Headlines

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 360 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,560 രൂപയിലെത്തി. 4965 രൂപയാണ് ഗ്രാമിന്റെ വില കഴിഞ്ഞ രണ്ട് ദിവസമായി പവന്റെ വില 372,00 രൂപയിൽ തുടരുകയായിരുന്നു. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1898.31 ഡോളറായി ഉയർന്നു. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന് 50,584 രൂപയിലെത്തി.

Read More

ഏകദിന പൂരത്തിന് ഇന്ന് തുടക്കം; ടെസ്റ്റ്, ടി20 പരമ്പരക്ക് പിന്നാലെ വൈറ്റ് വാഷ് പ്രതീക്ഷ വെച്ച് ഇന്ത്യ

ടെസ്റ്റ് പരമ്പരയും ടി20 പരമ്പരയും സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും നേടാനായി ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്നു പൂനെയിൽ ഡേ നൈറ്റ് മത്സരങ്ങളാണ്. ഉച്ചയ്ക്ക് ശേഷം 1.30നാണ് മത്സരം ആരംഭിക്കുന്നത് ടെസ്റ്റ് പരമ്പര 3-1നും ടി20 പരമ്പര 3-2നും നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. രോഹിത് ശർമയും ശിഖർ ധവാനും ഇന്നിംഗ്‌സ് ഓപൺ ചെയ്യും. മൂന്നാമനായി കോഹ്ലി ഇറങ്ങും. ശ്രേയസ്സ്, അയ്യർ, റിഷഭ് പന്ത് എന്നിവർ തുടർന്നിറങ്ങും. കെഎൽ രാഹുൽ, കൃനാൽ പാണ്ഡ്യ, വാഷിംഗ്ടൺ…

Read More

വാക്‌സിൻ ഇടവേള; കേന്ദ്ര സർക്കാരിന്റെ അപ്പീൽ നാളെ പരിഗണിക്കും’

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ ഇടവേള കുറച്ച നടപടിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് കേന്ദ്രം അപ്പീൽ നൽകിയിരിക്കുന്നത്. വാക്‌സിൻ നയത്തിൽ കോടതിയുടെ ഇടപെടൽ തെറ്റാണെന്നാണ് കേന്ദ്രസർക്കാർ വ്യക്‌തമാക്കുന്നത്‌. കൂടാതെ കോടതി ഇടപെട്ടാൽ വാക്‌സിൻ വിതരണം ശരിയായ രീതിയിൽ നടക്കില്ലെന്നും, കൃത്യമായ പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് 84 ദിവസത്തെ ഇടവേള നിശ്‌ചയിച്ചിട്ടുള്ളതെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്….

Read More

‘ബിജെപിക്കാരേ, തയ്യാറായിക്കോളൂ, ഒരു ഹൈഡ്രജന്‍ ബോംബ് വരുന്നു; മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല’ : രാഹുല്‍ഗാന്ധി

വോട്ട് കൊള്ളയില്‍ ഉടന്‍ തന്നെ ‘ഹൈഡ്രജന്‍ ബോംബ്’ പൊട്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹൂല്‍ ഗാന്ധി. വോട്ട് മോഷ്ടിക്കുന്നു എന്നതിനർത്ഥം അധികാരവും മോഷ്ടിക്കുന്നു എന്നതാണ്. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തിൽ അധികം കള്ള വോട്ടുകൾ നടന്നു. അധിക വേട്ടുകൾ എല്ലാം ലഭിച്ചത് ബിജെപിക്ക്. ആരോപണം ഉയർത്തിയത് കൃതമായ രേഖകൾ വച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ഭരണഘടനയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, അതുകൊണ്ടാണ് ഞങ്ങള്‍ ഒരു യാത്ര നടത്തിയത്. ഞങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വലിയ തോതില്‍ ആളുകള്‍ പുറത്തിറങ്ങി…

Read More

ഇനി വഴി ചോദിച്ച് ചോദിച്ച് പോകാം ; പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്

യാത്രകൾ കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിൾ. വാഹനമോടിക്കുമ്പോൾ ശ്രദ്ധതെറ്റാതെ മാപ്പുമായി സംവദിക്കാനും , വഴിയിലെ വിവരങ്ങൾ ചോദിച്ചറിയാനും ഈ ഫീച്ചർ സഹായിക്കും. ഹാൻഡ് ഫ്രീ ഡ്രൈവിങ് അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പുതിയ പത്ത് ഫീച്ചറുകളാണ് ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഗൂഗിൾ ജെമിനിയുടെ പിന്തുണയോടെ എഐ ഫീച്ചറുകള്‍ ഉൾപ്പെടുത്തിയാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പ് നൽകിയതിൽ വച്ച് ഏറ്റവും വലിയ എഐ സംയോജനമായിരിക്കുമിതെന്നാണ് ഗൂഗിള്‍ പറയുന്നത്. യാത്ര ചെയ്യുമ്പോൾ…

