Headlines

‘സജി ചെറിയാന്റെ പരാമർശം ഒറ്റപ്പെട്ട സംഭവമല്ല; വർഗീയതയെ തടഞ്ഞു നിർത്തുന്നത് ലീഗ് ആണ്’; പിഎംഎ സലാം

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ മുസ്ലിം ലീഗ്. പരാമർശം ഒറ്റപ്പെട്ടതല്ലെന്നും തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായപ്പോൾ ലെവൽ തെറ്റിയെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പേര് നോക്കി കാര്യങ്ങൾ നിശ്ചിക്കാൻ ആണ് സജി ചെറിയൻ പറയുന്നത്. മുസ്ലിം ലീഗിന് തീവ്രത പോര എന്ന് പറഞ്ഞ് രൂപീകരിച്ച തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും പിഎംഎ സലാം വിമർശിച്ചു.സജി ചെറിയാന്റെ പരാമർശം ഒറ്റപ്പെട്ട സംഭവം അല്ല. എ കെ ബാലനിലേക്കും സജി ചെറിയാനിലേക്കും…

Read More

ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കൊച്ചി ഇ. ഡി യൂനിറ്റാണ് കേസെടുത്തിരിക്കുന്നത്. ബിനീഷിന്റെ സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിന് ഈ മാസം 11ന് കത്ത് നൽകിയിരുന്നു. ബിനീഷിനെതിരെ കേസെടുത്തതായും കത്തിൽ പറയുന്നുണ്ട്. ബിനീഷിന്റേതായി കണ്ടെത്തുന്ന ആസ്തിവകകൾ ഇ.ഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാൻ പാടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് അസി. ഡയറക്ടർ രജിസ്‌ട്രേഷൻ വകുപ്പിന് നൽകിയ കത്തിൽ പറയുന്നു. നേരത്തെ ബിനീഷിനെ ഇ ഡി ചോദ്യം…

Read More

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും കാസർകോട്ടുമാണ് ഓറഞ്ച് അലർട്ടുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യെല്ലോ അലർട്ടുള്ള ജില്ലകളിൽ അടക്കം റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്താനാണ് നിർദേശം. ഇന്ന് തെക്കൻ ജില്ലകളിലും നാളെ മധ്യ, വടക്കൻ ജില്ലകളിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Read More

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം; ‘ വിരട്ടൽ വേണ്ട; ഒരു വെല്ലുവിളിയും അംഗീകരിക്കില്ല’; വി ശിവൻകുട്ടി

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്‌മെന്റുകൾക്ക് മുന്നറിയിപ്പുമായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. വെല്ലുവിളിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും വിമോചന സമരം ഇന്ന് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. എന്നാൽ 1500ൽ താഴെ ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ 2021 മുതൽ പ്രശ്‌നമുണ്ടല്ലോ. നാല് വർഷക്കാലം കോടതിയിൽ പോകാനൊന്നും മെനക്കെടാത്തവരാണ് ഗവൺമെന്റിന്റെ അവസാനഘട്ടത്തിൽ സമരങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഈ സമരം രാഷ്ട്രീയ…

Read More

വീണ്ടും ഉംറയുടെ നിറവില്‍; ആഹ്ലാദം പങ്കുവെച്ച് മലയാളികളും

മക്ക: ആറു മാസത്തെ ഇടവേളക്കുശേഷം വീണ്ടും വിശുദ്ധ ഹറമിലെത്തി ഉംറ നിര്‍വഹിക്കാന്‍ സാധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുന്നവരില്‍ മലയാളികളും.   ഹജ് വേളയിലൊഴികെ ആറുമാസത്തിലേറെയായി നിര്‍ത്തിവെച്ച ഉംറ ഞായറാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. സൗദി അറേബ്യക്കകത്ത് താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ അവസരം നല്‍കിയത്.   വീണ്ടും ഹറമിലെത്താനും കഅ്ബ പ്രദക്ഷിണം ചെയ്യാനും സാധിച്ചതിലുള്ള ആഹ്ലാദമാണ് വിവിധ രാജ്യക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവക്കുന്നത്.   ഇഅ്തമര്‍നാ മൊബൈല്‍ ആപ് വഴിയാണ് ഹജ് മന്ത്രാലയം ഓരോ…

Read More

നാഗാലാൻഡ് വെടിവെപ്പ്: രാജ്യത്തെ ഞെട്ടിച്ച സംഭവമെന്ന് പ്രതിപക്ഷം, സഭയിൽ ബഹളം

  നാഗാലാൻഡിൽ സൈന്യം നടത്തിയ വെടിവെപ്പിൽ 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ പാർലമെന്റിൽ പ്രതിപക്ഷ ബഹളം. ജനങ്ങളെ വെടിവെച്ചു കൊന്നത് രാജ്യത്തെ ഞെട്ടിച്ച സംഭവമാണെന്ന് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. ആഭ്യന്തര മന്ത്രി സഭയിൽ പ്രസ്താവന നടത്തുമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു എന്നാൽ സഭയുടെ തുടക്കത്തിൽ തന്നെ പ്രസ്താവന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് രാജ്യസഭ 12 മണി വരെ നിർത്തിവെച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം…

