അഞ്ചംഗ കുടുംബം വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകളും

മധ്യപ്രദേശിൽ അഞ്ചംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഖർഗാപൂരിലാണ് സംഭവം. ധർമദാസ് സോണി(62), ഭാര്യ പൂനം(55), മകൻ മനോഹർ(27), ഭാര്യ സോനം(25) ഇവരുടെ നാല് വയസ്സുകാരൻ മകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് വാതിൽ തകർത്താണ് അകത്തുകയറിയത്. അഞ്ച് പേരുടെയും മൃതദേഹം ഒരേ സ്ഥലത്താണ് കിടന്നിരുന്നു. അതേസമയം യുവതിയുടെയും കുട്ടിയുടെയും മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകൾ കണ്ടതോടെയാണ് ദുരൂഹതക്ക് കാരണം.

Read More

തിരുവനന്തപുരത്ത് 200 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

  തിരുവനന്തപുരം ആക്കുളം റോഡിൽ 200 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ടര കോടിയോളം രൂപ വില വരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് വൻ തോതിൽ കഞ്ചാവ് കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം തച്ചോട്ടുകാവിൽ നിന്ന് 205 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

Read More

ശബരിമല സ്വർണ്ണക്കൊള്ള; സർക്കാർ സംവിധാനങ്ങൾ പറയാതെ എൻ വാസു ഒന്നും ചെയ്യില്ല, യഥാർത്ഥ കുറ്റവാളികളിലേക്ക് അന്വേഷണം എത്തണം, കെ സുരേന്ദ്രൻ

ശബരിമല സ്വർണ്ണക്കൊള്ളയിൽ യഥാർത്ഥ കുറ്റവാളികളിലേക്ക് തന്നെ അന്വേഷണം എത്തണമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നിലവിൽ കട്ടിളപ്പാളി കേസിൽ എൻ വാസുവിനെ അറസ്റ്റ് ചെയ്തത് കേസിന്റെ പുരോഗതിയുടെ ഭാഗമാണ്. എൻ വാസുവിന്റെ അറസ്റ്റിൽ മാത്രം ഇത് അവസാനിച്ചാൽ കേസ് എവിടെയും എത്തില്ല. സർക്കാർ സംവിധാനങ്ങൾ പറയാതെ വാസു ഒന്നും ചെയ്യുന്ന ആളല്ലെന്ന് എല്ലാവർക്കും അറിയാം . കടകംപള്ളിയുമായുള്ള എൻ വാസുവിന്റെ ബന്ധം എല്ലാവര്ക്കും അറിയാവുന്നതാണ്. അന്വേഷണം ഇനി കടകംപ്പളിയിലേക്കും എ കെ ജി സെന്ററിലേക്കും…

Read More

സാമ്പത്തിക തട്ടിപ്പ്: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി പാലക്കാട്ടെ വീട്ടിൽ നിന്നാണ് ആലപ്പുഴ സൗത്ത് പോലീസ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് സിനിമ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ ശ്രീകുമാർ മേനോൻ കൈപ്പറ്റിയിരുന്നു. എന്നാൽ പിന്നീട് ഇതേപ്പറ്റി ഒരു ആശയവിനിമയം നടന്നില്ലെന്നും അന്വേഷിക്കുമ്പോൾ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ഹർജി തള്ളി….

Read More

മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം: ഇന്നുമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കടകളിൽ സാധനം വാങ്ങാൻ ആര്‍ടിപിസിആര്‍ ടെസ്‌റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കിയ സർക്കാറിനെതിരെ വിമർശനം ശക്തമായിരുന്നു. എന്തുകൊണ്ട് മദ്യശാലകളിൽ എത്തുന്നവർക്ക് ഈ നിയമം ബാധകമല്ലെന്ന് ഹൈക്കോടതിയും സർക്കാരിനോട് ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇന്നുമുതല്‍ മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. ഇതുവരെ വാക്‌സിന്‍ ലഭ്യമാകാത്തവര്‍ക്കും ചില അസുഖങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു കടകളില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കടകളിലും മറ്റും…

