അഭയ കൊലക്കേസിൽ വിചാരണ പൂർത്തിയായി; വിധി ഈ മാസം 22ന്
സിസ്റ്റർ അഭയ കൊലപാതക കേസിൽ വിചാരണ പൂർത്തിയായി. ഈ മാസം 22ന് കേസിൽ വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ പൂർത്തിയായത്. അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ വിധി വരുന്നത്. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം കോടതിയിൽ പൂർത്തിയായിരുന്നു. കേസിൽ താൻ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫാദർ കോട്ടൂർ വാദിച്ചത്. മൂന്നാം സാക്ഷിയായ അടയ്ക്കാ രാജു സംഭവ ദിവസം പുലർച്ചെ…
