സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു. 41 വയസുള്ള തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനിക്കും, 31 വയസുള്ള കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ക്കുമാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും സിക വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 37 പേർക്കാണ് സിക വൈറസ് ബാധിച്ചത്. നിലവിൽ ഏഴ് പേരാണ് രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

Read More

പന്തീരങ്കാവ് യുഎപിഎ കേസ്: അലനും താഹക്കും ജാമ്യം ലഭിച്ചതിൽ സന്തോഷമെന്ന് എംഎ ബേബി

പന്തീരങ്കാവ് യുഎപിഎ കേസിൽ അലനു താഹക്കും ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. അലൻ ഷുഹൈബിനും താഹക്കും ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു രാഷ്ട്രീയ പ്രവർത്തകരെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സിപിഎം എതിരാണ്. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ഇതുപോലെ ജാമ്യം നൽകേണ്ടതാണെന്നും എം എ ബേബി പറഞ്ഞു. ഇന്നാണ് എൻഐഎ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്….

Read More

നീറ്റ്‌ പരീക്ഷയ്ക്ക് 13ന് എത്താത്തവർക്ക് വേറെ അവസരം നൽകില്ല: സുപ്രീംകോടതി

ഡൽഹി: നീറ്റ് പരീക്ഷക്ക് ഞായറാഴ്ച എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നേരത്തെ, നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും സുപ്രീം കോടതി തള്ളിയിരുന്നു. നീറ്റ്-ജെഇഇ പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നൽകിയ പുനപരിശോധന ഹർജികളാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾക്ക് നടത്താൻ ഓഗസ്റ്റ് 17ലെ വിധിയിലൂടെ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഈ…

Read More

ഒഴിവാക്കേണ്ടതായിരുന്നു: മെഗാ തിരുവാതിരയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടിയും

  തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ അശ്രദ്ധയുണ്ടായിട്ടുണ്ട്. തീർച്ചയായും ഒഴിവാക്കേണ്ട ഒന്നായിരുന്നുവിതെന്നും മന്ത്രി വ്യക്തമാക്കി കൊവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യമുണ്ടെങ്കിലും കുട്ടികളെ വലുതായി ബാധിക്കുന്നതായി കാണുന്നില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണ്

Read More

ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

  ഹരിപാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. താമല്ലാക്കൽ ജംഗ്ഷന് സമീപത്താണ് അപകടം. കാറിന്റെ എൻജിൻ ഭാഗത്ത് നിന്ന് പുക വരുന്നതു കണ്ട യാത്രക്കാർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ വലിയ അപകടം വഴിമാറുകയായിരുന്നു. ഹരിപാട് നിന്ന് അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. ബാറ്ററിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് അഗ്നിരക്ഷാ സേന പറയുന്നു.

Read More

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് ജോലിയില്ല: ഏരീസ് ഗ്രൂപ്പ്

ഷാര്‍ജ : വിസ്മയയുടെ മരണത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സ്ത്രീധന നിരോധന നിയമവും പ്രഖ്യാപനവുമെല്ലാമാണ് ചർച്ച. ഇപ്പോഴിതാ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക്, പിരിഞ്ഞു പോകേണ്ടി വരുമെന്ന് ഏരീസ് ഗ്രൂപ്പ്. മാത്രമല്ല ഇവര്‍ക്ക് നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച ‘ആന്റി ഡൗറി പോളിസി ‘ യുടെ ഭാഗമായ നയരേഖ, ഔപചാരികമായി തൊഴില്‍ കരാറിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഏരീസ് ഗ്രൂപ്പ്. സ്ഥാപനത്തിലെ വനിതാജീവനക്കാര്‍ക്ക് സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളുണ്ടായാല്‍,…

