Headlines

യതീഷ് ചന്ദ്രയ്ക്ക് കർണാടകയിലേക്ക് മാറ്റം; ഉത്തരവ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി

യതീഷ് ചന്ദ്ര ഐപിഎസ് കർണാടകയിലേക്ക് മാറുന്നു. നിലവിൽ കെ എ പി നാലാം ബറ്റാലിയന്റെ ചുമതലയാണ് യതീശ് ചന്ദ്രയ്ക്കുള്ളത്. ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ നേരത്തെ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. യതീഷ് ചന്ദ്രക്ക് സംസ്ഥാനം വിടാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര വകുപ്പിന് നൽകി.

Read More

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്! താപനില ഉയരുന്നു; നാളെ 8 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, പാലക്കാട്, കാസർഗോഡ്, ആലപ്പുഴ കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളെയുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും. പാലക്കാട് കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. ആലപ്പുഴ കോട്ടയം തൃശൂർ മലപ്പുറം കോഴിക്കോട് ജില്ലയിൽ 36 ഡിഗ്രി…

Read More

വിഎസിന്റെ ആരോഗ്യനില തൃപ്തികരം; സിപിഐഎം

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് സിപിഐഎം നേതൃത്വം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ടി പി രാമകൃഷ്ണൻ എന്നിവർ വിഎസിനെ സന്ദർശിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ഇന്ന് രാവിലെ ആണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മെഡിക്കൽ ഐസിയുവിലാണ് വി എസ്.

Read More

ഡി രാജ സെക്രട്ടറിയായി തുടരുമോ?; സിപിഐ പാർട്ടി കോൺഗ്രസ് ചണ്ഡിഗഡിൽ

സിപിഐ 25-ാം പാർടി കോൺഗ്രസിന് ഇന്ന് ചണ്ഡിഗഡിൽ തുടക്കമാകും. പ്രായ പരിധി പിന്നിടുന്ന ഡി രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമോ എന്നതാണ് ആകാംക്ഷ. മൊഹാലിയിലെ ജഗത്പുര ബൈപാസ് റോഡിലെ സബ്ജി മണ്ഡിയിൽ വൈകീട്ട് മൂന്നിന് നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് പാർട്ടി കോണ്ഗ്രസിന് തുടക്കമാകുക. സുരവരം സുധാകർ റെഡ്ഡി നഗറിൽ തിങ്കളാഴ്ച‌ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സിപിഐഎം, സിപിഐ (എം എൽ), ഫോർവേർഡ് ബ്ലോക്, ആർ എസ് പി എന്നീ ഇടതു പാർട്ടിനേതാക്കൾ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് പ്രതിനിധി…

Read More

പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം

പാലക്കാട് തച്ചനാട്ടുകരയിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി. ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാർക്ക് കുറഞ്ഞത്തിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു. ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂളിനെതിരെയാണ് പരാതി. ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തി. സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം…

Read More

വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള അവസാന ഘട്ട ഡ്രൈ റൺ വെള്ളിയാഴ്ച

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ വെള്ളിയാഴ്ച വീണ്ടും നടത്തും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡ്രൈ റൺ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ അറിയിച്ചു. ജനുവരി 2ന് രാജ്യത്തെ 116 ജില്ലകളിലായി 259 കേന്ദ്രങ്ങളിൽ നടന്നിരുന്നു. ഇത് വിജയകരമായിരുന്നുവെന്നും ഇതിന്റെ ഫലങ്ങൾ കൂടി വിലയിരുത്തിയാകും വാക്‌സിൻ വിതരണം എങ്ങനെ നടത്തണമെന്ന നടപടിക്രമങ്ങൾ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി സംസ്ഥാനങ്ങൾക്കുള്ള വാക്‌സിൻ വിതരണം ജനുവരി 13ന് തുടങ്ങാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്….