Read More

ശ്രേയാംസ്കുമാർ എംപി യുടെ കോവിഡ് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

  കൽപറ്റ: രാജ്യസഭാ എംപി ആയ എം വി ശ്രേയാംസ്കുമാർ എംപിയുടെ കോവിഡ് ഹെൽപ് ഡെസ്ക് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. കൽപറ്റയിലുള്ള എംപിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുകയാണ് ഓഫീസിന്റെ ലക്‌ഷ്യം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഏതാവശ്യത്തിനും ബന്ധപ്പെടാനുള്ള നമ്പർ: 9961500900

Read More

മുടി പിന്നിയിട്ടാൽ പെട്ടന്ന് വളരുമെന്ന് പറയുന്നതിലെ സത്യമെന്ത് ?

മുടി വളരാൻ പെൺകുട്ടികൾ പല ടിപ്സും പയറ്റി നോക്കാറുണ്ട്. ഇതിൽ ചിലതെല്ലാം വിജയം കാണാറുണ്ട്. മുടിക്ക് വേണ്ടത് ആരോഗ്യമാണ്. അതിനു വളരെ ശ്രദ്ധയോട് കൂടിവേണം മുടിയെ പരിപാലിക്കാൻ. ഒപ്പം, മുടി പിന്നിയിട്ടാൽ പെട്ടന്ന് നീളം വെയ്ക്കുമെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ, അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വിഷയമല്ല. മുടി പിന്നിയിടുന്നത് നല്ലതിനാണെന്ന ധാരണയുണ്ട്. കൂടാതെ, ഉറങ്ങാൻ കിടക്കുമ്പോൾ മുടി പിന്നിയിട്ടാൽ അത് മുടിയുടെ നീളം പെട്ടന്ന് വർധിക്കാൻ കാരണമാകുമെന്ന് പറയുന്നതിലെ സത്യമെന്താണെന്ന് നോക്കാം. മുടി പിന്നിയിട്ടെന്ന് കരുതി നീളം…

Read More

വയനാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്നിൽ കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പൂവന്നിക്കുംതടത്തിൽ അനൂപ്(37), ഷിനു (35) എന്നിവരാണ് മരിച്ചത്. മൃഗങ്ങളെ തടയാനായി സ്ഥാപിച്ച വൈദ്യുതി വയറിൽ നിന്നാണ് ഷോക്കേറ്റത്. സ്ഥലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർ പരിശോധന നടത്തി. കരിങ്കണ്ണിക്കുന്നിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് അനൂപും ഷിനുവും കോഴിഫാം നടത്തിയിരുന്നത്. നായ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു മൃതദേഹം കൽപ്പറ്റയിലെ വിവിധ ആശുപത്രികളിലേക്ക്…

Read More

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

  കൊല്ലം കൊട്ടിയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കളീക്കൽ കടപ്പുറം സ്വദേശി സാദിഖ്(35) ആണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട്ടിലെ കടലൂരിൽ നിന്നാണ് പോലീസ് പിടികൂടിയത് പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്ത ശേഷം അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് എതിർത്തപ്പോൾ ദേഹോപദ്രവം ഏൽപ്പിച്ചതായും പോലീസ് പറഞ്ഞു.

Read More

സാങ്കേതിക സർവകലാശാലയിൽ വി സിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല; ഉത്തരവ് പുറത്ത്

സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല. വി സിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഗോപിനാണ് ചുമതല നൽകിയത്. ഉത്തരവ് പുറത്തിറക്കി. വി സിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിയമനം.നിലവിൽ ജോയിൻറ് രജിസ്ട്രാർ കൂടിയാണ് ഗോപിൻ. സിൻഡിക്കേറ്റ് -വിസി പോര് മൂലം കഴിഞ്ഞ മൂന്ന് മാസങ്ങളായി സർവകലാശാലയിൽ രജിസ്ട്രാർ ഇല്ലായിരുന്നു. ഫെബ്രുവരിയിൽ രജിസ്ട്രാർ മാറിയശേഷം ബിന്ദുകുമാരിക്കായിരുന്നു രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നത് എന്നാൽ ഇവർ മെയ് മാസത്തിൽ റിട്ടയേർഡ് ആയതിന്ശേഷം മറ്റാരെയും ഈ ചുമതല ഏൽപ്പിച്ചിരുന്നില്ല….

Read More