Headlines

ഇറാനെതിരായ സാമ്പത്തിക യുദ്ധപ്രഖ്യാപനം; ഹിസ്ബുല്ലയ്ക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: ഇറാനെതിരായ സാമ്പത്തിക യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഹിസ്ബുല്ലയ്ക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി യു എസ് ട്രഷറി വകുപ്പ്. അമേരിക്കന്‍ നടപടികളുമായി സഹകരിക്കണമെന്ന് ചൈനയോടും അഭ്യര്‍ഥിച്ചു. ഇറാനെതിരെയുള്ള പുതിയ നടപടികളുടെ ഭാഗമായാണ് ഹിസ്ബുല്ലയ്ക്ക് മേല്‍ അമേരിക്ക് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ലബനനിലെ ഇറാന്‍ അനുകൂല പ്രസ്ഥാനമായ ഹിസ്ബുല്ലയെ ആഗോള ഭീകര പ്രസ്ഥാനമായി യുഎസ് ട്രഷറി വകുപ്പ് പുനര്‍നാമകരണം ചെയ്തു. ഇറാനെതിരെയുള്ള സാമ്പത്തിക നടപടികളുമായി സഹകരിക്കണമെന്ന് ചൈനയോട് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റാണ് അഭ്യര്‍ഥിച്ചത്. എന്നാല്‍, ട്രംപ്…

Read More

സ്വകാര്യ ബസ് സമരം പിൻവലിച്ചു

കോട്ടയം: സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുമായി നാട്ടകം ഗസ്റ്റ്ഹൗസിൽ ഇന്നലെ രാത്രി നടത്തിയ ചർച്ചയെതുടർന്നാണ് തീരുമാനം. ഈ മാസം 18ന് മുമ്പ് ബസ് ഉടമകൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് സമരം മാറ്റി വെച്ചതെന്ന് ബസ് ഉടമകൾ അറിയിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ ബസ് ഉടമകളുമായി തുടർ ചർച്ചകൾ നടക്കുമെന്നും ഈ സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെടുകയായിരുന്നു….

Read More

ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തില്‍ എ.ഐ.എ.ഡി.എം.കെ

ചെന്നൈ: അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തമിഴ്നാട് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള എ.ഐ.എ.ഡി.എം.കെ സഖ്യം തുടരുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ചെന്നൈ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ഇ പളനിസ്വാമി. നിയമസഭാ തെരഞ്ഞെടുപ്പിനായി ലോക്‌സഭാ സഖ്യം തുടരും. ഞങ്ങള്‍ 10 വര്‍ഷത്തെ സദ്ഭരണം നല്‍കിയിട്ടുണ്ട്. 2021 ലെ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ സഖ്യം വിജയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തമിഴ്നാട് എപ്പോഴും പിന്തുണയ്ക്കും, ”പളനിസ്വാമി പറഞ്ഞു   കൊറോണ വൈറസ് പാന്‍ഡെമിക് കൈകാര്യം ചെയ്തതിന് തമിഴ്നാട് സര്‍ക്കാരിനെ പ്രശംസിച്ച ഷാ, കേന്ദ്രത്തിന്റെ റാങ്കിംഗ് അനുസരിച്ച്…

Read More

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. ദേശാഭിമാനി ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം ലഭിച്ചു മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന്റെ പരാതിയിൻമേലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ കെ ജി കമലേഷ് നൽകിയ പരാതി വട്ടിയൂർക്കാവ് പോലീസിന് കൈമാറി. മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ നടപടിയാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

Read More

‘2221 കോടി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത് 260 കോടി മാത്രം, വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം’: പ്രിയങ്ക ഗാന്ധി എംപി

വയനാടിന് 260 കോടി മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ പ്രിയങ്ക ഗാന്ധി. 2221 കോടി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത് 260 കോടി മാത്രം. വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം. ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. മനുഷ്യരുടെ കഷ്ടപ്പാടുകളെ ഒരു രാഷ്ട്രീയ അവസരമായി കാണരുത് എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ വയനാട്ടിലെ ജനങ്ങൾ പ്രതീക്ഷയിലായിരുന്നു. പക്ഷേ അവർക്ക് ലഭിച്ചത് അവഗണന മാത്രമെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. കഴിഞ്ഞ ദിവസസമാണ് മുണ്ടക്കൈ ചൂരല്‍മല പുനര്‍നിര്‍മാണത്തിന് 260…

