കോഴിക്കോട് തീപിടുത്തം; കോടികളുടെ നഷ്ടം! നാലാം നിലയിലെ തീ അണച്ചു

കോഴിക്കോട് പാളയത്ത് ജയലക്ഷ്മി സിൽക്ക്സിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. നാലാം നിലയിലെ തീ അണച്ചു. ഫയർ ഫോഴ്സ് സംഘം കെട്ടിടത്തിന് ഉള്ളിൽ കയറി. കരിപ്പൂരിൽ നിന്നും എയർ ഫയർ ഫോഴ്സ് യൂണിറ്റ് ഉടൻ എത്തും. 6 ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.രണ്ട് നില പൂർണമായി കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടാം നിലയിലുണ്ടായ തീപിടുത്തം മൂന്നും നാലും നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ്…

Read More

യുപിയിൽ സർക്കാരുദ്യോഗസ്ഥനെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി

  യുപിയിലെ അസംഗഢിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ. സർക്കാരുദ്യോഗസ്ഥനായ നഗിന(55), ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ സമീപവാസികൾ കണ്ടത്. മൗ ജില്ലയിലെ റവന്യു റെക്കോർഡ്‌സ് കീപ്പറായിരുന്നു നഗിന വീട്ടിൽ കിടന്നുറങ്ങുന്നതിനിടെയാണ് അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തുറുത്ത് കൊലപ്പെടുത്തിയത്. ദളിത് വിഭാഗത്തിൽപ്പെട്ടവരാണ് നഗിനയും ഭാര്യയും.

Read More

‘പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ പ്രതികരിക്കുന്നത്’; അഡ്വ.ബി.എൻ.ഹസ്കറിനെ തിരുത്തി CPIM

ഇടതുനിരീക്ഷകർ അഡ്വ.ബി.എൻ.ഹസ്കറിനെ തിരുത്തി സിപിഐഎം .പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് നിർദ്ദേശം.കൊല്ലം ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദാണ് ബി എൻ ഹസ്ക്കറിനെ തിരുത്തിയത്. എന്നാൽ നിലപാടാണ് പറഞ്ഞതെന്ന് അഡ്വ.ബി എൻ ഹസ്ക്കർ 24 നോട് പറഞ്ഞു.മുഖ്യമന്ത്രിയെയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനെയും ചാനൽ ചർച്ചയിൽ അഡ്വ.ബി എൻ ഹസ്കർ വിമർശിച്ചിരുന്നു. ഇതാണ് സി പി ഐ എം നേതൃത്വത്തെ ചൊടിപ്പിച്ചത്….

Read More

ടെക്സസിലെ മിന്നല്‍ പ്രളയം: മരണം 43 : മരിച്ചവരില്‍ 15 കുട്ടികളും

അമേരിക്കയിലെ ടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 43 ആയി. മരിച്ചവരില്‍ 15 കുട്ടികളും ഉള്‍പ്പെടുന്നു. സമ്മര്‍ ക്യാമ്പില്‍ നിന്നും കാണാതായ 27 കുട്ടികളെ കണ്ടെത്താനായില്ല. മേഖലയില്‍ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇതേ പ്രദേശത്തു തന്നെ വീണ്ടും 10 ഇഞ്ച് വരെ മഴയാണ് പ്രവചിക്കപ്പെടുന്നത്. അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഈ വാരാന്ത്യത്തില്‍ കൂടുതല്‍ വെള്ളപ്പൊക്കമുണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. 27ഓളം പേര്‍ക്കുള്ള…

Read More

അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. കുമാരനെല്ലൂരിലെ വീട്ടിലെത്തി മന്ത്രി എകെ ബാലനാണ് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരദാനത്തിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 11 ലക്ഷം രൂപയും സരസ്വതി ശിൽപവുമടങ്ങുന്നതാണ് ജ്ഞാനപീഠം. 93-ാം വയസിലാണ് കവിക്ക് പുരസ്‌കാര ലബ്ധി. പാലക്കാട് കുമരനല്ലൂർ സ്വദേശിയായ അക്കിത്തം 40 ലധികം കൃതികൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള കവിയാണ്.    

Read More

സുഗതന്റെ അറസ്റ്റ്: കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്

  കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതന്റെ അറസ്റ്റിൽ, കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. സുഗതന്റെ വീട് പൂർണമായും സിസിടിവി നിരീക്ഷണത്തിലാണെന്നും ദൃശ്യങ്ങൾ പുറത്തുവിടട്ടെയെന്നും പൊലീസ് പറയുന്നു. സുഗതന്റെ ഭാര്യയുടെ മാല പൊട്ടിച്ചെന്നും മകന് നേരെ തോക്ക് ചൂണ്ടിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം വധശ്രമ കേസിലെ രണ്ടാം പ്രതിയായ സുഗതന്റെ സഹോദരൻ സന്ദീപിനെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്.     കാപ്പാ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കലിലിടാൻ നിർദേശിച്ച ആളാണ്…

Read More

ഇടുക്കി ഡാം തല്‍ക്കാലം തുറക്കേണ്ടെന്ന് തീരുമാനം; ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

കട്ടപ്പന: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നുണ്ട്. എന്നാല്‍, അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് . പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷന്‍ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കി. ഇടുക്കി അണക്കെട്ടിന്റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 2390.86 അടിയിലെത്തിയാല്‍ ആദ്യത്തെ…

Read More

പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം: കെപിസിസി അച്ചടക്ക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ കെപിസിസി അച്ചടക്കസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെപിസിസി പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്‍കി. സദുദേശ്യത്തോടെ നടത്തിയ സംഭാഷണമെന്ന് സൂചന നല്‍കുന്നതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം, പാലോട് രവിയെ നേരിട്ട് കണ്ട പുല്ലമ്പാറ ജലീല്‍ ക്ഷമ ചോദിച്ചിരുന്നു. വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെളിവെടുപ്പ് തുടങ്ങുന്ന ദിവസം അനുവാദം ചോദിക്കാതെയായിരുന്നു ജലീല്‍ പാലോടിന്റെ വീട്ടില്‍ എത്തിയത്. ജലീലിന്റെ ക്ഷമാപണം പാലോട് തള്ളുകയും ചെയ്തു. മാപ്പ് അപേക്ഷിച്ചെങ്കിലും എല്ലാം…

Read More

MVDയുടെ പേരിൽ വ്യാജ ഓൺലൈൻ തട്ടിപ്പ്; പിഴ അടയ്ക്കൻ സന്ദേശം എത്തിയത് നിരവധി പേർക്ക്

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ ഓൺലൈൻ തട്ടിപ്പ്. നിരവധി പേർക്ക് പിഴ അടയ്ക്കണം എന്ന് കാട്ടി സന്ദേശം വന്നു. തട്ടിപ്പ് സംഘങ്ങൾ അയക്കുന്ന സന്ദേശത്തിൽ വീഴരുതെന്നും ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ട്രാഫിക് നിയമലംഘനം നടന്നതായി കാട്ടി എംവിഡിയുടെ പേരിൽ സന്ദേശം അയയ്ക്കും. അതിൽ കാണുന്ന ലിങ്ക് വഴി പണമടയ്ക്കാനും ആവശ്യപ്പെടും. ഇത്തരത്തിൽ തിരുവല്ല തെങ്ങേലി സ്വദേശി സുരേഷ് കുമാറിന് സന്ദേശം ലഭിച്ചു. തന്റെ വാഹനം നിയമലംഘനം നടത്തിയെന്ന് പറഞ്ഞു…

Read More