യാത്ര വൗച്ചറുകൾ നൽകും. അടുത്ത 12 മാസത്തേക്ക് ഇൻഡിഗോയുടെ ഏത് യാത്രയ്ക്കും ഈ വൗച്ചറുകൾ ഉപയോഗിക്കാം. ഡിസംബർ 3, 4, 5 തീയതികളിൽ ഉപഭോക്താക്കളിൽ ചിലർ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയെന്നും കമ്പനി പറഞ്ഞു. ഇതിനിടെ പ്രതിസന്ധിയിൽ…

Read More

വ്യാപാര സ്ഥാപനങ്ങള്‍ ആ​ഗസ്ത് 9ന് തുറക്കും; വെല്ലുവിളിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ആ​ഗസ്ത് 9 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകള്‍ തുറക്കുമ്പോള്‍ പോലിസ് നടപടി ഉണ്ടായാല്‍ മരണം വരെ നിരാഹാരമനുഷ്ഠിക്കുമെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു. നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഇനിയും കടകള്‍ അടച്ചിട്ടാല്‍ ആയിരക്കണക്കിന് വ്യാപാരികള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് സമരവുമായി മുന്നോട്ട് പോകാതിരുന്നത്. എന്നാല്‍ പ്രതിസന്ധിക്ക് ഇതുവരെയും പരിഹാരമായിട്ടില്ല….

Read More

ബൈക്ക് വേഗത്തിൽ ഓടിച്ചത് ചോദ്യം ചെയ്‌തു; തമിഴ്നാട്ടിൽ രണ്ടുപേരെ നടുറോഡിൽ അടിച്ചുകൊന്നു

തമിഴ്നാട്ടിൽ രണ്ടുപേരെ നടുറോഡിൽ അടിച്ചുകൊന്നു. തിരുവള്ളൂർ ഒണ്ടിക്കുപ്പത്താണ് ആക്രമണം നടന്നത്. ഒണ്ടിക്കുപ്പം സ്വദേശികളായ പാർത്ഥിപൻ, സുകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതര പരുക്കേറ്റ കേശവമൂർത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതികൾ അമിത വേഗത്തിൽ ബൈക്കോടിച്ചത് പ്രദേശവാസികളായ മൂന്നു യുവാക്കൾ ചോദ്യം ചെയ്തു, ഇതിനെ തുടർന്ന് നടുറോഡിൽ വച്ച് കല്ലും വടിയും വച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ പ്രദേശവാസികളായ നാലുപേർ പിടിയിലായിട്ടുണ്ട്. പ്രദേശവാസികളായ ജവഹർ,വിനോദ്കുമാർ,ജ്യോതിഷ്,നീലകണ്ഠൻ എന്നിവർ പിടിയിലായി. പ്രതികൾ ബൈക്ക് വേഗത്തിൽ ഓടിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമായത്.

Read More

അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കും അടിയന്തര വാക്‌സിന്‍ ഉപയോഗം; ഫൈസറിന് അംഗീകാരം

ന്യൂയോര്‍ക്ക്: അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അംഗീകാരം. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കയത്. നിലവില്‍ മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡോസിന്റെ മൂന്നിലൊന്ന് ഉപയോഗിച്ചാല്‍ കുട്ടികളിലെ രോഗലക്ഷണങ്ങള്‍ക്കെതിരെ വാക്‌സിന്‍ 90 ശതമാനത്തിലധികം സംരക്ഷണം നല്‍കുമെന്ന് ക്ലിനിക്കല്‍ ട്രയല്‍ തെളിയിച്ചതായി ഫൈസര്‍ വെളിപ്പെടുത്തി. അതോടൊപ്പം തന്നെ കുറഞ്ഞ ഡോസ് രോഗത്തെ പ്രതിരോധിക്കുന്നതോടൊപ്പം ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. 12 വയസോ അതില്‍…

Read More

കര്‍ക്കിടക ചികിത്സ മറക്കല്ലേ….

ആയുര്‍വേദത്തിലെ പരമ്പരാഗത ചികിത്സാരീതികളെ ഏറ്റവുമധികം പ്രയോജനപ്പെടുത്താവുന്ന കാലയളവാണ് മണ്‍സൂണ്‍. 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പുരാതന ആയുര്‍വേദ സമ്പ്രദായം വിശ്വസിക്കുന്നത്, മഴക്കാലത്താണ് മനുഷ്യശരീരം ഏറ്റവും ദുര്‍ബലമാകുന്നതെന്നും അതിനാല്‍ രോഗശാന്തിക്കായി ഏര്‍പ്പെടാന്‍ ഇതിലും അനുയോജ്യമായ സമയമില്ലെന്നും കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍ ആയുര്‍വേദം ഫലപ്രദമാക്കുന്നതിന് ഒരു കാരണം അന്തരീക്ഷം പൊടിരഹിതവും തണുത്തതുമായി തുടരുന്നു എന്നതാണ്. ഇത് മരുന്നുകളും ഔഷധ എണ്ണകളും ഒഴുകാന്‍ അനുവദിക്കുന്ന സുഷിരങ്ങള്‍ തുറക്കുകയും അതുവഴി ശരീരത്തിന്റെ ആരോഗ്യവും ഊര്‍ജ്ജസ്വലതയും പുന:സ്ഥാപിക്കുകയും ചെയ്യുന്നു. ശരീരത്തിലെയും മനസ്സിലെയും അധിക ഊര്‍ജ്ജവും വിഷവസ്തുക്കളും…

Read More