Read More

ലാവ്‌ലിൻ കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

എസ് എൻ സി ലാവ്‌ലിൻ കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപക്ഷേ. പ്രതി ആർ ശിവദാസനാണ് അപേക്ഷ നൽകിയത്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് അപേക്ഷ. കേസിൽ നിന്നും പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരളാ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, ആർ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. കേസിൽ സുപ്രീം കോടതിയിൽ സിബിഐ ഹർജി നൽകുകയായിരുന്നു. പിണറായി…

Read More

പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം കണ്ടതാണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രോസിക്യൂഷൻ

പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം കാണാൻ ഇടയായതുകൊണ്ടാണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രോസിക്യൂഷൻ. മൂന്നാം പ്രതിയായ സിസ്റ്റർ സെഫിയും ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരും തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നത് അഭയ കാണാൻ ഇടയായെന്നും വിവരം പുറത്തു പറയാതിരിക്കാൻ പ്രതികൾ അഭയയെ കൊല്ലുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കൊലപാതകം നടത്തിയതിന്റെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും കോടതിക്ക് മുമ്പിൽ ഉണ്ടെന്ന് സി.ബി.ഐ പ്രോസിക്യൂട്ടർ, തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി കെ.സനൽ കുമാർ മുമ്പാകെ വാദിച്ചു. അഭയ കൊല്ലപ്പെട്ട ദിവസം…

Read More

ആറായിരത്തോളം റഷ്യൻ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി സെലൻസ്‌കി

  റഷ്യ-യുക്രൈൻ യുദ്ധം ഏഴാം ദിവസവും തുടരുന്നതിനിടെ ആറായിരത്തോളം റഷ്യൻ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. അതേസമയം റഷ്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്ലെല്ലാം തന്നെ ആയിരത്തോളം സൈനികരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി സെലൻസ്‌കി രംഗത്തുവന്നിരുന്നു. റഷ്യ-യുക്രൈൻ യുദ്ധം ഏഴാം ദിവസവും തുടരുന്നതിനിടെ ആറായിരത്തോളം റഷ്യൻ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. അതേസമയം റഷ്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്ലെല്ലാം തന്നെ ആയിരത്തോളം സൈനികരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി സെലൻസ്‌കി രംഗത്തുവന്നിരുന്നു. അതേസമയം ഖാർകീവിൽ…

Read More

13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 31ന്; കേരളത്തിൽ മൂന്നെണ്ണം

കേരളത്തിലെ മൂന്ന് സീറ്റുകൾ ഉൾപ്പെടെ 13 രാജ്യ സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 31ന് നടക്കും. ആറ് സംസ്ഥാനങ്ങളിലെ വിവിധ സീറ്റുകളിലേക്കുള്ള വിജ്ഞാപനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബിൽ അഞ്ച്, അസമിൽ രണ്ട്, ഹിമാചൽ പ്രദേശ്, ത്രിപുര, നാഗലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ ഒരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 14 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21 വരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. കേരളത്തിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവ്…

Read More

മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂര മർദനം; മൂക്ക് ഇടിച്ചു തകർത്തു

മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂര മർദനം. ക്ലാസ് മുറിയിലെ മൊബൈൽ ഫോൺ ഉപയോഗം ചോദ്യം ചെയ്തതിന് എട്ടാം ക്ലാസ് വിദ്യാർഥി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്തു. ചെങ്ങന്നൂർ സ്വദേശി സ്മിത എൻ പിള്ളക്കാണ് മർദനമേറ്റത്. സ്മിത മാലിദ്വീപിൽ ചികിത്സയിൽ തുടരുകയാണ്. മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിലാണ് സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ എട്ടാം ക്ലാസ് വിദ്യാർഥികൾ മൊബൈൽ ഗെയിം കളിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. പിന്നാലെ വിദ്യാർഥി ക്രൂരമായി മർദിക്കുകയായിരുന്നു. സ്മിതയുടെ…

Read More