Read More

കരിപ്പൂർ വിമാനപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിക്കിടയില്‍ മഹാദുരന്തമായി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകടം. ദുബൈയില്‍നിന്ന് 190 പേരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാന്‍ഡിങിനിടെ അപകടത്തില്‍ പെട്ടത്.   റണ്‍വെയില്‍നിന്ന് തെന്നിമാറി ഒരു മതില്‍ ഇടിച്ച് ഏതാണ്ട 35 താഴ്ചയിലേക്ക് വീമാനം പതിക്കുകയായിരുന്നു. നിലത്ത് ഇടിച്ചുവീണ വിമാനം രണ്ടായി പിളര്‍ന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്‍ സിവില്‍ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു

Read More

പി.എം കുസുമിൽ വിജിലൻസ് അന്വേഷണം വേണം; പരാതി നൽകി രമേശ് ചെന്നിത്തല

കേരളത്തിലെ കർഷകർക്ക് സൗജന്യ സൗരോർജ പമ്പുകൾ നൽകുന്ന കേന്ദ്ര പദ്ധതിയായ പി.എം കുസുമിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. വിജിലൻസ് ഡയറക്ടർക്കാണ് അനർട്ട് നടത്തിയ 100 കോടിയോളം രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല പരാതി നൽകിയത്. അഴിമതി നടത്തിയെന്ന് സൂചിപ്പിക്കുന്ന രേഖകൾ അടക്കമാണ് പരാതി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചേർക്കണമെന്നും പരാതിയിൽ പറയുന്നു. പദ്ധതിയുടെ തുടക്കം മുതലുള്ള ക്രമക്കേടുകളുടെ ടെൻഡർ നടപടികളും അന്വേഷണ വിധേയമാക്കണം എന്നാണ് ആവശ്യം….

Read More

പ്രതീക്ഷ മങ്ങുന്നു; മരുന്ന് പരാജയം: പ്രയോജനമില്ലെന്ന് ലോകാരോഗ്യസംഘടന

വാഷിങ്ടണ്‍; കൊറോണയ്ക്കെതിരെ ഫലപ്രദമാകുമെന്ന മരുന്ന് പരാജയമെന്ന് കണ്ടെത്തല്‍. റെംഡിസിവിര്‍ എന്ന മരുന്ന് കൊവിഡ് മരണങ്ങള്‍ കുറയ്ക്കുന്നതിന് പര്യാപ്തമല്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 30 രാജ്യങ്ങളില്‍ നിന്നായുള്ള 11,000 പേരില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നടത്തിയ ക്ലിനിക്കല്‍ ട്രയലിലാണ് മരുന്ന് കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്   റെംഡെസിവിര്‍, മലേറിയക്കെതിരേ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍, ആന്റി എച്ച്ഐവി മരുന്ന് കോമ്പിനേഷന്‍ ലോപിനാവിര്‍ / റിറ്റോണാവീര്‍, ഇന്റര്‍ഫെറോണ്‍ എന്നിവയുള്‍പ്പെടെയുള്ള നാല് മരുന്നുകളാണ് ആളുകളില്‍ പരീക്ഷിച്ചത്. എന്നാല്‍ ഇവയൊന്നും മരണ നിരക്ക് കുറയ്ക്കാനോ, രോഗം…

Read More

ഗുരുതരാവസ്ഥയില്ലാത്ത രോഗികളെ വീട്ടിൽ തന്നെ ചികിത്സിക്കാൻ സാധ്യത തേടി സർക്കാർ

ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ തന്നെ നിരീക്ഷിച്ച് ചികിത്സിക്കാനുള്ള സാധ്യതകൾ സർക്കാർ തേടുന്നു. കൊവിഡ് കേസുകൾ സംസ്ഥാനത്ത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സാധ്യത തേടുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ട് ദിവസവും കൊവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നിരുന്നു. ഇന്നലെ മാത്രം പ്രതിദിന കണക്ക് 152ൽ എത്തിയിരുന്നു. ആഗസ്റ്റ് മധ്യത്തോടെ കേരളത്തിലെ കൊവിഡ് കേസുകൾ പന്ത്രണ്ടായിരത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. നിലവിൽ തുടർച്ചയായി 300ഓളം പേരെയാണ് ദിനംപ്രതി പുതുതായി ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. രോഗികൾ വർധിച്ചാൽ ആശുപത്രികൾ നിറഞ്ഞു…

Read More