ക്ഷേത്രങ്ങള്‍ തുറക്കുന്നു: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുകയും ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ആരാധനാലയങ്ങള്‍ തുറക്കുന്നു. ഇതിന്റെ ഭാഗമായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. പുലര്‍ച്ചെ 3.45 മുതല്‍ 6.15 വരെയും 6.50 മുതല്‍ 7.20 വരെയും ആയിരിക്കും ദര്‍ശനം അനുവദിക്കുക. ഒരേ സമയം ക്ഷേത്രത്തിനുള്ളില്‍ 15 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഓരോ 10 മിനിറ്റിലും ഓരോ നടകളില്‍ കൂടി മൂന്ന് പേര്‍ക്ക് വീതമായിരിക്കും ദര്‍ശനം അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് ഭക്തരെ…

Read More

യുഡിഎഫിനെ തിരിച്ചുകൊണ്ടുവരാൻ സതീശന് സാധിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

  പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി ഡി സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. സതീശന് പൂർണ പിന്തുണ നൽകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുതിയ തലമുറയുടെ പങ്ക് ഉറപ്പുവരുത്തുകയാണ് തലമുറ മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്. മികച്ച രീതിയിൽ സതീശൻ പ്രവർത്തിക്കും. യുഡിഎഫിനെ ശക്തമായി തിരിച്ചു കൊണ്ടുവരാൻ സതീശന് സാധിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇനി വരാൻ താൻ ആഗ്രഹിക്കുന്നില്ല. ഇത്തരത്തിലുള്ള പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More

കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കുപ്പിവെള്ള ഉത്പാദകരുടെ സംഘടനയുടെ ഹർജിയിലാണ് സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിർണയം നടത്തേണ്ടത് കേന്ദ്രസർക്കാരാണെന്നായിരുന്നു ഹർജിക്കാരുടെ വാദം ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്തു. ഇക്കാര്യത്തിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കുപ്പിവെള്ളത്തിന്റെ വിലനിർണയത്തിന് അവലംബിക്കേണ്ട…

Read More

സംപ്രേഷണ വിലക്ക്: സുപ്രീം കോടതിയെ സമീപിക്കുമെന്ന് മീഡിയ വൺ എഡിറ്റർ

  മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരുമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് പ്രമോദ് രാമൻ. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ നൽകിയിരുന്ന കോൺഫിഡൻഷ്യൽ ഫയൽ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് എന്നാണ് വിധിപകർപ്പിൽ നിന്നും മനസിലാകുന്നത്. എന്നാൽ ഇത്തരമൊരു കോൺഫിഡൻഷ്യൽ ഫയലിനെക്കുറിച്ച് വാദം നടന്നപ്പോൾ പരാമർശമുണ്ടായിട്ടില്ല. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ലെന്നും പ്രമോദ് രാമൻ പറഞ്ഞു ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ്…

Read More

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 8 വിക്കറ്റിന്റെ തോൽവി

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 8 വിക്കറ്റിന്റെ തോൽവ. വിജയലക്ഷ്യമായ 90 റൺസ് ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആദ്യ ഇന്നിംഗ്‌സിൽ 244 റൺസും രണ്ടാമിന്നിംഗ്‌സിൽ 36 റൺസുമാണ് ഇന്ത്യ എടുത്തത്. ഓസീസ് ആദ്യ ഇന്നിംഗ്‌സിൽ 191 റൺസിന് പുറത്തായിരുന്നു മൂന്നാം ദിവസം പകുതിയോടെ തന്നെ ഒന്നാം ടെസ്റ്റിൽ വിജയം സ്വന്തമാക്കാൻ ഓസീസിന് സാധിച്ചു. ഒരു വിക്കറ്റിന് 9 റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യയുടെ ദയനീയ പ്രകടനമാണ് ഇന്ന്…

Read More

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഒന്നാം പിണറായി സർക്കാരിന്റേത്: കാനം രാജേന്ദ്രൻ

  വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഒന്നാം പിണറായി സർക്കാർ എടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2019ൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണിത്. സർക്കാർ നിലപാടാണ് സിപിഐയുടെയും നിലപാടെന്നും കാനം പറഞ്ഞു സർക്കാർ ഉത്തരവ് പാർട്ടിയിൽ ചർച്ച ചെയ്യാതെ എടുത്തതാണെന്ന മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിന്റെ നിലപാടും കാനം തള്ളി. ഒരു കാരണവശാലം പട്ടയം നൽകാൻ അധികാരമില്ലാത്ത വ്യക്തി നൽകിയ പട്ടയമാണിത്. ഇതാണ് റദ്ദാക്കാൻ കാരണമെന്നും കാനം പറഞ്ഞു സിപിഐ ഇടുക്കി…

Read More

കോഴിക്കോട് മെഡിക്കൽ കോളജിൽ നഴ്‌സിന് കൊവിഡ്; അടിയന്തര യോഗം വിളിച്ചു

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. നെഫ്രോളജി വിഭാഗത്തിലെ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് വരെ ഇവർ ജോലിക്ക് എത്തിയിരുന്നുവെന്നാണ് വിവരം. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിൽ എന്തൊക്കെ ക്രമീകരണം ഏർപ്പെടുത്തണമെന്ന കാര്യം യോഗത്തിൽ ചർച്ച ചെയ്യും.

Read More

ഇടുക്കി ഡാമിലെ ജലനിരപ്പ് 2,371.52 അടി കടന്നു; ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

ഇടുക്കി: ഏതാനും ദിവസങ്ങളായി പെയ്ത മഴയെത്തുടര്‍ന്ന് ഇടുക്കി ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ആദ്യത്ത ജാഗ്രതാ നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2,371.52 അടി കടന്നിരിക്കുകയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 1,36.50 അടിയില്‍ തുടരുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടു പോകുന്നുണ്ട്. ഇതിനായി വൈഗയില്‍നിന്നും കൂടുതല്‍ ജലം മധുര ഭാഗത്തേക്ക് തുറന്നുവിടുന്നുണ്ട്. ഇടുക്കി ഡാമിന്റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 2,372.58…

Read More

സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടങ്ങി; കോടിയേരി-കാനം കൂടിക്കാഴ്ച ഇന്ന്

കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിനുള്ള നീക്കം ശക്തമായി തുടരവെ സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമം സിപിഐഎം ആരംഭിച്ചു. ജോസിനെ മുന്നണിയിൽ എടുക്കുന്നതിൽ സിപിഐ എതിർപ്പ് അറിയിച്ചിട്ടില്ലെങ്കിലും സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ധാരണയായിട്ടില്ല സിപിഐയുടെ നിലപാട് അറിയിക്കുന്നതിനായി കാനം രാജേന്ദ്രൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണും. ജോസിനെ ഉടനടി മുന്നണിയിലെടുക്കേണ്ടെന്ന നിർദേശം കാനം വെച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒപ്പം നിർത്തി, ശക്തി തെളിയിച്ച ശേഷം മാത്രം മുന്നണി പ്രവേശനം പ്രഖ്യാപിച്ചാൽ മതിയെന്നാണ്…

Read More