ബഹ്‌റൈനില്‍ നടക്കാനിരുന്ന ഗള്‍ഫ് ഉച്ചകോടി സൗദിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്

റിയാദ്:കഴിഞ്ഞ മൂന്നര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് അന്ത്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി സൗദിയിലേക്ക് മാറ്റിയതായി പുതിയ റിപ്പോര്‍ട്ടുകൾ.അടുത്ത മാസം അഞ്ചാം തീയ്യതി ബഹ്‌റൈനില്‍ നടന്നുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തിന് ആതിഥ്യം വഹിക്കുന്ന രാജ്യമാണ് സൗദി അറേബ്യ.വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ ഗള്‍ഫ് നേതാക്കള്‍ നേരിട്ട് പങ്കെടുക്കുമെന്നും കുവൈത്ത് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.അടുത്ത മാസം അഞ്ചാം തീയ്യതി നടക്കുന്ന ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാനാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.പ്രശ്‌ന…

Read More

ഒഴുക്കില്‍പ്പെട്ട വയോധികന് രക്ഷകരായി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍

മലപ്പുറം: ഒഴുക്കില്‍പ്പെട്ട വയോധികനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് 14 വയസുകാരായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കൂരിയാട് പനമ്പുഴ കടവില്‍ കൊളപ്പുറം കുംഭാരകോളനിയിലെ കുഞ്ഞുട്ടി ചെട്ടിയാരാ(75)ണ് ഒഴുക്കില്‍പ്പെട്ടത്. കാട്ടുമുണ്ടക്കല്‍ സഞ്ജയ്(14) കാട്ടുമുണ്ടക്കില്‍ അദൈ്വത്(14) എന്നിവര്‍ ചേര്‍ന്നാണ് മുങ്ങി താഴുകയായിരുന്ന വയോധികനെ രക്ഷപ്പെടുത്തിയത്. പുഴയ്ക്ക് സമീപം താമസിക്കുന്ന ഇരുവരും പുഴയില്‍ മിന്‍പിടിക്കാനും കുളിക്കാനും സ്ഥിരമായി വാഹനങ്ങളുടെ ടയറിന്റെ ട്യൂബില്‍ കാറ്റ് നിറച്ച് കറങ്ങാറുണ്ട്. ഈ കറക്കത്തിനിടയിലാണ് മറുകരയില്‍ ഒരാള്‍ വെള്ളത്തില്‍ മുങ്ങിതാഴുന്നത് കണ്ടത്. ഉടനെ ഇരുവരും ട്യൂബ് തുഴഞ്ഞ്…

Read More

വയനാട് ഇരുളം ടൗണില്‍ പലചരക്ക് കടയിൽ നിന്ന് കേരളത്തില്‍ നിരോധിച്ച കര്‍ണ്ണാടക മദ്യം പിടികൂടി

കൽപ്പറ്റ: : ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്പി വി. രജികുമാറും സ്‌ക്വാഡ് അംഗങ്ങളും കേണിച്ചിറ എസ്.ഐ രവീന്ദ്രനും പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍  ഇരുളം ടൗണില്‍ പലവ്യഞ്ജന കട നടത്തുന്ന പെരിക്കല്ലൂര്‍ മാമ്പിള്ളിയില്‍  ഉണ്ണി എന്ന അജിത്തിന്റെ (27) കടയില്‍ നിന്നും കേരളത്തില്‍ നിരോധിച്ച കര്‍ണ്ണാടക  മദ്യം പിടികൂടി. പരിശോധനയില്‍ 12 കുപ്പി കര്‍ണ്ണാടക മദ്യം കണ്ടെടുത്തു പ്രതിയെ അറസ്റ്റുചെയ്തു. കേരള അബ്കാരി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം…

Read More

മത്സരിക്കാനില്ലെന്ന് രഞ്ജിത്ത്; കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് വീണ്ടും സാധ്യത

കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് തന്നെ സാധ്യത. മൂന്ന് ടേം പൂർത്തിയാക്കിയെങ്കിലും പ്രദീപ് കുമാറിന് വീണ്ടും അവസരം നൽകണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യമുയർന്നു. ഇതോടെ നോർത്ത് സീറ്റിൽ സ്ഥാനാർഥിയായി പരിഗണിച്ച സംവിധായകൻ രഞ്ജിത്ത് പിൻമാറി. മത്സരിക്കാൻ താത്പര്യമില്ലെന്ന് രഞ്ജിത്ത് പാർട്ടിയെ അറിയിച്ചു പ്രദീപ് കുമാർ മത്സരിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും പ്രദീപിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും രഞ്ജിത്ത് വ്യക്തമാക്കി. രഞ്ജിത്തിനെ പരിഗണിക്കുന്നതിൽ ജില്ലയിലെ നേതാക്കൾ തന്നെ എതിർപ്പുന്നയിച്ച സാഹചര്യത്തിലാണ് പ്രദീപിന് വീണ്ടും അവസരം നൽകുന്നത്. 13 മണ്ഡലങ്ങളുള്ള…

