കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ഒന്നാംപ്രതി ടി.ആര്‍ സുനില്‍ കുമാര്‍ പിടിയില്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടി.ആര്‍ സുനില്‍ കുമാര്‍ പിടിയില്‍. തൃശൂരില്‍ നിന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ഇയാൾ മുന്‍പ് കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. നിലവില്‍ ആറ് പേരാണ് കേസില്‍ പ്രതികളായുള്ളത്. ഒളിവില്‍ പോയ ഇവര്‍ക്ക് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂര്‍ ബാങ്കിലെ പ്രാഥമിക…

Read More

തിരുവനന്തപുരം ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി ഉത്തരവ് പുറത്തിറങ്ങി. നാളെ രാവിലെ ആറ് മണി മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. നഗരപരിധിയില്‍ രാത്രി കര്‍ഫ്യൂ ഏഴ് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാക്കി. ജില്ലയിലെ മറ്റിടങ്ങളില്‍ രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കര്‍ഫ്യു രാവിലെ 7 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെയും കടകള്‍ തുറക്കാം. പലചരക്ക്, പച്ചക്കറി,…

Read More

എ കെ ശശീന്ദ്രന്റെ സഹോദരിപുത്രിയുടെ മരണം കൊലപാതകം; കൊലയ്ക്ക് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തെന്ന് പൊലീസ്

കണ്ണൂര്‍ അലവിലില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിപുത്രിയുടെ മരണം കൊലപാതകമെന്ന് നിഗമനം. ഭര്‍ത്താവ് പ്രേമരാജന്‍ എ കെ ശ്രീലേഖയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കരുതുന്നത്. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി രക്തം വാര്‍ന്ന നിലയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് അനന്തന്‍ റോഡിലെ കല്ലാളത്തില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡ്രൈവര്‍ വീട്ടില്‍ എത്തി കോളിംഗ് ബെല്‍ അടിച്ച് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ…

Read More

വയനാട് തിരുനെല്ലിയിൽ രണ്ട് ആടിനെ കടുവ കടിച്ചു കൊന്നു

കൽപ്പറ്റ: തിരുനെല്ലിയിൽ  രണ്ട് ആടിനെ കടുവ കടിച്ചു കൊന്നു ഒന്നിനെ കൊണ്ടു പോയി. അപ്പ പാറ ചേകാടിതുണ്ട് കാപ്പ് കോളനിയിലെ ലക്ഷമി ചന്ദ്രൻ്റെ അടിനെയാണ് കോളനി പരിസരത്ത് നിന്ന് കടുവ കടിച്ചു കൊന്നത് കഴിഞ്ഞാഴ്ച്ച മറ്റൊരു ആടിനെയും കടുവ കടിച്ചു കൊന്നിരുന്നു ഒരാളുടെ പോത്തിനേയും കഴിഞ്ഞ ദിവസം കടുവ ഓടിച്ചതായും നാട്ടുകാർ പറഞ്ഞു പരിസരത്ത് കടുവ തമ്പടിച്ചിരിക്കുന്നതായും സമീപവാസികൾ പറഞ്ഞു കടുവയെ തുരത്താൻ വനം വകുപ്പ് നടപടി സ്വീകരണ മെന്നാവിശ്യവു’ ഉയരുന്നുണ്ട് പ്രദേശത്ത് ആദിവാസികളും മറ്റ് സാധാരണ…

Read More

കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പുകഴ്ത്തി മനേക ഗാന്ധി

കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പുകഴ്ത്തി മനേക ഗാന്ധി. കോവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂര്‍ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ബാസ് വടക്കന്‍ മനേക ഗാന്ധിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് മേനകാ ​ഗാന്ധി മലപ്പുറത്തുകാരെ പുകഴ്ത്തിയത്. വിമാന ദുരന്തമുണ്ടായ സമയത്ത് മികച്ച ഇടപെടലാണു മലപ്പുറത്തുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് മനേക ഗാന്ധി പ്രശംസിച്ചു….

