സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത, 4 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത. നാളെ മുതൽ അടുത്ത നാല് ദിവസം കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം ചക്രംവാത ചുഴി രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കും. നാളെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള കർണാടക ലക്ഷദ്വീപ്…

Read More

കോഴിക്കോട് വീട് പണയത്തിന് നൽകി തട്ടിപ്പ് നടത്തിയ രണ്ട് പ്രതികൾ പിടിയിൽ

കോഴിക്കോട് സിറ്റിയിലെ വിവിധയിടങ്ങളിൽ വീട് വാടകയ്ക്ക് എടുത്ത് ഉടമയറിയാതെ പണയത്തിന് നൽകി പണം തട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടിൽ മെർലിൻ ഡേവിസ് (59 വയസ്സ്), വളയനാട് മാങ്കാവ് സ്വദേശി അൽ ഹന്ദ് വീട്ടിൽ നിസാർ (38 വയസ്സ്) എന്നിവരെ നടക്കാവ് പൊലീസ് പിടികൂടി. 2024 ഏപ്രിൽ മാസത്തിൽ പ്രതികൾ വാടകയ്ക്ക് എടുത്ത വീട് തങ്ങളുടെ വീടാണെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിനിയായ യുവതിയോട് 25 ലക്ഷം രൂപയും, മേരി എന്ന…

Read More

ചെന്നൈയിൽ കൊവിഡ് ബാധിച്ച് പൊലീസുകാരൻ മരിച്ചു

കൊവിഡ് രോഗബാധ തീവ്രമായി തുടരുന്ന തമിഴ്നാട്ടിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിൽ താമ്പരം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഗുരുമൂർത്തിയാണ് (54) മരിച്ചത്. കണ്ടൈയൻമെന്‍റ് സോണിൽ ഉള്‍പ്പെടെ ജോലി ചെയ്തിരുന്ന ഇദ്ദേഹം ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്നാകാം രോഗബാധയുണ്ടായതെന്നാണ് വിവരം. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് തമിഴ്നാട്ടിൽ 4328 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 66 പേരാണ് കൊവിഡിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് 2032 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. ഇതുവരെ 1,42,798…

Read More

ജൂലൈ അവസാനം ഒരു ദിവസേത്തക്ക് നിയമസഭാ സമ്മേളനം ചേരും

ജൂ​ലൈ അ​വ​സാ​നം ഒ​രു ദി​വ​സ​ത്ത​ക്ക് നി​യ​മ​സ​ഭാ സ​മ്മേ​ള​നം ചേ​രും. ധ​ന​കാ​ര്യ ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​തി​നാ​യാ​ണ് നി​യ​മ​സ​ഭ ചേ​രു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ങ്ങ​ൾ നേ​ര​ത്തെ ഒ​ഴി​വാ​ക്കി​യ​ത്.

Read More

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് കാണികള്‍ക്കായൊരുക്കിയ പന്തലിന്റെ മേല്‍ക്കൂര തകര്‍ന്ന് രണ്ടുമരണം; നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ നെരളഗിരി ഗ്രാമത്തില്‍ ജെല്ലിക്കെട്ട് കാണികള്‍ക്കായി തയ്യാറാക്കിയ താല്‍ക്കാലിക പന്തലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു. എട്ടുവയസുള്ള പെണ്‍കുട്ടിയും മുതിര്‍ന്ന പൗരനുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരിയായ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലിസ് അറിയിച്ചു. ജെല്ലിക്കെട്ട് രൂപമായ എരുദു വിദും വിഴ എന്ന പരിപാടിയാണ് സംഘടിപ്പിച്ചിരുന്നത്. ജെല്ലിക്കെട്ട് വീക്ഷിക്കുന്നതിനായി തടിച്ചുകൂടിയ കാണികളില്‍ ചിലര്‍ മരക്കൊമ്പില്‍ കെട്ടിയിട്ട സമ്മാനങ്ങളെടുക്കാന്‍ പിന്തലിന്റെ…

