Headlines

ആഗോള അയ്യപ്പ സംഗമം; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

രാഷ്ട്രീയ വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പ സംഗമത്തിലുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർക്ക് ഒപ്പം മത സമുദായ സംഘടന നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 9.30 മണിക്ക് തന്നെ പരിപാടി ആരംഭിക്കും. 10.30 ന് പമ്പ തീരത്ത് ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സെഷനുകൾ പൂർത്തീകരിച്ച്, സമാപന സമ്മേളനത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് അവതരിപ്പിക്കും. നാലുമണിക്ക് ശേഷം സംഗമത്തിന്…

Read More

മുതിർന്ന പൗരന്മാർക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ആഭ്യന്തര സര്‍വീസുകള്‍ക്കു മാത്രമാണിത് ബാധകം. 60 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഇളവ് ലഭിക്കുക. ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ പറയുന്നു. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഈ ഇളവ് ലഭ്യമാകണമെങ്കില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്ന ആള്‍ മുതിര്‍ന്ന ഇന്ത്യന്‍ പൗരനായിരിക്കണം. കൂടാതെ സ്ഥിരമായി ഇന്ത്യയില്‍ താമസിക്കുന്ന ആളായിരിക്കണം. യാത്ര…

Read More

പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്ക് വായ്പ പദ്ധതി

പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുളള വായ്പ പദ്ധതിയ്ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുളളവരില്‍  നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന  1.5 ലക്ഷം രൂപയും 3 ലക്ഷം രൂപയും പദ്ധതി തുകയുളള സ്വയം തൊഴില്‍ വായ്പ പദ്ധതിയാണിത്. പദ്ധതിയിലെ അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുളള തൊഴില്‍ രഹിതരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത്….

Read More

റിലയൻസ് ജിയോ: കേരളത്തിൽ 1.1 കോടി കടന്ന് വരിക്കാർ; ദേശീയ തലത്തിൽ 52 കോടി, ഐപിഒ ഉടൻ

  മുംബൈ∙ പത്തുവർഷം മുൻപ് രാജ്യത്ത് അവതരിപ്പിച്ച റിലയൻസ് ജിയോയ്ക്ക് ഇന്ന് സംസ്ഥാനത്ത് 1.119 കോടി വയർലെസ് വരിക്കാർ. 2016 സെപ്റ്റംബറിൽ 5.8 ലക്ഷം വരിക്കാരെ നേടിക്കൊണ്ടായിരുന്നു കേരളത്തിലെ തുടക്കം. ട്രായിയുടെ കഴിഞ്ഞ ജൂണിലെ കണക്കുപ്രകാരം, കേരളത്തിലെ 4.27 കോടി വയർലെസ് വരിക്കാരിൽ 26.2% ജിയോയ്ക്കാണ്.   പത്തുവർഷത്തിനിടെ ശരാശരി 35.5% വാർഷിക വളർച്ചയുമായാണ് ജിയോയുടെ മുന്നേറ്റം. 1.27 കോടി വരിക്കാരുമായി വൊഡാഫോൺ -ഐഡിയയാണ് (വിഐ )കേരളത്തിൽ ഒന്നാമത്. എയർടെലിന് 97.9 ലക്ഷവും ബിഎസ്എൻഎലിന് 89.8 ലക്ഷവും…

Read More

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം; പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം. രാത്രിയിൽ ഒരുവിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് മണി വരെ അനുവദിക്കില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. രാത്രികാല നിയന്ത്രണം ഉള്ളതിനാൽ തീയറ്ററുകളിൽ…

Read More

അമ്പലവയൽ ആശങ്കയിൽ; ഇന്ന് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ 156 ആന്റിജന്‍ ടെസ്റ്റില്‍ 18 പേര്‍ക്കും,ബത്തേരിയില്‍ നടത്തിയ ആര്‍ട്ടിപിസിആര്‍ ടെസ്റ്റില്‍ ആറുപേര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്.ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് പഞ്ചായത്തില്‍ ഇതാദ്യമാണ്.രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കവും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

Read More

ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം; കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവറുടെ ബെഞ്ചാണ് പരിഗണിക്കുക. കേസില്‍ കഴിഞ്ഞദിവസം ചാന്‍സലറായി ഗവര്‍ണര്‍ പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മെറിറ്റ് മറികടന്നാണ് മുഖ്യമന്ത്രി മുന്‍ഗണന ക്രമം നിശ്ചയിച്ചതെന്നും സിസ തോമസിനെയും ഡോക്ടര്‍ പ്രിയ ചന്ദ്രനെയും ഇരു സര്‍വകലാശാലകളിലെയും വി സിമാരായി നിയമിക്കാന്‍ അനുമതി നല്‍കണമെന്നും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ ചെയര്‍മാരായ ചര്‍ച്ച കമ്മിറ്റി പേരുകള്‍ ശുപാര്‍ശ…

Read More

‘വൻ വിജയ പ്രതീക്ഷയിൽ, 75% വോട്ടും തനിക്ക് അനുകൂലമാകും’; പി വി അൻവർ

വൻ വിജയ പ്രതീക്ഷയിലാണ് താനെന്ന് നിലമ്പൂരിലെ സ്ഥാനാർഥി പി. വി. അൻവർ. വോട്ടിംഗിൽ അടിയൊഴുക്ക് മാത്രമല്ല, മുകളിലിരുന്നവരിൽ നിന്ന് പോലും പിന്തുണ ഒഴുകിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഷോയിൽ ഉണ്ടായ വൻജനപങ്കാളിത്തം ഇതിനുള്ള ഉദാഹരണമാണെന്നും അൻവർ അഭിപ്രായപ്പെട്ടു. പോൾ ചെയ്യുന്ന വോട്ടിൽ 75% വോട്ടും തനിക്ക് അനുകൂലമാകും. താൻ രാജിവച്ച് വീണ്ടും മത്സരത്തിലേർപ്പെട്ടത് നിലമ്പൂരിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തുന്നതിനായാണ്.ജനങ്ങളെ വഞ്ചിച്ച നേതാക്കൾക്കെതിരെയാണ് താൻ തിരഞ്ഞെടുപ്പ് പോരാട്ടം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിന് വേണ്ടത് അന്താരാഷ്ട്ര വിഷയങ്ങൾ അല്ല,…

Read More

ഓസീസിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി സച്ചിന്‍

ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 2018-19ല്‍ സംഭവിച്ചതു പോലെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും മൂന്ന് മികച്ച താരങ്ങള്‍ ഇപ്പോള്‍ അവര്‍ക്കൊപ്പമുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ‘ഏതാനും മുതിര്‍ന്ന കളിക്കാരുടെ അസാന്നിധ്യം ഉണ്ടാവുകയും, അത് ഓസ്ട്രേലിയെ ബാധിക്കുകയും ചെയ്തതാണ് 2018-19ല്‍ സംഭവിച്ചത്. മൂന്ന് പ്രധാന കളിക്കാരെ അവര്‍ക്കിപ്പോള്‍ ലഭിച്ചിട്ടുണ്ട്. സ്മിത്തും വാര്‍ണറും ടീമിലേക്ക് തിരിച്ചെത്തി. ലാബുഷെയ്നെ പോലൊരു താരത്തേയും അവര്‍ക്ക് ലഭിച്ചു. അന്നത്തെ ഓസീസ് ടീമിനേക്കാള്‍ വളരെ…

Read More

സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കൊവിഡ്, 142 മരണം; 11,808 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂർ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസർഗോഡ് 709, കണ്ണൂർ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More