Read More

കേരളം ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കും: പി സി ജോർജ്

  കേരളം ആര് ഭരിക്കണമെന്ന് താനും ബിജെപിയും ചേർന്ന് തീരുമാനിക്കുമെന്ന് പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർഥി പി സി ജോർജ്. അമ്പതിനായിരം വോട്ടിന് താൻ ജയിക്കുമെന്നാണ് പി സി ജോർജ് പറയുന്നത്. ് സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ അധികാരത്തിൽ വരും. പുഞ്ഞാറിലെ ജനങ്ങൾ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. ആരെല്ലാം നുണപ്രചാരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങൾ എന്റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താൻ ദൈവം തമ്പുരാൻ വിചാരിക്കണം. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാകില്ല. യുഡിഎഫിന് 68…

Read More

കൊവിഡ് വാക്‌സിൻ നിർമാണം നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രിയുടെ സന്ദർശനം ആരംഭിച്ചു

കൊവിഡ് വാക്‌സിൻ നിർമാണം സംബന്ധിച്ച പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നേരിട്ടെത്തി. അഹമ്മദാബാദിലെ സൈഡസ് കാഡില മരുന്ന് നിർമാണ കമ്പനിയിലാണ് മോദി ആദ്യമെത്തിയത്. സൈ കൊവിഡ് വാക്‌സിൻ ഉത്്പാദനം മോദി നേരിട്ട് വിലയിരുത്തി. പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലും ഹൈദരാബാദിലെ ഭാരത് ബയോടെകിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. ഓക്‌സ്‌ഫോർഡ്-ആസ്ട്രനേകയുടെ കൊവിഡ് വാക്‌സിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിക്കുന്നത്. കൊവിഡ് വ്യാപനം രാജ്യത്ത് വീണ്ടും രൂക്ഷമായതോടെയാണ് വാക്‌സിൻ ഉത്പാദനം സംബന്ധിച്ച് വിലയിരുത്തലിനായി പ്രധാനമന്ത്രി നേരിട്ട് എത്തുന്നത്. രാവിലെ ഒമ്പത് മണിയോടെയാണ് മോദി…

Read More

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കൊട്ടാരക്കരയിൽ എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ

കൊല്ലം∙ കൊട്ടാരക്കരയിൽ വൻ ലഹരിവേട്ട. എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ. കൊട്ടാരക്കര സ്വദേശികളായ ബിപിൻ, അനന്തു, അതുൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 150 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊല്ലം റൂറൽ ഡാൻസാഫ് സംഘത്തിന്റെയും കൊട്ടാരക്കര പൊലീസിന്റെയും സംയുക്ത നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടാനായത്.ബെംഗളൂരുവിൽ നിന്നാണ് സംഘം ലഹരി കടത്തിയത്. ഇവരിലൊരാൾ ബസിൽ ലഹരിയുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഡാൻസാഫ് സംഘവും ബസ് സ്റ്റാൻഡ് പരിസരത്തെത്തി. ബസ് ഇറങ്ങിയ ആളെ കൂട്ടാൻ എത്തിയതാണ് മറ്റു രണ്ടുപേരും….

Read More

FCRA നിയമത്തിൽ ഭേദഗതി: NGO സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കി

  വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ. വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മതപരിവർത്തന പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. എന്നാൽ വിശ്വാസ പ്രചാരണം ആവാം. ചില മേഖലകളിൽ രാഷ്ട്രീയമായ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ട്. നിയമഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് ചട്ട ഭേദഗതി. വിദേശ പൗരന്മാർ മുഖ്യ ഭാരവാഹികളായാൽ വിദേശ ഫണ്ട് ലഭിക്കുന്നതിലും നിയന്ത്രണം. വിശ്വാസ പ്രചാരണം ആവാം, മത പരിവർത്തനത്തിന് വിലക്കേർപ്പെടുത്തി. ചില മേഖലകളിൽ രാഷ്ട്രീയമായ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം. കഴിഞ്ഞ 2 വർഷങ്ങൾ കൊണ്ട്…

Read More