Read More

‘ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല; ഫാസിസ്റ്റ് നടപടികളെ ചെറുത്തുകൊണ്ട് IFFK ഇവിടെ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള രാജ്യാന്തര ചലച്ചിത്രോല്‍ത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അസാധാരണമായ പ്രതസന്ധി മേളയിലുണ്ടാക്കിയെന്നും 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചുകൊണ്ട് മേളയുടെ ആവിഷ്‌കാര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭിന്നസ്വരങ്ങളേയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി വേണം ഇതിനെ കാണാന്‍. അങ്ങേയറ്റം അപഹാസ്യമായ തീരുമാനങ്ങളായിരുന്നു മന്ത്രാലയത്തിന്റേത്. ബീഫ് എന്ന…

Read More

കൊവിഡ് വ്യാപനം ഒക്ടോബര്‍–നവംബര്‍ മാസങ്ങളില്‍ വര്‍ദ്ധിക്കാന്‍ സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മുന്നറിയിപ്പ്. കൊവിഡ് വൈറസിന്റെ മൂന്നാം തരംഗം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഉണ്ടാകുമെന്ന് നേരത്തേ പഠനങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ 62 ശതമാനത്തിലധികം പേര്‍ വാക്സിനേഷന്‍ സ്വീകരിച്ചതിനാല്‍ മൂന്നാം തരംഗം, ഒന്നാം തരംഗത്തിനേക്കാളും രണ്ടാം തരംഗത്തിനേക്കാളും താരതമ്യേന നിയന്ത്രണവിധേയമായിരിക്കും എന്നാണ് കണക്കുകൂട്ടല്‍.’ വരാനിരിക്കുന്ന രണ്ടു മൂന്ന് മാസങ്ങള്‍ നിര്‍ണായകമാണ്. ഏതെങ്കിലും രീതിയില്‍ എവിടെയെങ്കിലും മറ്റൊരു…

Read More

ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങാമെന്ന് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങുമെന്ന് ഡൊണാള്‍ഡ് ട്രംപ്. എന്നാലും താന്‍ പരാജയം സമ്മതിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം അധികാരം കൈമാറില്ലെന്ന ആദ്യ നിലപാടുകളില്‍ നിന്നും ട്രംപ് മാറ്റം വരുത്തിയത് നടപടിക്രമങ്ങള്‍ക്ക് ആശ്വാസകരമാണ്. ഒരു ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് ട്രംപ് കോടതിയെ വരെ സമീപിച്ചിരുന്നു. ഇലക്ടറല്‍ കോളജ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസ് വിട്ടു പോകുമോ എന്ന ചോദ്യത്തിനാണ് തീര്‍ച്ചയായും ഞാനത് ചെയ്യുമെന്ന് ട്രംപ്…

Read More

തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും അനുമതി

  തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി. സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനുമാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ അനുമതി നൽകിയത്. കർശന നിയന്ത്രണങ്ങളോടെ തൃശ്ശൂർ പൂരം നടത്താൻ നേരത്തെ തീരുമാനമായിരുന്നു. പരിശോധനക്ക് മാത്രമാകും ആളുകളെ പ്രവേശിപ്പിക്കുക. 45 വയസ്സിന് താഴെയുള്ളവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കാണിക്കണം. ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആയവർക്ക് മാത്രമായിരിക്കും പ്രവേശനം

Read More

അനുപമയുടെ കുഞ്ഞെന്ന് തെളിഞ്ഞതിൽ സന്തോഷം; അടുത്ത ദത്തിന് ആന്ധ്ര ദമ്പതികൾക്ക് മുൻ​ഗണനയെന്ന് ആരോ​ഗ്യമന്ത്രി

  ദത്ത് കേസിൽ കുഞ്ഞ് അനുപമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. പരാതിക്കാരിയായ അനുപമയ്ക്കൊപ്പമായിരുന്നു സർക്കാരെന്നും അനുപമയ്ക്ക് എത്രയും വേ​ഗം കുഞ്ഞിനെ കിട്ടട്ടേയെന്നും വീണ ജോർജ് പറഞ്ഞു. വകുപ്പുതല അന്വേഷണം പൂർത്തിയായിയെന്നും റിപ്പോർട്ടിൻമേൽ തുടർനടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര ദമ്പതികൾക്ക് ദത്തുനടപടികളിൽ മുൻഗണന ലഭിക്കുമെന്നും ഇക്കാര്യം ദമ്പതികളെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടിയെ ഏത് സംസ്ഥാനത്ത് നിന്ന് വേണമെങ്കിലും ദത്ത് എടുക്കാം. അത് അവർക്ക് തെരഞ്ഞെടുക്കാമെന്നും മന്ത്രി…

Read More