എവിടെ പുതിയ കെപിസിസി പ്രസിഡന്റ്?; നിയമനം നീളുന്നത് സർക്കാർ– പാർട്ടി സമവാക്യത്തെ ബാധിക്കുന്നു

  തിരുവനന്തപുരം ∙ വി.ഡി.സതീശൻ സർക്കാർ വന്നിട്ട് 80 ദിവസം പിന്നിട്ടിട്ടും പുതിയ കെപിസിസി പ്രസിഡന്റ് സംബന്ധിച്ച ചർച്ച തുടങ്ങിയിട്ടു തന്നെയില്ല. പാർട്ടിയും സർക്കാരും തമ്മിൽ വേണ്ട ഏകോപനത്തെയും പരസ്പര പിന്തുണയെയും ഇതു കാര്യമായി ബാധിക്കുന്നുവെന്ന വിമർശനം കോൺഗ്രസിൽ ശക്തമായി.   സർക്കാരുമായി ബന്ധപ്പെട്ട നയപരവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ പാർട്ടിതലത്തിൽ ആലോചിക്കുന്നതും അങ്ങനെ സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ പാർട്ടി ഏറ്റെടുത്ത് ജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുന്നതുമാണു കേരളത്തിലെ രീതി. കെപിസിസി പ്രസിഡന്റായിരുന്ന സണ്ണി ജോസഫ് മന്ത്രിയായതിനെ തുടർന്ന് പുതിയ…

Read More

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

  ഭോപ്പാല്‍: ഓപ്പറേഷന്‍ സിന്ദൂർ രാജ്യത്തോട് വിശദീകരിച്ച കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപത്തില്‍ മന്ത്രി വിജയ് ഷായെ സംരക്ഷിച്ച് മധ്യപ്രദേശ് സർക്കാർ. കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചു. ഇക്കാര്യം സുപ്രീംകോടതിയെ മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിക്കും. പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ അംഗീകരിച്ചു.     വിജയ് ഷായ്ക്ക് എതിരെ പരാതിക്കാരില്ല എന്നും കേണല്‍ സോഫിയ ഖുറേഷിയുടെ പേര്…

Read More

കേരള സർവകലാശാല സംഘർഷം; എസ്എഫ്ഐയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ.സിസ തോമസ്

കേരള സർവകലാശാലയിലെ പോരിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ. സിസ തോമസ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും പരാതിയിൽ പറയുന്നു. കുറ്റക്കാരെ കണ്ടെത്തി മേൽനടപടികൾ സ്വീകരിക്കണമെന്നും സിസ തോമസ് പരാതിയിൽ വ്യക്തമാക്കി. സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. കേരള സർവകലാശാല ആസ്ഥാനത്തെ കവാടം തള്ളിത്തുറന്ന പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത്…

Read More

വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി; നാളെ മുതൽ മൊബൈൽ ആർടിപിസിആർ ലാബും

വിദേശത്ത് നിന്ന് കേരളത്തിലേക്കെത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വെച്ച് എല്ലാവർക്കും സൗജന്യമായി ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാൻ വരുന്നവർക്കെല്ലാം ഉടനെ പരിശോധന നിർബന്ധമാക്കും. കൊവിഡ് വ്യാപനം കേരളത്തിൽ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് മൊബൈൽ ആർടിപിസിആർ പരിശോധനാ ലാബുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. പരിശോധനക്ക് 448 രൂപ മാത്രമാണ്…

Read More

കുന്നംകുളം കസ്റ്റഡി മർദനം; പ്രതിഷേധത്തിന് അയവില്ല, കെ സി വേണുഗോപാൽ ഇന്ന് തൃശൂരിൽ

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധത്തിന് അയവില്ല. നാലു പൊലീസുകാരെയും സസ്പെൻഡ് ചെയ്തെങ്കിലും പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും. പൊലീസുകാരുടെ വീട്ടിലേക്ക് അടക്കം വലിയ മാർച്ച് ആണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് തൃശൂരിൽ എത്തുന്ന സെക്രട്ടറി കെ സി വേണുഗോപാൽ പരുക്കേറ്റ വി എസ് സുജിത്തുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ നാലു പൊലീസുകാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ്…

Read More

കവടിയാർ കൊട്ടാരത്തിൽ കവർച്ച; 2 കോടി മൂല്യമുള്ള സ്വർണം മോഷ്ടിച്ചു

കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ, 3 പവനോളം വരുന്ന പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വർണപാദസരം , കറുത്ത മുത്തും സ്വർണമുത്തും ഇടകലർന്ന പാദസരം ഉദ്ദേശം 2 പവൻ, വീതിയുള്ള ഇല ഡിസൈനോടുകൂടിയ 2 വളകൾ ഉദ്ദേശം 4 പവൻ, വീതി കുറഞ്ഞ സ്വർണ പിരിവള രണ്ടെണ്ണം ഉദ്ദേശം 3 പവൻ, കുഞ്ച ചുവപ്പ് കല്ല് പതിപ്പിച്ച വലിയ 2 കമ്മലും തൂക്കും , സ്വർണത്തിൽ പച്ച ഇനാമൽ 2…

