നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം; ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകും. കേരളത്തെ നടുക്കിയ കേസിൽ വിധി പറയുന്നത്, ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷം. പ്രോസിക്യൂഷൻ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയിൽ 1700 ലധികം രേഖകളാണ് സമർപ്പിച്ചത്. നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23-നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായത്. ആദ്യഘട്ടത്തിൽ…

Read More

സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയ്‌ക്കെതിരെ

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – ഒഡീഷ എഫ്.സി പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് തിലക് മൈതാനിലാണ് മത്സരം. ആദ്യത്തെ കളിയിലെ തോല്‍വിക്ക് ശേഷം തുടര്‍ച്ചയായ രണ്ട് സമനിലയോടെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ വരവ്. നോര്‍ത്ത് ഈസ്റ്റുമായി ഗോള്‍രഹിത സമനില ആയിരുന്നപ്പോള്‍ കഴിഞ്ഞ കളിയില്‍ കരുത്തരായ ബെംഗളൂരുവുമായി ( 1-1 ) എന്ന സ്കോറിനാണ് കേരളം സമനിലയില്‍ പിരിഞ്ഞത്. ആഷിഖ് കുരുണിയന്‍റെ സെൽഫ് ഗോളിലാണ് ബെംഗലൂരുവിനെതിരെ കേരളം കഷ്ടിച്ച് സമനില പിടിച്ചത്.സീസണ്‍ തുടങ്ങി മൂന്ന് മത്സരങ്ങള്‍ പിന്നിട്ടിട്ടും പേരിനൊത്ത പ്രകടനം…

Read More

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; ഗൗതം കൃഷ്ണന്റെ വീട് ഇന്ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും

  പ്രതിഷേധം ശക്തമാകുന്നതിനിടെ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ മുഖ്യമന്ത്രി എത്തും. കൊല്ലം നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ പന്ത്രണ്ട് മണിയോടെ മുഖ്യമന്ത്രി എത്തും.     നീണ്ടകരയില്‍ വള്ളം മറിഞ്ഞ് അപകടത്തില്‍ മരണപ്പെടുകയും കാണാതാവുകയും ചെയ്ത മത്സ്യ തൊഴിലാളികളുടെ ഭവനമാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ശ്രീ.ഷിബു ബേബി ജോണിനൊടൊപ്പമായിരിക്കും സന്ദര്‍ശനം.   അതേസമയം, മുതലപ്പൊഴിയില്‍ കാണാതായ ഷിജിനു വേണ്ടി പ്രാദേശിക സ്‌കൂബ ടീം ഇന്നലെ രാവിലെ പരിശോധനയ്ക്ക് ഇറങ്ങിയെങ്കിലും പുരോഗതി ഉണ്ടാകാത്തതിനെ…

Read More

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ബാവലി ചെക്ക് പോസ്റ്റിൽ 30 ലക്ഷത്തിന്റെ ലഹരി മരുന്ന് വേട്ട: 20,000 പായ്ക്കറ്റ് ഹാൻസ് പിടികൂടി

മാനന്തവാടി: വയനാട് എക്സൈസ് ഇൻ്റലിജൻസും ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്ന് 20000 പാക്കറ്റ് ഹാൻസും കൂളും അടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ലഹരി വസ്തുക്കൾ KL79 0768 നമ്പർ മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കൊണ്ടുവരികയായിരുന്നു. ചെറുപുഴ സ്വദേശികളായ ഡ്രൈവർ ഷിഹാബ് (27) , സഹായി നീരജ് (23) എന്നിവരെ കസ്റ്റഡിയിൽ എടുത്തു. മൈസൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്നു ഇത്. വിപണിയിൽ ഉദ്ദേശം 30 ലക്ഷം രൂപയോളം വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്….

Read More

തിങ്കളാഴ്​ച മുതല്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കും: സർക്കാറിനെതിരെ വ്യാപാരികള്‍

  കോഴിക്കോട്​: കടതുറക്കല്‍ സമരം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. തിങ്കളാഴ്​ച മുതല്‍ ജില്ലയില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകളില്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍ പറഞ്ഞു ​. പ്രതിവാര കോവിഡ്​ വ്യാപനക്കണക്കിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകള്‍ തീരുമാനിച്ചതോടെ ജില്ലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും കടകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ്​ വ്യാപാരികള്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നത്​. എന്നാൽ ജൂലൈ 26ന്​ മിഠായിത്തെരുവില്‍ പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനമാകെ പടര്‍ന്നിരുന്നു. പിന്നീട്​…

Read More

കൊവിഡ് വ്യാപനം; കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

കോഴിക്കോട്: നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം മാര്‍ക്കറ്റില്‍ സപ്തംബര്‍ 23ന് നടത്തിയ കൊവിഡ് പരിശോധനയില്‍ 200ഓളം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സപ്തംബര്‍ 24 മുതല്‍ 30വരെയാണ് മാര്‍ക്കറ്റ് അടക്കുക. പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും പ്രവേശനമുണ്ടാവില്ല.   നിരോധനമേര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലിസിനെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറിയുമായി പാളയം മാര്‍ക്കറ്റിലേക്കുവരുന്ന വണ്ടികള്‍…

Read More

കുഴൽപ്പണ കേസ്: അന്വേഷണം തന്റെ മകൻ ഹരികൃഷ്ണനിലേക്ക് എത്തില്ലെന്ന് സുരേന്ദ്രൻ

  കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം തന്റെ മകൻ ഹരികൃഷ്ണനിലേക്ക് എത്തില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മാധ്യമങ്ങൾ നൽകുന്നത് വ്യാജവാർത്തകളാണ്. എന്റെ മകൻ എന്തിനാണ് ധർമരാജനെ വിളിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു ഒരു കുറ്റവും ചെയ്യാതെ 300 കേസുകളിൽ പ്രതിയായ ആളാണ് ഞാൻ. ഈ സർക്കാരിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാണ് ഇവിടെയിരിക്കുന്നത്. ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Read More

വയനാടിന് സ്വന്തമായി മെഡിക്കൽ കോളജ് വരുന്നു; സുപ്രധാന തീരുമാനവുമായി പിണറായി സർക്കാർ

വയനാട് ജില്ലയിൽ സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിഎം വിംസ് എന്ന സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനുള്ള നിർദേശം സർക്കാർ വേണ്ടെന്ന് വെച്ചു. സ്വന്തം നിലയിൽ സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളജ് സ്ഥാപിക്കാനാണ് തീരുമാനമായത്. സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നതിനായി ഡി എം വിംസ് മുന്നോട്ടു വെച്ച നിർദേശങ്ങൾ അപ്രായോഗികമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. ഇത് കണക്കിലെടുത്താണ് സ്വന്തം നിലയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ സർക്കാർ…

Read More

കേരളത്തില്‍ SIR നടപടികള്‍ തുടരും; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യാവാങ്മൂലം നല്‍കണം

കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ തുടരും. എസ്‌ഐആര്‍ നീട്ടിവെയ്ക്കണമെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യാവാങ്മൂലം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. അടുത്ത മാസം രണ്ടിന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. നിലവില്‍ കേരളത്തിലെ പ്രശ്‌നം വ്യത്യസ്തമെന്ന് ചീഫ് ജസ്റ്റീസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് സൂചിപ്പിച്ചു. കേരളത്തിന്റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് രണ്ടിന് തീരുമാനിക്കാം എന്ന് സുപ്രീംകോടതി അറിയിച്ചു. ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി അറിയിച്ചു. ബിഎല്‍ഒമാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നു എന്ന് ഹര്‍ജിക്കാര്‍…

Read More