തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം നാളെ മുതൽ ഔദ്യോഗികമായി ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കാണ് സാധ്യത. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പാണ്. മറ്റു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നിലനിൽക്കുന്നു. വൈകുന്നേരങ്ങളിൽ പെയ്യുന്ന ഇടിമിന്നലോട് കൂടിയ മഴയെ കരുതിയിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ മാസം 18 വരെ ഇതേ അളവിൽ മഴ തുടരാനാണ് സാധ്യത.