Read More

‘കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണം ശരിയല്ല, സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടാകും’: ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കന്യാസ്ത്രീകളുടെ അറസ്റ്റ് മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തി തീർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു. കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണം വസ്തുതാപരമായി ശരിയല്ല. മത പരിവർത്തന നിരോധന നിയമം കിരാത നിയമമെന്നും രാഷ്ട്രീയ വിശദാംശങ്ങളിലേക്കില്ലെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ആക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. റെയിൽവേ ഉദ്യോഗസ്ഥർ വിളിച്ച്…

Read More

‘ആറന്മുളയിൽ വീണാ ജോർജ് സേഫ്’; 7000 വോട്ടിന്‍റെ ഭൂരിപക്ഷം നേടി വിജയം ഉറപ്പ്; സിപിഐഎം ബൂത്ത് തല അവലോകനം

ആറന്മുളയിൽ വീണാ ജോർജ് സേഫ് എന്ന് സിപിഐഎം ബൂത്ത് തല അവലോകനം. ഏഴായിരം വോട്ടിന് വീണ ജയിക്കും എന്ന് സിപിഐഎം വിലയിരുത്തൽ. ത്രികോണ പോരിൽ കുമ്മനം രാജശേഖരൻ കൂടുതൽ യുഡിഎഫ് വോട്ടുകൾ പിടിക്കുമെന്നും സിപിഐഎം വിലയിരുത്തി. കഴിഞ്ഞ തവണ 19,000ലേറെ വോട്ടുകൾ നേടിയാണ് വീണാ ജോർജ് വിജയിച്ചത്. 4500 – 5000 വോട്ടിന് അടൂർ നിലനിർത്തുമെന്നു സിപിഐയുടെയും കണക്ക്. കോന്നിയിലും എണ്ണായിരം വോട്ടിന് ജനീഷ് ജയിക്കും എന്ന് സിപിഐഎം കണക്ക്. റാന്നിയിൽ എൽഡിഎഫ് കണക്ക് 5000. തിരുവല്ലയിലും…

Read More

മുസ്ലിം ലീഗ് 24 സീറ്റുകൾ നേടുമെന്ന് പിഎംഎ സലാം; കേരളത്തിൽ തുടർ ഭരണമുണ്ടാകില്ല

  കേരളത്തിൽ തുടർ ഭരണമുണ്ടാകില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ലീഗ് 24 സീറ്റിൽ വിജയിക്കുമെന്നും സലാം പറഞ്ഞു. താനൂർ, കൊടുവള്ളി, ഗുരുവായൂർ സീറ്റുകൾ തിരിച്ചുപിടിക്കുമെന്നും ലീഗ് നേതാവ് അറിയിച്ചു ഗുരുവായൂരിലെ വോട്ടർമാർ സ്ഥാനാർഥിയെ മനസ്സറിഞ്ഞ് ഏറ്റെടുത്തിട്ടുണ്ട്. അത് ഫലം വരുമ്പോൾ മനസ്സിലാകും. കേരളത്തിലെ പ്രാമുഖ്യവും ഭരണവും നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയാണ് തങ്ങളെ കൂടാതെ നിലനിൽപ്പില്ലെന്ന് മനസ്സിലാക്കി മുസ്ലിം ലീഗിനെ സിപിഎം ക്ഷണിച്ചത്. എന്നാൽ ആ ക്ഷണം നടക്കാൻ പോകുന്നില്ല മഞ്ചേശ്വരത്തും കാസർകോടും ലീഗ് വിജയിക്കും….

Read More

തദ്ദേശ തിരഞ്ഞെടുപ്പ്, സ്ഥാനാർഥിനിർണയത്തിന് മുൻപേ ബിജെപിയിൽ പൊട്ടിത്തെറി; നേമം ഏരിയാ പ്രസിഡന്റ് രാജിവച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്, നേമത്ത് ബിജെപിയിൽ തർക്കം. ഏരിയ പ്രസിഡൻറ് രാജിവച്ചു. കഴിഞ്ഞതവണ പൊന്നുമംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ച എം ആര്‍ ഗോപനെ ഇത്തവണ നേമത്ത് പരിഗണിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് രാജി. നഗരസഭാ തെരഞ്ഞെടുപ്പില്‍ നേമം വാര്‍ഡിലുള്ള ഒരാള്‍ തന്നെ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം അറിയിച്ചിട്ടും യാതൊരുവിധ അറിയിപ്പും കിട്ടിയിട്ടില്ലെന്ന് ജയകുമാര്‍ ബിജെപി നേമം മണ്ഡലം പ്രസിഡന്റ് രാജേഷിനും ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നേമം വാര്‍ഡിലെ ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും…

Read More