Read More

ക്രിപ്റ്റോ കറൻസികൾ ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണി: റിസർവ് ബാങ്ക് ഗവർണർ

മുംബൈ: ക്രിപ്റ്റോ കറൻസികൾ രാജ്യത്തിന്റെ സാമ്പത്തിക, സ്ഥൂല സമ്പദ്‌വ്യവസ്ഥ സ്ഥിരതയ്ക്കു വലിയ ഭീഷണിയാണെന്ന് റിസർവ് ബാങ്ക ഗവർണർ ശക്തികാന്ത ദാസ്. ”ക്രിപ്റ്റോ കറൻസികളെ സംബന്ധിച്ച് ആർബിഐ നിലപാട് വളരെ വ്യക്തമാണ്. സ്വകാര്യ ക്രിപ്റ്റോ കറൻസികൾ നമ്മുടെ സാമ്പത്തിക, സ്ഥൂല സമ്പദ്‌വ്യവസ്ഥ് സ്ഥിരതയ്ക്ക് വലിയ ഭീഷണിയാണ്. അവ സാമ്പത്തിക സ്ഥിരതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ആർബിഐയുടെ കഴിവിനെ ദുർബലപ്പെടുത്തും. നിക്ഷേപകരോട് പറയേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു. സ്വന്തം ഉത്തരവാദിത്തത്തിലാണു ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നതെന്നു നിക്ഷേപകർ ഓർക്കണം,…

Read More

പുകമറ നിറഞ്ഞ വാർത്തകൾ; യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുകയാണെന്ന് ബെന്നി ബെഹന്നാൻ

യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ച് ബെന്നി ബെഹന്നാൻ. യുഡിഎഫ് നേതൃത്വത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയതായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബെന്നി പറഞ്ഞു.   യുഡിഎഫ് നേതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് മാധ്യമ വാർത്തകൾ കുറച്ചു ദിവസങ്ങളായി വരുന്നു. ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകളുടെ പുകമറയ്ക്കിടയിൽ ഈ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഒറ്റക്കെട്ടായി പോകുന്നതിനിടെ ഇത്തരത്തിലുള്ള ഒരു അപശബ്ദവും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് സ്ഥാനം ഒഴിയാൻ തീരുമാനിച്ചതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.

Read More

എല്ലാം സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കരുത്: ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

  കൊവിഡ് ചികിത്സക്ക് മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. ആശുപത്രികൾക്ക് ചെറിയ ഇളവുകൾ നൽകുന്നതിൽ തെറ്റില്ല. എന്നാൽ സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടു കൊടുക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് സർക്കാരും സമ്മതിച്ചു. ഉത്തരവിലെ അപാകതകൾ തിരുത്തി പുതിയ ഉത്തരവിറക്കുമെന്നും സർക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊവിഡ് ചികിത്സക്ക് മുറിവാടക നിരക്ക് ആശുപത്രികൾക്ക് നേരിട്ട് നിശ്ചയിക്കാമെന്ന ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്. വാർഡ്, ഐസിയു, വെന്റിലേറ്റർ തുടങ്ങിയവയിലെ ചികിത്സാ നിരക്ക്…

Read More

കണ്ണൂര്‍ പൊയിലൂരില്‍ കണ്ടെത്തിയത് ബോംബുകളല്ല; എം സാന്റും കല്ലും നിറച്ചുണ്ടാക്കിയ ‘വ്യാജ ബോംബെന്ന്’ പൊലീസ്

കണ്ണൂര്‍ പൊയിലൂരില്‍ കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്.ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് ബോംബുകളല്ലെന്ന് വ്യക്തമായത്. എം-സാന്റും കല്ലുകളും നിറച്ച് ‘ബോംബ്’ രൂപത്തില്‍ ഒരുക്കിയതെന്നാണ് വിവരം. പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു. ( things seized from kannur is fake bombs says police) കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൊയിലൂര്‍, മേപ്പാട് ആണ് ബോംബെന്ന് സംശയിക്കും വിധമുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. നാടന്‍ ബോംബെന്ന് തോന്നുന്ന ഒരു വസ്തുവും ഐസ്‌ക്രീം കപ്പില്‍ നിര്‍മിച്ച ബോംബെന്ന് തോന്നുന്ന അഞ്ച് വസ്തുക്കളുമാണ്…

Read More