Headlines

തനിക്കെതിരായ പാര്‍ട്ടി രേഖ പുറത്തായതില്‍ പാര്‍ട്ടിയെ പരാതി അറിയിച്ച് ജി സുധാകരന്‍

തനിക്കെതിരായ പാര്‍ട്ടി രേഖ പുറത്തായതില്‍ പാര്‍ട്ടിയെ പരാതി അറിയിച്ച് ജി സുധാകരന്‍. റിപ്പോര്‍ട്ട് ചോര്‍ത്തിയവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് ജി സുധാകരന്റെ ആവശ്യം. വിവാദങ്ങള്‍ക്കിടെ പഴയ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ആസൂത്രണമുണ്ടായെന്നും ജി സുധാകരന്‍ ആരോപിച്ചു. റിപ്പോര്‍ട്ട് പുറത്തുവിട്ടയാളെ കണ്ടെത്തുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ജി സുധാകരന് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

നവംബര്‍ ആദ്യവാരം ചേരുന്ന ജില്ലാ കമ്മറ്റിയില്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ വ്യക്തമാക്കും. പാര്‍ട്ടിയെ ബാധിക്കുന്ന പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ജി സുധാകരും മറ്റു നേതാക്കള്‍ക്കും പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.