Read More

സംസ്ഥാനം 50 ശതമാനം വാക്‌സിനേഷന്‍ കൈവരിച്ചു: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധികം പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ വേളയില്‍ ഇത്രയും പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കി സുരക്ഷിതരാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. മാത്രമല്ല 94 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുമായി. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 77.37 ശതമാനവും രണ്ടാം…

Read More

അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തി താലിബാന്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ അധികാരം കൈയ്യടക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള കയറ്റുമതിയും ഇറക്കുമതിയും താലിബാന്‍ നിര്‍ത്തിലാക്കിയതായി റിപ്പോര്‍ട്ട്. ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്. ‘അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാന്‍ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. നിലവില്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്’ – അജയ് സഹായ് പറഞ്ഞു. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനില്‍ ഇന്ത്യയ്ക്ക്…

Read More

തനിക്കെതിരായ പാര്‍ട്ടി രേഖ പുറത്തായതില്‍ പാര്‍ട്ടിയെ പരാതി അറിയിച്ച് ജി സുധാകരന്‍

തനിക്കെതിരായ പാര്‍ട്ടി രേഖ പുറത്തായതില്‍ പാര്‍ട്ടിയെ പരാതി അറിയിച്ച് ജി സുധാകരന്‍. റിപ്പോര്‍ട്ട് ചോര്‍ത്തിയവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് ജി സുധാകരന്റെ ആവശ്യം. വിവാദങ്ങള്‍ക്കിടെ പഴയ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ആസൂത്രണമുണ്ടായെന്നും ജി സുധാകരന്‍ ആരോപിച്ചു. റിപ്പോര്‍ട്ട് പുറത്തുവിട്ടയാളെ കണ്ടെത്തുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ജി സുധാകരന് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. നവംബര്‍ ആദ്യവാരം ചേരുന്ന ജില്ലാ കമ്മറ്റിയില്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ വ്യക്തമാക്കും. പാര്‍ട്ടിയെ ബാധിക്കുന്ന പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ജി സുധാകരും മറ്റു നേതാക്കള്‍ക്കും പാര്‍ട്ടി…

Read More

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്; ട്രംപ് ലക്ഷ്യം വയ്ക്കുന്നതെന്ത്?

  യൂറോപ്പില്‍ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 4 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കണ്‍സേര്‍വേറ്റീവ് ആശയങ്ങളെ പല മേഖലകളില്‍ ശക്തിപ്പെടുത്തുന്നതിനായി മാറ്റിവച്ച 25 മില്യണ്‍ ഡോളറില്‍ നിന്നാണ് ഈ തുക മാറ്റിവയ്ക്കുക എന്നാണ് റിപ്പോര്‍ട്ട്. ട്രംപും വിവിധ യൂറോപ്യന്‍ ഭരണകൂടങ്ങളും നേതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ശക്തമാകുന്നതിനിടെയാണ് യൂറോപ്പില്‍ വലതുപക്ഷ ആശയങ്ങള്‍ ശക്തിപ്പെടുത്താന്‍ മാധ്യമങ്ങളെ സഹായിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നത്. (Trump Plans $4 Million For Right-Wing Media In…

Read More

രണ്ട് വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല; വി സിയുടെ ഭാഷ കണ്ട് ഞെട്ടിയെന്ന് ഗവർണർ

  ഡി ലിറ്റ് വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസലറുടെ ഭാഷയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടി. ലജ്ജാകരമായ ഭാഷയാണ് വി സി ഉപയോഗിച്ചത്. രണ്ട് വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെന്നും ഗവർണർ പരിഹസിച്ചു ചാൻസലർ ആവശ്യപ്പെട്ടിട്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാൻസലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാൻ ലജ്ജ തോന്നുകയാണ്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകി ആദരിക്കാൻ ആവശ്യപ്പെട്ടപ്പോൾ…

Read More