Headlines

കണ്ണൂര്‍ പൊയിലൂരില്‍ കണ്ടെത്തിയത് ബോംബുകളല്ല; എം സാന്റും കല്ലും നിറച്ചുണ്ടാക്കിയ ‘വ്യാജ ബോംബെന്ന്’ പൊലീസ്

കണ്ണൂര്‍ പൊയിലൂരില്‍ കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്.ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് ബോംബുകളല്ലെന്ന് വ്യക്തമായത്. എം-സാന്റും കല്ലുകളും നിറച്ച് ‘ബോംബ്’ രൂപത്തില്‍ ഒരുക്കിയതെന്നാണ് വിവരം. പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു. ( things seized from kannur is fake bombs says police)

കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൊയിലൂര്‍, മേപ്പാട് ആണ് ബോംബെന്ന് സംശയിക്കും വിധമുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. നാടന്‍ ബോംബെന്ന് തോന്നുന്ന ഒരു വസ്തുവും ഐസ്‌ക്രീം കപ്പില്‍ നിര്‍മിച്ച ബോംബെന്ന് തോന്നുന്ന അഞ്ച് വസ്തുക്കളുമാണ് കണ്ടെത്തിയത്. തെങ്ങിന്‍ തോട്ടത്തില്‍ ബക്കറ്റില്‍ പൂഴി നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു ഈ വസ്തുക്കള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പാനൂര്‍ ചിത്രവയലില്‍ ബോംബുകള്‍ പിടികൂടിയിരുന്നു.