Read More

തേജസ്വി യാദവ് ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ചു

ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. മഹാസഖ്യം നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ‘ ചലോ ബിഹാര്‍, ബദ്‌ലേ ബിഹാര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പ്രചാരണത്തിനിറങ്ങാനാണ് മഹാസഖ്യം പദ്ധതിയിടുന്നത്. ബിഹാര്‍ വികസനത്തിന് എന്‍ഡിഎയ്ക്ക് മാര്‍ഗരേഖയില്ലെന്ന് തേജസ്വി യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്‍ഡിഎ പകര്‍ത്തുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിക്കാത്തതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ തേജസ്വി യാദവ് ആഞ്ഞടിച്ചു. നിതീഷ് കുമാറിനെ…

Read More

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു:ഇനി നടപടികൾ നേരിട്ടും സ്വീകരിക്കും

ന്യൂഡല്‍ഹി: കോവിഡ്‌ വ്യാപനത്തിന്റെയും ലോക്ക്‌ഡൗണിന്റെയും പശ്‌ചാത്തലത്തില്‍ സുപ്രീം കോടതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണങ്ങളില്‍ മാറ്റം. ഒരുവര്‍ഷത്തിനു ശേഷം ഈമാസം 15 മുതല്‍ കോടതിയില്‍ നേരിട്ടും വിര്‍ച്വലായുമുള്ള നടപടികള്‍ പരീക്ഷിക്കാന്‍ പരമോന്നത നീതിപീഠം. അഭിഭാഷകരുടെയും ഹര്‍ജിക്കാരുടെയും നിരന്തര ആവശ്യം പരിഗണിച്ചാണിതെന്നു സുപ്രീം കോടതി രജിസ്‌ട്രി പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി. കോവിഡ്‌ വ്യാപനത്തെത്തുടര്‍ന്ന്‌ വീഡിയോ കോണ്‍ഫറന്‍സിങ്‌ വഴിയായിരുന്നു വിചാരണയടക്കം സുപ്രീം കോടതിയില്‍ നടന്നിരുന്നത്‌. വാക്‌സിന്‍ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ്‌ ഇതിനു മാറ്റം വരുത്താന്‍ പരമോന്നത നീതിപീഠം തയാറെടുക്കുന്നത്‌. കോവിഡിനു മുമ്ബത്തെ നടപടിക്രമങ്ങളിലേക്കുള്ള മടക്കത്തിന്റെ…

Read More

പ്രഭാത വാർത്തകൾ

  🔳പഞ്ചാബിലെ ഫിറോസ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നംഗ സമിതിയെ രൂപീകരിച്ചു. കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി സുധീര്‍കുമാര്‍ സക്‌സേന അന്വേഷണത്തിനു നേതൃത്വം നല്‍കും. സുരക്ഷാ വീഴ്ച സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. 🔳സര്‍വേ നടത്താതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കു 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്ന് എങ്ങനെ മനസിലാക്കിയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാലു സ്ഥലമുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഈ ചോദ്യം….

Read More

ദിലീപും കൂട്ടുപ്രതികളും ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും. ദിലീപ് അടക്കം അഞ്ച് പ്രതികളും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് നിർദേശിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് പ്രതികൾ. അന്വേഷണ സംഘത്തിന് മൂന്ന് ദിവസം ദിലീപിനെ രാവിലെ ഒമ്പത് മണി മുതൽ…

Read More

സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

ചേര്‍ത്തല: ചേര്‍ത്തലയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍ കണ്ടെത്തി.പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്.കോളേജിലെ അഞ്ചാം വര്‍ഷ ഫാംഡി വിദ്യാര്‍ഥിനിയാണ്.തിങ്കളാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം മുറിയില്‍ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരണമറിയുന്നത്.അപസ്മാരം സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ളതാണെന്നാണ് ബന്ധുക്കളും കോളേജ് അധികൃതരും നല്‍കുന്ന വിവരം. ഒരാഴ്ച മുമ്പാണ് വീട്ടില്‍ പോയി തിരികെ ഹോസ്റ്റലിലെത്തിയത്. കോളേജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന്…

Read More