പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാനാണ് നാളെ സമ്മേളനം ചേരാനിരുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഫയല്‍ ഗവര്‍ണര്‍ മടക്കി. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ സർക്കാരിന്റെ ആവശ്യം തള്ളിയത്. നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് മുമ്പൊരിക്കലും മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അനുവദിക്കാതിരുന്നിട്ടില്ല. സമ്മേളനം ചേരാനുള്ള അടിയന്തര…

Read More

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു; പ്രവേശനം ഒക്ടോബര്‍ 19 മുതല്‍

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം ഒക്ടോബര്‍ 19 മുതല്‍ 23 വരെ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനെ സംബന്ധിച്ചുള്ള വിശദനിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിക്കും.അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in se Candidate Login – SWS se Supplimentary Allot Results എന്ന ലിങ്കില്‍ ലഭിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകള്‍ അലോട്ട്മെന്റിനായി പരിഗണിച്ചു. അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും…

Read More

ഇന്ന് 2988 പേർക്ക് കൊവിഡ്, 2738 പേർക്ക് സമ്പർക്കം വഴി; 1326 പേർക്ക് രോഗമുക്തി

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75),…

Read More

വെംബ്ലിയിൽ ഇംഗ്ലീഷ് കണ്ണുനീർ; യൂറോ കപ്പ് സ്വന്തമാക്കി അസൂറിപ്പട

യൂറോ കപ്പ് കിരീടം ഇറ്റലിക്ക്. വെംബ്ലിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ കിരിടം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് അസൂറിപ്പടകൾക്ക് മുന്നിൽ ഷൂട്ടൗട്ടിൽ പിഴച്ചു. ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻ ലൂയി ഡോണറുമ്മയുടെ തകർപ്പൻ പ്രകടനമാണ് അസൂറിപ്പടക്ക് കിരീടം നേടിക്കൊടുത്തത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ ജയം നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി ഇംഗ്ലണ്ട് അസൂറിപ്പടയെ…

Read More

കോഴിക്കോട് പേരാമ്പ്രയിൽ അമ്മയെയും രണ്ട് മക്കളെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

  കോഴിക്കോട് പേരാമ്പ്രയിൽ അമ്മയെയും രണ്ട് മക്കളെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലിൽ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ(35), മക്കളായ പുണ്യ(13), നിവേദിത(4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടരയോടെ വീടിനകത്ത് വെച്ച് ഇവർ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭർത്താവിന്റെ മരണവും സാമ്പത്തിക പ്രയാസവുമാണ് മരണകാരമമെന്നാണ് കരുതുന്നത്. ഒരു വർഷം മുമ്പാണ് പ്രകാശൻ അസുഖബാധിതനായി മരിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പോയാണ് പ്രിയ കുടുംബം…

Read More

‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

  തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ എംഎഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് സിപിഐഎം പാറശാല ഏരിയ കമ്മിറ്റിയിൽ വിമർശനം. പാറശാല ഏരിയ സെക്രട്ടറി അഡ്വ. എസ് അജയകുമാർ ആണ് രൂക്ഷവിമർശനം ഉന്നയിച്ചത്. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. ഇന്നലെയാണ് ഏരിയ കമ്മിറ്റി യോഗം നടന്നത്.     പാർട്ടി കോട്ടയിൽ പിണറായി വിജയൻ ആറ് റൗണ്ട് പിന്നിൽ പോയി. എംഎൽഎ സ്ഥാനം രാജിവച്ച്…

Read More

‘ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ല’; ഖത്തർ പ്രധാനമന്ത്രി

ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ പരസ്പരബന്ധമാണ് ഖത്തർ ആഗ്രഹിക്കുന്നതെന്നും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ഖത്തറിലെ യു.എസ് സൈനിക താവളം ആക്രമിക്കേണ്ടി വന്നതിൽ ഇറാൻ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചതായി ഖത്തർ പ്രധാനമന്ത്രി അറിയിച്ചു. ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ബങ്കർ ബസ്റ്റർ ബോംബാക്രമണത്തിനുള്ള മറുപടിയായിരുന്നു, ഇന്നലെ വൈകിട്ട് ഖത്തറിലെ അമേരിക്കൻ സേനാതാവളങ്ങളിലേക്കുള്ള ഇറാന്റെ മിസൈലാക്രമണം ഉണ്ടായത്. മിസൈലുകളിലേറെയും വെടിവച്ചിട്ടതായി ഖത്തർ…

Read More

കെഎസ്ആര്‍ടിസി അങ്കമാലി യൂനിറ്റ് ജീവനക്കാരിയുടെ ആത്മഹത്യ; കുറ്റക്കാരനായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി അങ്കമാലി യൂനിറ്റിലെ ജീവനക്കാരിയായ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് അങ്കമാലി യൂനിറ്റിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് ഐപി ജോസിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ഇയാള്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2016ല്‍ ജീവനക്കാരിയെ ഐപി. ജോസ്, ഓഫിസില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ ജീവനക്കാരി അങ്കമാലി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും അതിന്‍പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവെ 2016 നവംബര്‍ എട്ടിന് ജീവനക്കാരി ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന്…

Read More

വിജയപ്രതീക്ഷയില്‍ മുന്നണികള്‍, നിലമ്പൂര്‍ എങ്ങോട്ട് ചായും

കോരിച്ചൊരിയുന്ന മഴയത്തും ആവേശകരമായ പ്രചരണ പരിപാടികളാണ് നിലമ്പൂരില്‍ അരങ്ങേറിയത്. ഇരുപത്തിമൂന്ന് ദിവസത്തെ പരസ്യപ്രചാരണത്തിനാണ് ഇന്ന് അന്ത്യമായത്. നാളെ ഒരു ദിവസത്തെ നിശബ്ദപ്രചരണത്തിന് ശേഷം ബുധനാഴ്ച നിലമ്പൂര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പിനാണ് നിലമ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്പൂരില്‍ തമ്പടിച്ച് ഇടത് സ്ഥാനാർഥിക്കായി പ്രചരണം നടത്തി. യു ഡി എഫിന്റെ പ്രചാരണ പരിപാടികള്‍ക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫും അടങ്ങുന്ന കോണ്‍ഗ്രസ്…

Read More

വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാകും

ബോളിവുഡ് സംഗീത സംവിധായകന്‍ പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടാകുകയും വിവാഹം മാറ്റി വെക്കുകയുമായിരുന്നു. എന്നാല്‍ പ്രതിശ്രുത വരന്‍ പാലാകിന്റെ മുന്‍കാമുകിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതോടെ പിതാവും സ്മൃതിയും തകര്‍ന്നുപോകുകയും അതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയുമായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. പ്രതിശ്രുത വരന്‍…

Read More