യൂറോ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം: ആദ്യ മത്സരത്തിൽ സ്‌പെയിൻ സ്വിറ്റ്‌സർലാൻഡിനെ നേരിടും
യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ സ്‌പെയിൻ സ്വിറ്റ്‌സർലാൻഡിനെ നേരിടും. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ രാത്രി 9.30നാണ് മത്സരം ആരംഭിക്കുന്നത്. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ അട്ടിമറിച്ചാണ് സ്വിറ്റ്‌സർലാൻഡ് ക്വാർട്ടറിലേക്ക് എത്തിയത്. ക്രൊയേഷ്യയെ തകർത്താണ് സ്‌പെയിൻ പട ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. ഗോളടി വേട്ടയുടെ ആവേശത്തിലാണ് സ്പാനിഷ് പട. ഈ യൂറോയിൽ ഒരു മത്സരത്തിൽ അഞ്ച് ഗോൾ നേടിയ ഒരേയൊരു ടീമും സ്‌പെയിനാണ്. എങ്കിലും ലോക ചാമ്പ്യൻമാരെ അട്ടിമറിച്ച് എത്തിയ സ്വിറ്റ്‌സർലാൻഡുമായുള്ള…
