സൗദി അറേബ്യയില്‍ പന്നി ഇറച്ചി വില്‍പ്പന നടത്തുന്ന ഹോട്ടല്‍ തുടങ്ങുകയാണെന്ന് വ്യാജ പ്രചാരണം; പരാതി നല്‍കി റാപ്പര്‍ വേടന്‍
സൗദി അറേബ്യയില്‍ പന്നി ഇറച്ചി വില്‍പ്പന നടത്തുന്ന ഹോട്ടല്‍ തുടങ്ങുകയാണെന്ന വ്യാജ പ്രചാരണത്തിന് എതിരെ പരാതി നല്‍കി റാപ്പര്‍ വേടന്‍. പ്രോഗ്രാമുകള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുള്ള സമയങ്ങളില്‍ ചിലര്‍ തനിക്കെതിരെ ഗൂഡാലോചന നടത്തി അപവാദപ്രചാരണം നടത്തുന്നെന്ന് പരാതിയില്‍ പറയുന്നു. ഡിജിപിക്കും സൈബര്‍ പൊലീസിനുമാണ് പരാതി നല്‍കിയത്. സൗദി അറേബ്യയില്‍ പന്നി ഇറച്ചി വില്‍പ്പന നടത്തുന്ന ഹോട്ടല്‍ തുടങ്ങുകയാണ് തന്റെ ലക്ഷ്യമെന്ന് എന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് റാപ്പര്‍ വേടന്റെ ആവശ്യം. Vipin…