Read More

പി മോഹനൻ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടരും; കമ്മിറ്റിയിൽ 15 പുതുമുഖങ്ങൾ

  സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനൻ തുടരും. പതിനഞ്ച് പേർ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, കെ എം സച്ചിൻദേവ് എംഎൽഎ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി വസീഫ്, മഹിളാ അസോസിയേഷൻ നേതാവ് ദീപ തുടങ്ങിയവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഇടം നേടിയത് 12 പേരെ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി. ഇത് മൂന്നാം തവണയാണ് പി മോഹനൻ ജില്ലാ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. പി മോഹനന്റെ…

Read More

എന്താടാ സജി… കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ‘എന്താടാ സജി’ എന്നാണ് ചിത്രത്തിന്‍റെ പേര്. കുഞ്ചാക്കോ ബോബന്‍റെ ജന്മദിനമായ ഇന്ന് ജയസൂര്യയാണ് ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടത്. ഫാമിലി എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം ഗോഡ്‍ഫി ബാബു ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിര്‍മിക്കുന്നത്. റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജേക്സ് ബിജോയി ആണ് സംഗീത സംവിധായകൻ. സ്വപ്‍നക്കൂട് എന്ന സിനിമയിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി…

Read More

രാജ്യത്ത് 41,806 പുതിയ കൊവിഡ് കേസുകൾ: 581 മരണം

  രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 581 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനം ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,09,87,880 ആയി. ഇതുവരെ 3,01,43,850 പേരാണ് രോഗമുക്തരായത്. നിലവിൽ 4,32,041 പേരാണ് ചികിത്സയിലുള്ളത്. 4,11,989 ആണ് ആകെ മരണസംഖ്യ. രാജ്യത്താകെ 39,13,40,491 പേർക്ക് വാക്സിനേഷൻ നൽകി. ഇന്നലെ 19,43,488 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു. ജൂലൈ…

Read More

അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകും; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചെറിയ രോഗലക്ഷണങ്ങളുണ്ടായാൽ പോലും യാത്രകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഓണക്കാലത്ത് കടകളിലും മറ്റും പതിവിൽ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തിൽ ഒത്തുകൂടുകയും ചെയ്തതിനാൽ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. വീട്ടിൽ ആർക്കെങ്കിലും ലക്ഷണമുണ്ടെങ്കിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. അൺലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ…

Read More

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡി ഹർജി ആറാഴ്ചത്തേക്ക് മാറ്റിവെച്ചു

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി സുപ്രീം കോടതി ആറാഴ്ചക്ക് ശേഷം പരിഗണിക്കും. അതുവരെ ശിവശങ്കർ ജാമ്യത്തിൽ തുടരും. ഹർജിയിൽ ശിവശങ്കറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തനിക്കെതിരെ തെളിവുകൾ കണ്ടെത്താൻ ഇ ഡിക്ക് സാധിച്ചിട്ടില്ലെന്നും ശിവശങ്കർ പറഞ്ഞു. എന്നാൽ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ ഡി വാദിച്ചു

Read More

സംസ്ഥാനത്ത് സിറോ പ്രിവിലൻസ് സർവേ നടത്താൻ സർക്കാർ; കൊവിഡ് പ്രതിരോധം ശക്തമാകുമെന്ന് ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലൻസ് പഠനം നടത്തുന്നതിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണ ജോർജ്. വാക്‌സിനേഷനിലൂടെയും രോഗം സ്ഥിരീകരിച്ചും എത്ര പേർക്ക് കൊവിഡ് പ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞുവെന്നത് കണ്ടെത്തുന്നതിനാണ് സീറോ സർവൈലൻസ് പഠനം നടത്തുന്നത്. ഇനിയെത്ര പേർക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കാനും കഴിയും. കൊവിഡ് പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതൽ സുരക്ഷിതരാക്കാനും ഇതുവഴി സാധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ദേശീയ തലത്തിൽ നാല് തവണ സിറോ സർവയൻസ് പഠനം നടത്തിയിരുന്നു….

Read More