ലഖിംപൂർ കൊലപാതകം; കർഷകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റിയ ഡ്രൈവർ അറസ്റ്റിൽ
ലഖിംപൂരിൽ കർഷകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അപകട സമയം കാർ ഓടിച്ചിരുന്ന അങ്കിത് ദാസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. അതിനിടെ കേസിൽ ആരോപണവിധേയനായ മന്ത്രി പുത്രൻ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ക്രൈംബ്രാഞ്ച് ഓഫിസിന് പിൻ വാതിലിലൂടെയാണ് ഇയാൾ എത്തിയത്. സുരക്ഷ ഒരുക്കി പൊലീസും കൂടെയുണ്ടായിരുന്നു. ലഖിംപൂർ ക്രൈംബ്രാഞ്ച് ഓഫിസിൽ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഇയാൾക്കെതിരെ കൊലപാതകം, കലാപമുണ്ടാക്കൽ…