മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞ തെറ്റായ കാര്യം ചൂണ്ടിക്കാട്ടി വിഡിയോ ചെയ്ത ബിര്‍ണാണി ശങ്കു എന്നറിയപ്പെടുന്ന കുട്ടിയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി പരാതി. ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്ന പരിഹാസവാര്‍ത്ത പ്രചരിച്ചതിലാണ് നടപടി. മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഡ്വ. ത്രിദീപ് കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്. സംസ്ഥാന ഡിജിപിക്കാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ( complaint against fake news related to viral star birnani shanku)
പത്രവാര്‍ത്ത എന്ന തോന്നുന്ന തരത്തില്‍ പ്രചരിച്ച ട്രോളിന് പിന്നാലെയാണ് നടപടി. സോഷ്യല്‍ മീഡിയയില്‍ ഈ ‘വ്യാജവാര്‍ത്ത’ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. പോസ്റ്റ് വന്ന പേജുകളും ലിങ്കുകളും ഉള്‍പ്പെടെ സൂചിപ്പിച്ചുകൊണ്ടാണ് ഡിജിപിക്ക് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. വാര്‍ത്തയിലുള്ളതെല്ലാം അടിസ്ഥാന പരമായ കാര്യങ്ങളാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൊച്ചുകുട്ടിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ശിപാര്‍ശ ചെയ്തു എന്നടക്കം പ്രചരിക്കുന്ന വാര്‍ത്തയിലുണ്ടെന്നും ഇത് തീര്‍ത്തും തെറ്റായ കാര്യമാണെന്നും പരാതിയില്‍ പറയുന്നു.അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കാന്‍ പ്രചോദനമായ ഒരു വിഡിയോയാണ് ശങ്കുവിനെ വൈറലാക്കിയത്. അങ്കണവാടിയില്‍ ബിര്‍ണാണി വേണംമെന്ന് കൊഞ്ചിപ്പറയുന്ന വിഡിയോ വൈറലായതോടെ മലയാളികള്‍ ശങ്കുവിനെ ഏറ്റെടുത്തു. മന്ത്രി ബിന്ദു കൃഷ്ണ ശങ്കുവിന്റെ മുത്തശ്ശിയുടെ പേര് തെറ്റായി പരാമര്‍ശിക്കുകയും മന്ത്രിയെ തിരുത്തി ശങ്കു വിഡിയോയുമായി വീണ്ടും രംഗത്തെത്തുകയും ചെയ്തതോടെ ശങ്കു ഒരിക്കല്‍ കൂടി വൈറല്‍ താരമായി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയെ പരിഹസിക്കുന്ന തരത്തിലെ വാര്‍ത്താ ട്രോള്‍.






