‘KSRTC ബസിൻ്റെ ചില്ല് തകർത്തത് എൻ്റെ ഭാര്യയല്ല, കോൺഗ്രസ്, ലീഗ് ഹാൻഡിലുകൾ വ്യാജ പ്രചാരണം നടത്തുന്നു’; നിയമനടപടിയെടക്കുമെന്ന് വി വസീഫ്
സ്‌റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കെഎസ്ആർടിസി ബസിൻ്റെ ചില്ല് തകർത്തത് എൻ്റെ ഭാര്യയല്ല. ചാനലുകളുടെ വ്യാജ കാർഡിറക്കി പ്രചാരണം നടത്തുന്നു. കോൺഗ്രസ്, ലീഗ് ഹാൻഡിലുകൾ വ്യാജ പ്രചാരണം നടത്തുന്നു. നിയമനടപടിയെടക്കുമെന്ന് വസീഫ് വ്യക്തമാക്കി. നുണകള്‍ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന യുഡിഎഫ്-ബിജെപി തന്ത്രങ്ങള്‍ തുടരുകയാണെന്നും ചാനലുകളുടെ വ്യാജ കാര്‍ഡുകള്‍ വെച്ച് ലീഗും…
