കരിപ്പൂർ വിമാനപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിക്കിടയില്‍ മഹാദുരന്തമായി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകടം. ദുബൈയില്‍നിന്ന് 190 പേരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാന്‍ഡിങിനിടെ അപകടത്തില്‍ പെട്ടത്.

 

റണ്‍വെയില്‍നിന്ന് തെന്നിമാറി ഒരു മതില്‍ ഇടിച്ച് ഏതാണ്ട 35 താഴ്ചയിലേക്ക് വീമാനം പതിക്കുകയായിരുന്നു. നിലത്ത് ഇടിച്ചുവീണ വിമാനം രണ്ടായി പിളര്‍ന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്‍ സിവില്‍ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു